Wednesday, 11 April 2018

*ഭാഷ മാറണ്ട* *ശെെലി മാറണ്ട* *മിതത്വവും വേണ്ട* *പക്ഷേ സ്ഥലകാല ബോധം വേണം !!!* _____________________________ ഹാരിസ് ബി. എം.


*ഭാഷ മാറണ്ട*
*ശെെലി മാറണ്ട*
*മിതത്വവും വേണ്ട*
*പക്ഷേ സ്ഥലകാല ബോധം വേണം !!!*
_____________________________
ഹാരിസ് ബി. എം.
_____________________________

സ്ഥല കാല ബോധത്തോടെതന്നെയാണ് ജൗഹര്‍ മാഷ് പറഞ്ഞതും ,
*താങ്കളുടെ ആശയങ്ങളുള്‍ക്കൊളളുന്ന മറ്റൊരു ഇസ്ലാമിക യുവജന സംഘടനയുടെ  ക്ലാസില്‍ !!!!*
ഇസ്ലാം നിസ്കര്‍ഷിക്കുന്ന കാര്യങ്ങളാണദ്ധേഹം
പറഞ്ഞതും !!!
പ്രിയപ്പെട്ട അസ്ലം മാവില , താങ്കളുടെ ഈ എഴുത്ത്  ആരുടെ കയ്യടി വാങ്ങാനാണെന്ന് അറിയില്ല.
താങ്കള്‍ പറഞ്ഞില്ലേ ഏതെങ്കിലും തല തിരിഞ്ഞ ഒരാള്‍ ഉണ്ടാകും റെക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങളിലെത്തിക്കാനെന്ന്. അതെ അത് തന്നെയാണ്  ജൗഹര്‍ മാഷിന്‍റെ  കാര്യത്തിലും സംഭവിച്ചത്  എന്ന് ആര്‍ക്കാണറിയാത്തത് !!
*ഇരയെത്തേടുന്ന  ഇരട്ട നിയമ വ്യവസ്ഥക്ക്  ജവഹര്‍ മാഷ് ബലിയാടായി അത്ര മാത്രം.*
പൊതുവെ പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയെ  മറ്റ് സഹോദര  സമുദായത്തില്‍പ്പെട്ടവരൊക്കെ പ്രസംഗിക്കുകയും എഴുതുകയും ചെയ്തപ്പോഴൊന്നും
കാണാത്ത അശ്ലീലത കണ്ട് പിടിച്ചവരുടെ കൂട്ടത്തില്‍ അസ്ലം മാവിലയും ഉള്‍പ്പെട്ടല്ലൊ എന്നൊരു സങ്കടമുണ്ട്.
ജവഹര്‍ മാഷിന് തിരിയാത്ത മലയാള ഭാഷ താങ്കള്‍ക്ക് തിരിഞ്ഞെങ്കില്‍  അദ്ധേഹം പറഞ്ഞതിലെ  അന്യായങ്ങളും അശ്ലീലതയും  ജനങ്ങളുടെ മുമ്പില്‍ തെളിയിച്ച് തരേണ്ട ധാര്‍മ്മികമായ ബാധ്യത അസ്ലം മാവിലക്കുണ്ട്.
താങ്കള്‍ക്കുളള ലോക വിവരം എനിക്കില്ലങ്കിലും ഈ കാര്യത്തില്‍ *ജൗഹര്‍ മാഷിനൊപ്പം*
************************
______________________

No comments:

Post a Comment