Sunday 22 April 2018

ദൃഷ്ടിക്കുമപ്പുറം/അസീസ്‌ പട്ള

*ദൃഷ്ടിക്കുമപ്പുറം!*

*അസീസ്‌ പട്ള*
____________________________

*അമുല്‍ബേബി, അത്ഭുതബേബിയൊ?!*

ഉല്‍പാദന,വിപണിയെ നടുവൊടിപ്പിച്ച ജി.എസ്.ടി. (ഗബ്ബര്‍സിംഗ് ടക്സ്) എന്നാണു, പപ്പു-അമുല്‍ബെബി തുടങ്ങിയ നാമവിശേഷണത്താല്‍ അപഹസിച്ചധിക്ഷേപിച്ച ബി.ജെ.പി. ഭരണത്തെ  “രാഹുല്‍” തെന്നെ തിരിച്ചടിച്ചിരിക്കുന്നത്, ഗുജറാത്തിലെ പട്ടേല്‍,ദളിദ് സമുദായത്തെ കൂടെക്കൂട്ടാനായിഎന്നത്‌ കോണ്ഗ്രസിന് പുത്തനുണര്‍വ് നല്‍കുന്നു, മോടിജിയും, അമിത്ഷജിയും ഇനി ഏറെ വിയര്‍ക്കേണ്ടിവരും ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍..

തങ്ങള്‍ക്കെതിരെ ചെറുവിരല്‍പോലും ചൂണ്ടുന്നവരെ ഒന്നുകില്‍ കണ്ണുകള്‍ ചൂഴ്ന്നെടുക്കുക, അല്ലെങ്കില്‍ ഈ ലോകത്തു നിന്നു തെന്നെ നിഷ്കാസനം ചെയ്യിപ്പിക്കുക, ഇതാണ് ഭരണകേന്ദ്രങ്ങള്‍ അണികള്‍ക്ക് പകര്‍ന്ന കരുത്ത്‌, ആരോപിച്ചു തല്ലിക്കൊന്നതിനു ശേഷം ആരോപിതവസ്തു പശുവിറച്ചിയായിരുന്നോ, ആട്ടിറച്ചിയായിരുന്നോ എന്ന ഫോറന്‍സിക് ലാബ്‌ റിപ്പോര്‍ട്ടിന് കാത്തുനിന്ന ഭരണകര്‍ത്താക്കളുടെ കാടത്തരം!, കടുത്ത മാനസീക സംഘര്‍ഷത്തെ ഇത്തിരി ഉല്ലസിപ്പിക്കാന്‍ സിനിമാക്കൊട്ടകയില്‍ കയറിയാല്‍ ദേശീയഗാനം എഴുനേറ്റു ചോല്ലണമെന്ന ഈയടുത്ത് പൊട്ടിമുളച്ച ദേശസ്നേഹം, സാമ്രാജ്യത്ത ശക്തികള്‍ക്ക് മാതൃരാജ്യത്തെ ഒറ്റുകൊടുത്ത്  പാദസേവ ചെയ്യുമ്പോള്‍ എവിടെയായിരുന്നു?

മഹാകവിയും, ഇന്ത്യുടെ ആദ്യനോബേല്‍സമ്മാനജേതാവും, ദേശീയഗാനരചയിതാവുമായ  രവീന്ദ്രനാഥ ടാഗോര്‍ തെന്നെ ആത്യന്തികമായി താന്‍ ദേശീയവാദിയല്ല, എന്‍റെ പക്ഷം മാനവീകതയാണ്, മാനവീകതയ്ക്കെതിരുള്ള അതിരു കടക്കാലാവും അന്ധമായ ദേശീയതഎന്നു അന്നു തെന്നെ വ്യക്തമാക്കിയിരുന്നു.

നോട്ടു നിരോധനം  ചെരിപ്പിനനുസൃതമായി പാദം മുറിച്ച പ്രതീതിയായിപ്പോയി, സ്വന്തക്കാരുടെ പണം വെളുപ്പിക്കാന്‍ മാത്രം ഇത്രയും ക്രുരത പോതുജനത്തിന്മേല്‍ ചെയ്യരുതായിരുന്നു., ജി.എസ്.ടി യും രാജ്യത്ത് വരുത്തിയവിപത്ത് ചില്ലരയല്ല!, റേഷന്‍കാര്‍ഡും അധാര്‍കാര്‍ഡും ബന്ധിപ്പിക്കരുത് എന്ന സുപ്രിംകോടതിയുടെ താക്കീതുണ്ടായിട്ടും ചാര്‍ക്കണ്ടില്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാതത്തില്‍ അതിധാരുണമായാണ് നാളത്തെ  വാഗ്ദാനങ്ങളായ സന്തോഷികുമാരിയെന്ന ബാലികയുടെ ജീവന്‍പൊലിഞ്ഞുപോയത്?! ശ്വാസം നിലക്കുന്നതിനു മുമ്പ് ആ പിഞ്ചുമനസ്സ് മന്ത്രിച്ചത് ഇത്തിരി ചോറ്  തരുമോ... എന്നായിരുന്നു,..സ്കൂളിലെ ഉച്ചക്കഞ്ഞി മാത്രമായിരുന്നു ഏകാശ്രയം, അതും ദുര്‍ഗ്ഗപൂജയുടെ അവധികാരണം ലഭിച്ചില്ല.

 
അപമാനിതയുടെ അമ്മ എന്നാക്രോശിച്ചു സംഘികള്‍ ആ അമ്മയെ ആട്ടിയോടിച്ചു അയല്‍ഗ്രാമത്തിലെ സാമൂഹ്യസേവകന്‍റെ വീട്ടില്‍ അഭയം പ്രാപിപ്പിക്കുന്നതു വരെ  കാര്യങ്ങള്‍ എത്തിച്ച സംഭവം ഞെട്ടലോടെയാണ് ലോകമനസ്സാക്ഷി നോക്കിക്കണ്ടത്., നാം ശിലായുഗത്തിനുമപ്പുറത്താണോ??! ലജ്ജിക്കണം. കോടികള്‍ മുടക്കി സ്വപ്രതിമയെ നാട്ടിനിര്‍ത്തി ബുള്ളറ്റ് ട്രെയിന്‍ പറപ്പിച്ചാല്‍ അടിസ്ഥാനവര്‍ഗ്ഗത്തിന് ഗുണം ചെയ്യുമോ? പട്ടിണിയും അരക്ഷിതാവസ്ഥവസ്തയും നില നില്‍ക്കുന്നടുത്തോളം എന്തായിരിക്കും ആ രാജ്യത്തിന്‍റെ ഭാവി?

രാഷ്ട്രപതിയാവാന്‍ എന്തുകൊണ്ടും യോഗ്യനായ ഹാമിദ് അന്‍സാരി, ഉപരാഷ്ട്രപതിവിടവാങ്ങല്‍ പ്രസംഗത്തില്‍ ന്യുനപക്ഷം അരക്ഷിതാവസ്ഥയിലാണെന്ന് പരാമര്‍ശിച്ചതിനെ ഉടനെ പാക്കിസ്ഥാനിലേക്കു പൊയ്ക്കൊള്ളാന്‍ ആര്‍.എസ്.എസിന്‍റെ ക്ലീന്‍ചിറ്റ്, ഇന്ത്യ അവര്‍ക്ക് സ്ത്രീധനമായി കിട്ടിയതാണോയെന്നുതോന്നിപ്പോകും.

രാജസ്ഥാന്‍ നിയമസഭയില്‍ വസുന്ധര രാജെ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായ ഗുലാബ് ചന്ദ് ഖട്ടാരിയ  ന്യായാധിപര്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരിലുള്ള അഴിമതിയാരോപണങ്ങളില്‍ സര്‍ക്കാരിന്റെ മൂന്‍കൂര്‍ അനുമതിയോടെ മാത്രമേ അറസ്റ്റു രേഖപ്പെടുത്താന്‍ കഴിയൂ എന്ന ഓര്‍ഡിനന്‍സ് അവതരിപ്പിച്ചത്., ഈ ഏകാധിപത്യത്തെ തടയിടാന്‍  രണ്ട് ബിജെപി അംഗങ്ങള്‍ തെന്നെ പ്രതിപക്ഷത്തോടൊപ്പം ഇറങ്ങിത്തിരച്ചു എന്നതാണ് ശ്രദ്ദേയം.

മാനവ വിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കര്‍ നമ്മള്‍ ഒന്നാം സ്വാതന്ത്ര്യസമരമായി പഠിച്ചുവന്ന ബ്രിട്ടീഷുകാര്‍ 'ശിപായി ലഹള'യെന്ന് വിളിച്ച 1857 ലെ കലാപത്തെ, ഇന്നലെ ഇരുന്നൂറാം വാര്‍ഷികത്തില്‍  ഇനിമുതല്‍ 1817ല്‍ ഒഡീഷയില്‍ നടന്ന പൈക കലാപം (പൈക ബിദ്രോഹ.) ആണത്രേ ഒന്നാം സ്വാതന്ത്ര്യ സമരമായി അറിയപ്പെടുക എന്ന് വ്യക്തമാക്കി.

ചരിത്രം തിരുത്തുന്ന ഭരണകൂടവും, നടപ്പില്‍ വരുത്തുന്ന മന്ത്രിയും... ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്...

രണ്ടു സഹസ്രാബ്ദങ്ങള്‍ പിന്നിട്ട  ക്രിസ്തുമസ് ആഘോഷം ക്രിസ്ത്യാനികള്‍ക്ക്  അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്, ആ ദിവസം തെന്നെ വാജ്പേയിയുടെ ജന്മദിനമെന്നും അത് സദ്ഭരണ ദിനമായി ആഘോഷിക്കണമെന്നും മോടിജിയുടെ ഹിന്ദുത്വം സ്മൃതി ബാബിനെക്കൊണ്ട് പറിയിപ്പിച്ചു, ഒരു സീരിയല്‍ നടിക്ക് ഇത് രണ്ടിലും പുതുമ തോന്നാനിടയില്ല.

തജുമഹല്‍ കണ്ടവരുടെയും കണ്ണ് ചൂഴണമെന്ന പ്രഖ്യാപനമില്ലെങ്കില്‍ വീണ്ടും കാണാം, ഇന്നത്തേക്ക് വിട.

No comments:

Post a Comment