Sunday 11 August 2019

ഒരു പനി കൂടി കേരളത്തിൽ വെസ്റ്റ് നൈൽ പനി / അസ്ലം മാവിലെ

*ഒരു പനി കൂടി*
*കേരളത്തിൽ*
*വെസ്റ്റ് നൈൽ പനി*
.........................
അസ്ലം മാവിലെ
.........................

1937 ഉഗാണ്ടയിലെ വൈസ്റ്റ് നൈൽ ജില്ലയിൽ ഒരു മധ്യവയസ്ക്കയ്ക്ക് ഈ ഈ പനി ബാധിച്ചതായി  ഡയഗനൈസ് ചെയ്യപ്പെടുന്നതോടെയാണ് ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ  വരുന്നത്.  അന്ന് മുതൽ ഈ അസുഖത്തിന് ആ ജില്ലയുടെ പേരും വീണു - വെസ്റ്റ് നൈൽ ഫിവെർ.

കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ഒരു കുട്ടി വെസ്റ്റ് നൈൽ പനി ബാധിച്ചു മരണപ്പെട്ടതായി ദേശീയ മാധ്യമം ഹിന്ദുസ്ഥാൻ ടൈംസ്  ഇന്ന് (തിങ്കൾ) റിപ്പോർട്ട് ചെയ്തു. മലപ്പുറത്ത് നിന്നുള്ള 7 വയസ്സുകാരനാണ് ഇന്ന്  മരണത്തിന് കീഴടങ്ങിയത്.  10 ദിവസമായി കുട്ടി അതീവ ജാഗ്രതയോടെ ഐസലേഷൻ മുറിയിലായിരുന്നു, 7 മാസം മുമ്പ് കോഴിക്കോട്  ഒരു സ്ത്രീക്ക് സമാനമായ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും മെഡിക്കൽ പരിശോധനാ റിപ്പോർട്ട് പോസിറ്റീവ് ആയിരുന്നില്ല.

കൊതുകുകളാണ് രോഗവാഹകർ. ദേശാടന പക്ഷികളിൽ നിന്നും ഈ രോഗം പടരുന്നുണ്ട്. പനിയോടൊപ്പം തലവേദന, ചർദ്ദി, ചൊറിച്ചിൽ, ശരീര വേദന എന്നിവ രോഗ ലക്ഷണങ്ങളാണ്. രോഗവാഹകരായ കൊതുകിന്റെ  കടിയേൽക്കുന്നതോടെ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നു. ആദ്യദിനങ്ങളിൽ ലക്ഷണങ്ങൾ പുറമേയ്ക്ക് കാണില്ല.  7 മുതൽ 14 ദിവസം രോഗിയെ സംബന്ധിച്ചിടത്തോളം ജാഗ്രതാ കാലമാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.

പ്രത്യേകമായ വാക്സിനില്ലെങ്കിലും രോഗം നിയന്ത്രണാതീതമാകുന്നത് വളരെ അപൂർവം പേരിലാണ്. ഒരു ശതമാനത്തിൽ താഴെ രോഗികളിൽ മാത്രമേ രോഗം മൂർച്ഛിക്കുകയുള്ളൂ.  രോഗലക്ഷണം ശ്രദ്ധയിൽ പെട്ടാൽ തൊട്ടടുത്ത സർക്കാർ ആസ്പത്രിയിൽ പരിശോധനയ്ക്ക് ഉടനെ വിധേയമാകുക.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, മധ്യപൂർവ്വേശ്യ രാജ്യങ്ങളിൽ WNV റിപോർട്ട് ചെയ്തിട്ടുണ്ട്. 1999 ലാണ് അമേരിക്കയിൽ ആദ്യമായി ഈ രോഗം പ്രത്യക്ഷപ്പെട്ടത്. തുടർന്ന് എല്ലാ സ്റ്റേറ്റുകളിലും ഈ രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കേരളത്തിൽ വടക്കൻ മലബാറിൽ ആരോഗ്യ പ്രവർത്തകർ ഈ വിഷയത്തിൽ ഇപ്പോൾ വളരെ ജാഗരൂകരാണ്. കൊതുകുകടി ഒഴിവാക്കാവുന്ന രീതിയിൽ ചുറ്റുപാടുകൾ പരമാവധി സംരക്ഷിത വലയം തീർക്കുക എന്നതാണ് പോംവഴി. വീടും പരിസരങ്ങളും ശുചിയായി നിലനിർത്തുക.
കൊതുകുകൾ വളരുന്ന സാഹചര്യങ്ങൾ കഴിയുന്നത്രെ ഒഴിവാക്കുക.

വെസ്റ്റ് നൈൽ വൈറസ് ബാധയെ കുറിച്ച്  ആശങ്കപ്പെടേണ്ടതില്ലെന്ന് കേരള ആരോഗ്യ വിഭാഗം പറയുന്നുണ്ടെങ്കിലും കേരളത്തിൽ ഇത് റിപ്പോർട്ട് ചെയ്ത സ്ഥിതിക്ക് പൊതുവെ എല്ലാവരും ജാഗ്രത പാലിക്കുന്നത് വളരെ അത്യാവശ്യമാണ്. 

No comments:

Post a Comment