Sunday 11 August 2019

ഇരുട്ട്

"ഇരുട്ടിലെ ചിന്തകൾ " എന്ന കവി മനു പതാരത്തിന്റെ കവിത ഇങ്ങിനെ :

ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു.....
ഒരായിരം കവചങ്ങളാൽ സുരക്ഷിതയായി,
കള്ളം ഉറങ്ങാൻ കിടന്നിരിക്കുന്നു.....
ഇനി സത്യത്തിന്റെ മണിക്കൂറുകൾ:...
ഒരു പകൽ വെളിച്ചത്തിലും തെളിയാത്തവ
രാത്രിയിൽ ഉണരും......
അടുത്ത പകൽ വരും വരെ സത്യങ്ങൾ
സമയം കീഴടക്കും....

അതിന് എന്റെ വക ചെറിയ ഒരു കൈ ക്രിയ കവി ഹൃദയം മനുവിനോടുള്ള കടപ്പാടോടെ :

ഇരുട്ട് വീണു തുടങ്ങിയതായിരുന്നു.....
ഒരായിരം കവചങ്ങളാൽ സുരക്ഷിതയായി,
കള്ളം ഉറങ്ങാൻ കിടന്നതുമായിന്നു.....
സത്യത്തിന്റെ മണിക്കൂറുകൾ:...
ഒരു പകൽ വെളിച്ചത്തിലും തെളിയാത്തവ തെളിഞ്ഞു വരാൻ
കാലമേറെ കാത്തിരിക്കേണ്ടി വന്നില്ല
യുവചേതനയ്ക്ക് കാരിരുമ്പിന്റെ
കനപ്പിച്ച ദൃഢതയുണ്ട്, ചാഞ്ചല്യമില്ലാത്തത്, പതം വരാത്തത്.

No comments:

Post a Comment