Sunday 11 August 2019

വെന്ത പയറും ബെംഗളൂറും / അസ്ലം മാവിലെ

*വെന്ത പയറും*
*ബെംഗളൂറും*
..........................
അസ്ലം മാവിലെ
..........................

യെലഹങ്ക പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ വിജയനഗര സാമ്രാജ്യത്തിന് കീഴിലായിരുന്നു. വിജയനഗര രാജാവിന്റെ കീഴിലുള്ള സാമന്തനായിരുന്നു (നാട്ടുരാജാവ്) കെമ്പ ഗൗഡ, 1500 ന്റെ തുടക്കത്തിൽ.

ഒരു ദിവസം കെമ്പ ഗൗഡയും കൂട്ടരും നായാട്ടിന് പുറപ്പെട്ടു. ഭരണ കേന്ദ്രമായ യലഹങ്കയിൽ നിന്നും 10 - 15 മൈൽ ദൂരത്തേക്ക്. തിരിച്ചു വരാൻ പറ്റാത്ത വിധം  അവർ വഴി തെറ്റിയത്രെ. വിശപ്പു സഹിക്കാതെ ഒരു കുടിലിൽ കയറി  അവർഭക്ഷണം ആവശ്യപ്പെട്ടു. വീട്ടിൽ ഉണ്ടായിരുന്ന കുറച്ച് പയർ (കാളു) വേവിച്ചു,  അതിഥികൾക്ക് ആ അമ്മ നൽകി പോൽ.

വിശപ്പു മാറിയ സന്തോഷത്തിൽ ആ ചെറ്റക്കുടിൽ നിന്ന സ്ഥലത്തിന് അവര് മാർക്കിട്ടു,  ഒരു പേരോട് കൂടി - ബെന്തെ കാള ഊറു ( Boiled Beans Villae). അതിങ്ങനെ കൂട്ടിയോജിപ്പിച്ചു - ബെന്തകാളൂറു. പറഞ്ഞു പറഞ്ഞു നമ്മുടെ അയൽപക്കത്തെ നാട്ടുരാജാവിന്റെ  മഗളെ ഊറു,  മംഗ്ലൂറു ആയത് പോലെ ബെന്തകാളൂറു നാക്കിലങ്ങുമിങ്ങും തട്ടിക്കളിച്ച് ബെംഗളൂറു ആയി മാറി.

സകല വികസന പ്രവർത്തനങ്ങളും കെമ്പ ഗൗഡ ബെംഗളൂറുവിൽ  നടത്തി. ഭരണകേന്ദ്രം യലഹങ്കയിൽ നിന്നും അങ്ങോട്ട് മാറ്റി. വർത്തമാന ഭരണാധികാരികൾ സ്വപ്നം പോലും കാണാത്ത മാറ്റങ്ങൾ അദ്ദേഹം വരുത്തി.

ഇവിടെ ഇcപ്പാൾ വിമാനത്താവളവും ബസ് ടെർമിനലും എല്ലാം കെമ്പ ഗൗഡയുടെ പേരിൽ തന്നെ. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അങ്ങ് ലണ്ടനിലോ മറ്റോ പോയി കെമ്പ ഗൗഡ പ്രത്രിമയ്ക്ക് മോദി മാല ചാർത്തിയത് ഓർക്കുന്നോ - വൊക്കലിംഗക്കാരെ പാട്ടിലാക്കാൻ.

*പിൻകുറി:*
വൊക്കലിംഗ സമുദായത്തിൽ "ബണ്ടി ദേവറു" എന്ന ഒരാചാരം സ്ത്രീകൾക്കിടയിൽ ഉണ്ടായിരുന്നു പോൽ. കല്യാണം കഴിഞ്ഞ സ്ത്രികളുടെ ഇടതു കൈ വിരലുകൾ രണ്ടെണ്ണം മുറിച്ചു കളയുക എന്ന പ്രാകൃത ആചാരം. അത് നിർത്തലാക്കിയത് കെമ്പ ഗൗഡയായിരുന്നു. ▪

No comments:

Post a Comment