Thursday 12 April 2018

പൊലിമ സ്റ്റിക്കർ പ്രകാശനം പി.എം. ശാഫി നടത്തി

പൊലിമ സ്റ്റിക്കർ
പ്രകാശനം
പി.എം. ശാഫി നടത്തി

ഇന്ന് രാവിലെ പൊലിമയുടെ ചെറിയ ഒരു ചടങ്ങ്. പൊലിമ സംഘാടക സമിതി നേതാക്കൾ രക്ഷാധികാരികളെ നേരിട്ട് പോയിക്കാണുക എന്ന പരിപാടിയുടെ ഭാഗമായി ഇന്ന് സന്ദർശിച്ചത് വിദ്യാഭ്യാസ പ്രവർത്തകനും പൊലിമയുടെ അഭ്യുദയകാംക്ഷിയുമായ ശാഫിച്ചയെ.

സംഘാടകർ അദ്ദേഹത്തിന്റെ വീട്ടിൽ പോയി പൊലിമയുടെ പരിപാടികൾ വിശദീകരിച്ചു.  പൊലിമ രക്ഷാധികാരിയായി തെരഞ്ഞെടുത്ത കാര്യവും അദ്ദേഹത്തെ അറിയിച്ചു. ഇങ്ങനെയൊരു ബൃഹത്തായ പരിപാടി നാടിന്റെ ഐക്യവും ഒരുമയും വർദ്ധിപ്പിക്കുമെന്ന് ശാഫിച്ച പറഞ്ഞു. വിദ്യാഭാസ രംഗത്തും ലൈബ്രറി പ്രവർത്തന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം കൂടിയാണ് പി.എം. ശാഫി.

തുടർന്നദ്ദേഹം പൊലിമ പൂമുഖം സന്ദർശിച്ചു. പൂമുഖത്ത് വെച്ച് നടന്ന ലളിതമായ ചടങ്ങിൽ  പൊലിമ സ്റ്റിക്കറിന്റെ പ്രകാശനവും ശാഫിച്ച നിർവ്വഹിച്ചു. പട്ല സ്കൂൾ സ്ഥാപക ഒ.എസ്. എ പ്രസിഡന്റും പൊലിമ രക്ഷാധികാരിയുമായ പി. അഹ്മദ് സ്റ്റിക്കർ ഏറ്റുവാങ്ങി.

വാർഡ് മെമ്പറും പൊലിമ മുഖ്യ രക്ഷാധികാരിയുമായ എം. എ. മജീദ്, പ്രോഗ്രാം കമ്മറ്റി ചെയർമാൻ സി.എച്ച്. അബൂബക്കർ , പബ്ലിസിറ്റി ചെയർമാൻ എം.കെ. ഹാരിസ്, കണക്ടിംഗ് പട്ല സീനിയർ അംഗം ഷാഫി TV,  പി.എ. അബൂബക്കർ , മമ്മൂച്ച തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

No comments:

Post a Comment