Wednesday 11 April 2018

ഉണ്ടാകില്ല, അങ്ങിനെയൊന്നുണ്ടാകില്ലെന്ന് പ്രത്യാശിക്കാം അസ്ലം മാവില


ഉണ്ടാകില്ല,
അങ്ങിനെയൊന്നുണ്ടാകില്ലെന്ന്
പ്രത്യാശിക്കാം

അസ്ലം മാവില

"എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷാവസാന ദിവസമായ മാർച്ച് 26, 27, 28 തിയ്യതികളിൽ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ പി ടി എ ഭാരവാഹികൾ,  അധ്യാപകർ തുടങ്ങിയവരുടെ കർശന നിരീക്ഷണവും ജാഗ്രതയും ഉണ്ടാവും. പരീക്ഷകൾ അവസാനിച്ചാൽ ഉടൻ തന്നെ വിദ്യാർത്ഥികൾ വീടുകളിലേക്ക് മടങ്ങണം, പരീക്ഷ അവസാനിച്ച് ഹാൾ വിട്ട് വരുന്ന വിദ്യാർത്ഥികൾ കോമ്പൗണ്ടിൽ കൂട്ടം കൂടരുത്.  പോക്കാഘോഷങ്ങൾ സംഘടിപ്പിക്കരുത്.  മുഖത്ത് ചായം പുശരുത്,  കൂടെ കൊണ്ട് വന്ന പാഠപുസ്തകങ്ങൾ പിച്ചിചീന്തി വലിച്ചെറിയരുത്.

പരീക്ഷാവസാന ദിവസം പരീക്ഷ കഴിഞ്ഞ്   വീടുകളിലേക്ക് മടങ്ങാതെ ടൗണുകളിലും മറ്റും കറങ്ങി നടക്കുന്ന വിരുതൻമ്മാരെ പൊക്കാൻ  പോലീസ് മഫ്റ്റിയിൽ പ്രധാന പോയന്റുകളിൽ ഉണ്ടാകും. ബൈക്കുകളിൽ സ്കൂളിലെത്തുന്ന വിദ്യാർത്ഥികളെ പൂട്ടാൻ 26, 27, 28 ദിവസങ്ങളിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും ' ടൗണുകൾ കേന്ദ്രീകരിച്ചും പോലീസ് വാഹന പരിശോധന കർശനമാക്കും. "

ഇതൊക്കെ വായിച്ചപ്പോൾ നിങ്ങൾക്ക് എന്ത് തോന്നി. എനിക്ക് നാല് ഗ്ലാസ്സ് തണുത്ത വെള്ളം ഒറ്റ ഇറുക്കിന് കുടിക്കാൻ തോന്നി. എന്തൊരു യുദ്ധസമാന സന്നാഹം! എന്തെന്ത് തൊന്തരവ് ! കാസർകോട് ജില്ലയിൽ മാത്രമാണോ ഇതൊക്കെ, അതല്ല മറ്റു ജില്ലകളിലും ഇങ്ങിനെയൊക്കെ തന്നെയാണോ ?

നമ്മുടെ ചുറ്റുവട്ടത്ത് ഒരുപാട് കോളേജുകൾ ഉണ്ടല്ലോ. അവിടെ വാർഷിക പരീക്ഷ കഴിയുന്ന ദിവസം ഇങ്ങനെ എന്തെങ്കിലും അങ്കലാപ്പ് ഉണ്ടായതായി ആരെങ്കിലും കേട്ടിട്ടുണ്ടോ ? അല്ല,  കണ്ടിട്ടുണ്ടോ ? അതുമില്ല. പൊലീസ് വാഹനങ്ങൾ, അവരുടെ ജാഗ്രതാ നിർദ്ദേശങ്ങൾ ... ഇല്ല, അങ്ങിനെയൊന്ന് കേട്ടുകേൾവി വരെ ഇല്ല.

നോക്കണേ  ഈ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സിലെ പിള്ളേരുടെ വക പുതിയ തരം പൊല്ലാപ്പുകൾ!  പരീക്ഷകൾ തീർന്ന്  ഹാൾ  വിട്ടിറങ്ങുന്നതോടെ ഇവറ്റങ്ങളുടെ മനോനിലക്കെന്ത് രാസപ്രക്രിയാ മാറ്റമാണാവോ കാര്യമായി സംഭവിക്കുന്നത് ?  അതത്ര മാത്രം   പ്രവചനാതീതമാണോ ?  
നമ്മുടെ നാട്ടിലെ പീക്കിരി പിള്ളേർ ഇത്രയൊക്കെ പണി ഉണ്ടാക്കാൻ പാകത്തിൽ ഗ്രൌണ്ടൊരുക്കി വെച്ചു കളഞ്ഞത് എന്ന് മുതലാണ് ?

ഭേഷ്, എന്തായാലും കൊള്ളാം. മക്കളെ, നിങ്ങൾ എല്ലാവരെയും കടത്തിവെട്ടിക്കളഞ്ഞിരിക്കുന്നു.

KG കൂടി ചേർത്താൽ 12 ഉം 14 ഉം കൊല്ലം പള്ളിക്കൂടങ്ങളിൽ നിന്നും നേടിയെടുത്ത "ഒരു ഒരു ഒരു "  സ്വഭാവ സംസ്ക്കരണമുണ്ടല്ലോ. അതാർക്കായാലും ? അതും പോയോ ? പൊയ്പ്പോയോ ? എന്റെ ചില ആശങ്കകളാണ്.

ഏതായാലും നടേ പറഞ്ഞതൊന്നും സംഭവിക്കില്ലെന്ന് നമുക്ക് പ്രത്യാശിക്കാം. നമ്മുടെ കുട്ടികൾ നല്ല കുട്ടികളാണ്, അവരാവക കാര്യങ്ങൾക്കൊന്നും ഇറങ്ങി ചീത്തപ്പേരുണ്ടാക്കില്ല.



ചിലത് : പിടിഎക്കാരെ ഉൾപ്പെടുത്തി ജാഗ്രതാസമിതി, സ്കൂൾ കേന്ദ്രീകരിച്ച് പോലീസിന്റെ കർശന നിരീക്ഷണവും മുൻ കരുതലും,  അതാത് സ്റ്റേഷൻ ഓഫീസർമാരുടെയും എസ്.ഐമാരുടെയും നേതൃത്വത്തിൽ പിടിഎയുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് ആഘോഷം അമിതാവേശമായി മാറാതിരിക്കാൻ സർവ്വസന്നാഹങ്ങൾ ഒരുക്കുന്നത് പോൽ.

സ്കൂൾ അധ്യയന വർഷാവസാന ആഘോഷങ്ങൾ പരിധി വിടാതിരിക്കാനും വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടാവാതിരിക്കാനും സ്കൂളുകൾ കേന്ദ്രീകരിച്ച് പോലീസ് രംഗത്ത്

കഴിഞ്ഞ അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയുടെ അവസാന ദിവസം ഇരിട്ടി ടൗണിനടുത്തുള്ള ഒരു ഇംഗ്ലിഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥി അധ്യയന വർഷാവസാന ആഘോഷത്തിനിടെ പുഴയിൽ വീണു മരണപ്പെടുകയും ചില വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് രംഗത്തെത്തിയത്

ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം സബ് ഡിവിഷണൽ പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലും

ഇതിന്റെ അടിസ്ഥാനത്തിൽ ഹയർ സെക്കണ്ടറി - ഹൈസ്കൂൾ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പി ടി എ, അധ്യാപകർ, എന്നിവരടങ്ങുന്ന ജാഗ്രത സമിതികൾ രൂപീകരിക്കുകയും ഈ കമ്മറ്റി അംഗങ്ങളുടെ അവലോകന യോഗത്തൾ അതാത് സ്റ്റേഷൻ ഓഫീസർമാരുടെയും എസ് ഐമാരുടെയും നേതൃത്വത്തിൽപോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ആരംഭിച്ചു കഴിഞ്ഞു.

No comments:

Post a Comment