Sunday 11 August 2019

മജീദിച്ച :ഇൻക്വിലാബിൻ മുഴക്കം / Udayan madhur

Udayan madhur

ഉളിയത്തടുക്ക ടൗണിൽ
എന്നും കാണാമെന്നുള്ള ഒരുറപ്പ്,
ഇൻക്വിലാബിൻ മുഴക്കം കേട്ടാൻ സഖാവിന്
മറഞ്ഞിരിക്കാൻ കഴിയില്ലെന്ന വിശ്വാസം,
ഈ ഉറപ്പിനും വിശ്വാസത്തിനും മുകളിൽ
മരണമെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനാവുന്നില്ല.
ഒരുപാട് കഠിന ജീവിതാനുഭവങ്ങളിലൂടെ,
ഒറ്റപ്പെടലിന്റെ മരുഭൂമിയിലൂടെ
ഒരു ഏകാന്ത പഥികനെപ്പോലെ നടന്നു നീങ്ങുമ്പോഴും
ചുവപ്പിനോടുള്ള  അടങ്ങാത്ത പ്രണയം
ജീവശ്വാസത്തിൽ ഇണക്കിചേർത്തു നിർത്തിയിരുന്നു സഖാവ്.

     തുച്ഛമായ എന്റെ വിദ്യാർത്ഥി സംഘടനാ  പ്രവർത്തനത്തിനിടയിൽ പുരോഗമന പ്രസ്ഥാനത്തിന് പറയാൻ തക്ക സ്വാധീനമൊന്നും ഇല്ലാത്ത പട്ട്ളയിൽ ഞാൻ പരിചയപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റുകാരൻ സ. മജീദിച്ചയായിരുന്നു. പ്രക്ഷുബ്ധമായ '92 കലാപ കാലത്ത്  ഭയവിഹ്വലരായ വിദ്യാർത്ഥികളായ ഞങ്ങളെ സാന്ത്വനിപ്പിക്കാൻ സ. മജീദിച്ചയുണ്ടായിരുന്നു. 95 ലെ വിദ്യാർത്ഥി പ്രക്ഷോഭ കാലത്ത് സഹായ ഹസ്തവുമായി പുറത്ത് സഖാവിന്റെ സാന്നിധ്യമുണ്ടായിരുന്നു.

  പിന്നീട് ഒരുപാട് ജീവിത സ്വപ്നങ്ങളുടെ ഭാണ്ഡവുമായി ഈന്തപ്പനകളുടെ നാട്ടിലേക്ക് കടൽ കടന്നുപോയ മജീദിച്ച നിരാശനായാണ് തിരിച്ചു വന്നത് . സംഘട പ്രവർത്തനം നിർത്തി ഒതുങ്ങിക്കഴിയാനാണ് പിന്നീട് ഇഷ്ടപ്പെട്ടത്.
   സംഘടനാ പ്രവർത്തനത്തിലൂടെ ആർജ്ജിച്ചെടുത്ത അച്ചടക്കവും ജീവിത താളക്രമങ്ങളും എവിടെയോവെച്ച് നഷ്ടപ്പെട്ടു. ആരെയും കുറ്റപ്പെടുത്താതെ ആരോടും പരിഭവമില്ലാതെ എല്ലാറ്റിൽ നിന്നും മാറി നടന്നപ്പാൾ, സഖാവിനെ അന്ന് തിരിച്ചു കൊണ്ടുവരുവാൻ കഴിയാതെ പോയത്  വലിയ പരാജയമാണ്.
  ഇനിയാപുഞ്ചിരിയില്ല. കണ്ണീർ പൂക്കൾ.

Udayan Madhur

No comments:

Post a Comment