Sunday 11 August 2019

ശ്രദ്ധിക്കപ്പെടാൻ ഓരോ വഴികൾ /അസ്ലം മാവിലെ


*ശ്രദ്ധിക്കപ്പെടാൻ*
*ഓരോ വഴികൾ*
.........................
അസ്ലം മാവിലെ
.........................
ശ്രദ്ധിക്കപ്പെടണം ? എന്ത് ചെയ്യും ? അതിന് കയ്യിൽ ? ഒരണുമണി മരുന്നു പോലുമില്ല.
പറ്റാവുന്ന ഒരേ പോംവഴിയാണ് - കൊഞ്ഞനം കുത്തുക. അര നയാപൈസ ചെലവില്ല. പക്ഷെ,  മുഖവ്യായാമവുമാകും. 
ഈ കൊഞ്ഞണം കാണിക്കലിന് വേറെയും പല വേർഷനുമുണ്ട്. ഒന്ന് എഴുതിമുള്ളുക. രണ്ട്, വെറുതെ വായ പറയുക. 
എന്തേലും കാരണം പരാമർശ വ്യക്തിയോട്, വ്യക്തികളോട്. ഹേയ്, അതിന് സാധ്യതയുണ്ടാകില്ല. ഇങ്ങനെ ഓരോന്ന് നുള്ളിം തോണ്ടിയും കാലം കഴിക്കുക. അത്ര തന്നെ.
ഇതൊരുതരം സൈക്കാണ്. നിയന്ത്രിച്ചില്ലെങ്കിൽ അത് ഇങ്ങട്ട് നിയന്ത്രിച്ചു കളയും. പിന്നെ നിയന്ത്രിക്കാൻ കുന്ന് വിട്ട് ഹിമാലയം വരെ താണ്ടേണ്ടി വരും. മനശാസ്ത്രജ്ഞർ Psychological Projection എന്ന്  പേരുവിളിച്ചതിലെ ഉപാന്തരവിഭാഗങ്ങളിലൊന്നാണിത്. 
സുഹൃദ് വലയങ്ങളിൽ അത്തരമൊരു  രോഗലക്ഷണം കണ്ടാൽ കൈകൊട്ടി പ്രോത്സാഹിപ്പിക്കരുത്. അവരെ കൈകാട്ടി അടുത്ത് വിളിക്കണം. കൈ തട്ടിക്കളഞ്ഞാലുമവരെ തിരുത്തിക്കാൻ നിരന്തരം ശ്രമിക്കണം. ഏതെങ്കിലുമൊരു നാളയാൾക്ക് കുറ്റബോധമുണ്ടായാൽ കൈകൊട്ടിപ്പിന്തുണച്ചവരെ കയ്യിൽ കിട്ടിയതെറിഞ്ഞ് ശപിച്ചു കളഞ്ഞേക്കും.
ശ്രദ്ധ കിട്ടാത്തത് പല കാരണങ്ങളാകാം. ശ്രദ്ധ നേടാൻ പക്ഷെ നല്ല വഴികളുണ്ട്, അതിലൊന്നാണ് നിറഞ്ഞ മനസ്സോടെ പുഞ്ചിരിക്കുക. അന്യന്റെ സുഖത്തിൽ സന്തോഷിക്കുക, ദു:ഖത്തിന്റെ ഭാഗമാകുക, ശരിയെ നന്നെന്ന് പറയുക. ശരിയല്ലായ്കയെ ഗുണകാംക്ഷയോടെ വിമർശിക്കുക.
പെൺകുട്ടികളിൽ ചിലർ  ശ്രദ്ധ കിട്ടാതിരിക്കുമ്പോൾ കൂട്ടത്തിലൊന്ന് മോഹലാസ്യത്തിൽ മറിഞ്ഞു വീഴുമെന്ന് എവിടെയോ വായിച്ചതോർക്കുന്നു.
ആൺപിള്ളേർ കോലം കെട്ടി നടക്കുമെന്നും. പരിഗണന ലഭിക്കാത്തതിന്റെ വിഷയമാണ്.
ചിലരാകട്ടെ  ചിലരെ ടാർജറ്റ് ചെയ്ത് എഴുതിയും പറഞ്ഞും ശ്രദ്ധ പിടിച്ചു വലിക്കാൻ നോക്കുകയും ചെയ്യും.
തൊട്ടുമുകളിൽ അവസാനം പറഞ്ഞവർക്ക് യേശു ഉത്കണ്ഠപ്പെട്ട പുതിയ നിയമത്തിലെ ഒരു വാചകം ഓർമ്മപ്പെടുത്താം    "Why do you look at the speck of sawdust in your brother’s eye and pay no attention to the plank in your own eye? How can you say to your brother."
നന്മയുടെ നൽവിത്തുകൾ മുളപൊട്ടട്ടെ, എവിടെയും. 
Below one article appeared in whatsap
________________________
മാവിലൻ_ഭ്രൂണ_ഹോസ്പിറ്റലിൽ ജനിക്കുന്നത് "പൊലിമ2"❓❗(ഒരു കുറ്റാന്വേഷണ കഥ):::::::::::::::::::::
🔻🔻🔻🔻🔻🔻
എന്തായാലും ഷണ്ഡന്മാർ അണ്ഡാശയത്തിൽ പൊലിമ ടു എന്ന ബീജം നിക്ഷേപിക്കുക തന്നെ ചെയ്യും,. ഇന്ന് ശാസ്ത്രം വിജയിച്ചിരിക്കുന്നു.
ശിശു ജനിക്കുക തന്നെ ചെയ്യും കാരണം നമ്മുടെ ഹോസ്പിറ്റൽ ഇൻറർനാഷനൽ , അതും മാവില  ഹോസ്പിറ്റൽ.
അണ്ഡാശയത്തിലെ ബീജ നിക്ഷേപകർ ആര്? എന്നുള്ളതാണ് ഇപ്പോൾ തർക്കം. വേറെ ഒരു തർക്കം കുഞ്ഞിക്ക് പേര് പൊലിമ തന്നെയായിരിക്കണം അല്ല ബദൽ സംവിധാനങ്ങൾ ഒരുക്കും?
ബീജം നിക്ഷേപകരായവർ ശക്തിയുള്ളവർ തന്നെയാണ് ---ഖാദറുസ്മാനുനാസർ?_ഈ കൂട്ടുകെട്ടിൽ ഒരാളുടെ ബീജം തന്നെയായിരിക്കും നിക്ഷേപിക്കുക കാരണം കഴിഞ്ഞ പ്രാവശ്യം പൊലിമ എന്ന അപരനാമത്തിലറിയപ്പെടുന്ന വ്യക്തിയായിരുന്നു നിക്ഷേപകൻ ഇപ്രാവശ്യം അദ്ദേഹം ആയിരിക്കുകയില്ല എന്ന വസ്തുത ഓരോ ആൾക്കാരും തിരിച്ചറിയേണ്ടതാണ്. എന്തായാലും നമോ നമോ നമസ്തേ....

No comments:

Post a Comment