Monday 19 August 2019

അദബിയാ,* *പട്ല മുഴുവൻ* *നിങ്ങളുടെ* *സന്തോഷത്തോടൊപ്പമാണ്* / അസ്ലം മാവിലെ



*അദബിയാ,*
*പട്ല മുഴുവൻ*
*നിങ്ങളുടെ*
*സന്തോഷത്തോടൊപ്പമാണ്*
.........................
അസ്ലം മാവിലെ
.........................
ഒരു ഗവ. മെമ്മോ കൂടി പട്ലയിലെ പോസ്റ്റാഫീസിലെത്തി. വിലാസം ഇങ്ങനെ : റാബിയത്ത് അദബിയ S/o:അബൂബക്കർ, പോസ്റ്റ് പട്ല. ആ അഡ്വൈസ് അയച്ചത്  കാസർകോട് ജില്ലാ PSC ഓഫീസിൽ നിന്ന് !
അതിലെ ചുരുക്കം ഇതാണ് -
*"താങ്കൾ സ്കൂൾ അധ്യാപികയായി നിയമിക്കപ്പെട്ടിരിക്കുന്നു."*
ഇതിൽ പരം സന്തോഷം അദബിയക്ക് എന്താണുണ്ടാവുക ! വേറെ  എന്ത് കേട്ടാലാണുണ്ടാവുക !
അദബിയക്ക് മാത്രമല്ല അവളുടെ മാതാപിതാക്കളായ അബൂബക്കർ & ബീവി ദമ്പതികൾക്കും, സഹോദരങ്ങൾക്കും കൺ കുളിർക്കെ സന്തോഷവർത്തമാനമാണല്ലോ പോസ്റ്റ്മാൻ വീട്ടുപടിക്കൽ കൊണ്ടെത്തിച്ച ആ രണ്ടുവരി മെമ്മോയിൽ ഉൾക്കൊണ്ടിരുന്നത്.  
ചെറിയ ചെറിയ ലക്ഷ്യങ്ങൾ. കുഞ്ഞുകുഞ്ഞു സ്വപ്നങ്ങൾ.  കൈ എത്താൻ പാകത്തിലുള്ളത്. അതാണ് എളുപ്പം പൂർത്തികരിക്കാൻ സാധിക്കുക. ഇക്കൊല്ലം  അദബിയയും ഇക്കഴിഞ്ഞ കൊല്ലം യും യുവ സമൂഹത്തിനും വിദ്യാർഥികൾക്കും നൽകിയ സിംപിൾ സന്ദേശമായിരുന്നു.
PSC പരീക്ഷയ്ക്ക് അദബിയ കോച്ചിംഗിനിരുന്നത്  പട്ല യൂത്ത് ഫോറത്തിലെന്ന് ജാസിറും സബയും ഈ വാർത്ത പങ്ക് വെച്ചു എനിക്ക് മെസേജ് അയച്ചിരിക്കുന്നു. ചെയ്ത പ്രയത്നം വെറുതെയായില്ലെന്നവരുടെ മെസ്സേജിലെ വരികൾക്കിടയിൽ ഞാൻ വായിക്കാനാകാം അത് പറഞ്ഞു. യെസ്, PYF അഭിനന്ദനമർഹിക്കുന്നു, നൂറ് വട്ടം.
അദബിയ പഠിച്ചത് പട്ലയിൽ. ഒന്നു മുതൽ 12 വരെ. മായിപ്പാടിയിലാണ് TTC പൂർത്തിയാക്കിയത്. ഇക്കഴിഞ്ഞ രണ്ട് കൊല്ലവും അവൾ പട്ല സ്കൂളിൽ താത്കാലിക തസ്തികയിൽ അധ്യാപികയുമായിരുന്നു. ഇനി പെൻഷൻ പറ്റുന്നത് വരെ അധ്യാപക വൃത്തി സധൈര്യം മുന്നോട്ട്.
വളരെ പ്രാരാബ്ദമുള്ള കുടുംബത്തിൽ നിന്ന് അദബിയയെ പോലുള്ള സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടാവുകയെന്നത് വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്. പക്ഷെ പിതാവ് അബൂബക്കർ എല്ലാ മക്കളെയും പഠിപ്പിക്കാൻ താൽപര്യം കാണിച്ചു, പ്രത്യേകിച്ച് പെൺമക്കളെ. അദബിയയുടെ മൂത്ത സഹോദരി സ്വകാര്യ വിദ്യാലയത്തിൽ അധ്യാപികയാണ്. ഒരു സഹോദരി ബിരുദധാരി, പിന്നൊരു സഹോദരി MCom കാരി, തൊട്ടുപിന്നിലുള്ള സഹോദരി TTC വിദ്യാർഥിനി, പിന്നൊരാൾ Plus 2 പoനത്തിൽ. ബാക്കി  രണ്ട് ഇളയ സഹോദരിമാർ പട്ല സ്കൂളിൽ തന്നെ ചെറിയ ക്ലാസ്സുകളിലും.
പലപ്പോഴും ഞാനെഴുതിയിട്ടുണ്ട്, കടുപ്പിച്ചും ദേഷ്യപ്പെട്ടും - 18 വയസ്സായവർ ഒരു കാരണവശാലും PSC വെബ് പേജിൽ പേര് രജിസ്റ്റർ ചെയ്യാതിരിക്കരുത്. ഒരു സർക്കാർ ജോലി നിങ്ങളുടെ കയ്യാപ്പുറത്തുണ്ട്, നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതക്കനുയോജ്യമായി. 
മിടുക്കി കുട്ടി, അദബിയാ,
നിങ്ങൾക്ക് സർവ്വ ഭാവുകങ്ങളും ! കൂടുതൽ ബിരുദങ്ങൾ കരസ്ഥമാക്കി ഉയർന്ന ക്ലാസ്സുകളിൽ അധ്യാപികയാകാൻ നാഥൻ നിങ്ങളെ തുണക്കട്ടെ.
അദബിയയുടെ കുടുംബത്തോടൊപ്പം പട്ല ഗ്രാമവും ഈ സന്തോഷത്തിൽ ഭാഗമാകുന്നുണ്ടാകുമല്ലോ, ഞാനും ഈ ആഹ്ലാദത്തിന്റെ ഓരം ചേർന്ന് നിൽക്കട്ടെ. നന്മകൾ !
 

No comments:

Post a Comment