Sunday 11 August 2019

SSLC പരീക്ഷ നാളെ നന്നായി എഴുതുക/.. അസ്ലം മാവിലെ

*SSLC പരീക്ഷ നാളെ*
*നന്നായി എഴുതുക*
..........................
അസ്ലം മാവിലെ
..........................
12/03/2019

എല്ലാവർഷവും പരീക്ഷാ തലേന്ന് ഒരു കുറിപ്പ് എഴുതാറുണ്ട്. എല്ലാ കുട്ടികൾ  വായിച്ചില്ലെങ്കിലും ചിലരൊക്കെ വായിക്കുന്നുണ്ടാകും.

മറ്റൊന്ന് രക്ഷിതാക്കൾക്ക് ചെറിയ ഒരു  ശ്രദ്ധ ഉണ്ടാകാൻ ഇത്തരം കുറിപ്പുകൾ ഉപകരിക്കാറുമുണ്ട്.

13 ന് തുടങ്ങുന്ന പരീക്ഷ 28 ന് തീരും, ഇതിനിടയിൽ തന്നെയാണ് പ്ലസ്ടു പരീക്ഷയും. ഇടക്ക് 7 ദിവസം അവധിയുമുണ്ട്.

IT പരീക്ഷ നേരത്തെ കഴിഞ്ഞു, 9 പരീക്ഷകളിനി ഉള്ളത്. ശ്രദ്ധിച്ചും സൂക്ഷിച്ചും ഈ പരീക്ഷകൾക്ക് ഒരുങ്ങുവാൻ ശ്രമിക്കുമല്ലോ.

ചൂടാണ്, ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ തുടങ്ങുക. നേരത്തെ ഹാളിലെത്താൻ ശ്രമിക്കുക.

ഹാൾടിക്കറ്റ്, പെൻ, പെൻസിൽ, റബ്ബർ,  ലേബൽ ഒട്ടിക്കാത്ത ബോട്ടിലിൽ വെള്ളം, ആവശ്യമായ പരീക്ഷാ സാമഗ്രികൾ - മറക്കാതെ എടുക്കുക.

മോഡൽ പരീക്ഷയിൽ നിങ്ങൾക്ക് ഉണ്ടായ ചെറിയ പാളിച്ചകൾ ഈ പൊതുപരീക്ഷയിൽ തിരുത്താനാകണം. മാർക്ക് നോക്കി സമയം ചെലവഴിക്കുക.

ഒരിക്കലും നേരത്തെ ഹാൾ വിടരുത്. മുഴുവൻ സമയവും പരീക്ഷ എഴുതാൻ വിനിയോഗിക്കുക. ഒരു മാർക്കാകാം പ്ലസ് വൺ സീറ്റിന് നിങ്ങൾക്കിഷ്ടപ്പെട്ട സ്കൂൾ നഷ്ടപ്പെടാൻ കാരണമാവുക.

സമയത്തിന് ഉറങ്ങുക. നേരത്തെ എഴുന്നേൽക്കുക. ജംഗ് ഫുഡ് കുറക്കുക. നന്നായി ജലപാനം ചെയ്യുക

എഴുതിയ പരീക്ഷയുടെ പോസ്റ്റ്മോർട്ടം നടത്താതെ അടുത്ത പരീക്ഷയ്ക്ക് തയ്യാറാകുക.

രക്ഷിതാക്കളും സഹോദരരും നല്ല സഹകരണം നൽകുക. പഠിക്കുക, ഒപ്പം പ്രാർഥിക്കുക. നന്മകൾ ! 

No comments:

Post a Comment