Wednesday 11 April 2018

പുതിയ വിഭവം - ഖാദർ അരമന


പുതിയ വിഭവം

ഖാദർ അരമന

പുതിയ ഒരു  വിഭവം തയ്യാറാക്കി രുചിച്ചു നോക്കിയപ്പോൾ തീരെ ടെയ്സ്റ്റില്ല. വീണ്ടും അടുപ്പത്തു വെച്ച്  അത്യാവശ്യം മസാലയും ഉപ്പും  ചേർത്തശേഷം രുചിച്ചപ്പോൾ  ഒടുക്കത്തെ ഉപ്പ് .

ഏതെങ്കിലും പ്രൊഫൊഷണൽ ഷെഫിനു "അൾട്രഷൻ " ചെയ്യാൻ കൊടുക്കാൻ പോലും പറ്റാത്ത ഐറ്റമായിപ്പോയി - നല്ല പാതിയുടെ  തേച്ച കമന്റിന് പുളിരസം.

ഒടുവിൽ ആരും കാണാതെയത്  അര്കച്ചിയിൽ ലയിപ്പിച്ചു. അത് രാവിലെത്തന്നെ രുചിച്ചു നോക്കിയ ഗോമാതാവ്  അണ്ലൈകടിച്ചു എന്നെ കടുപ്പിച്ചു നോക്കി.  "ഇപ്പോൾ ഞങ്ങൾക്ക് ചോദിക്കാനും പറയാനുമാളുണ്ടെ"ന്ന് പറയുന്നത് പോലെ തോന്നി ആ നോട്ടം.

ഞാൻ  പാത്രം കഴുകി സ്ഥലം വിടുമ്പോൾ രണ്ടാമതൊരു വട്ടം ഗോമാതാവിനെ തിരിഞ്ഞു നോക്കാൻ എന്തോ എനിക്ക് തോന്നിയില്ല.

No comments:

Post a Comment