Sunday 11 August 2019

കടലും കടന്നു യുനൈറ്റഡ് പട്ല FC

കടലും കടന്നു
യുനൈറ്റഡ് പട്ല FC
കാസർകോട് ജില്ലാ ചാമ്പ്യന്മാർ 

ക്ലബ് ബേരിക്കൻസ് & ഫിലി കഫെ ഫുട്ബോൾ ലീഗ് രണ്ടാം സീസണലെ  യു.എ. ഇ - കാസർകോട് ജില്ലാ ചാമ്പ്യൻ പട്ടം  യുനൈറ്റഡ് പട്ലയ്ക്ക്. 

ഇന്ന് പുലർച്ചെ ദുബായ് ഖിസൈസിലെ അമിറ്റി ഫുഡ്ഫോൾ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ്  റേഞ്ചേർസ് ഒറവങ്കരയെ,  യുനൈറ്റഡ് പട്ല പരാജയപ്പെടുത്തിയത്. യുനൈറ്റഡ് പട്ലക്ക് വേണ്ടി സർഫു, സഫ്വാൻ എന്നിവർ ഗോളുകൾ നേടി. 

നേരത്തെ സെമിയിൽ തൃക്കരിപ്പുർ FC യെ ഒന്നിനെതിരെ 2 ഗോളുകളടിച്ചാണ്  യുനൈറ്റഡ് പട്ല ഫൈനലിൽ കടന്നത്.  നേരത്തെ മൂന്ന് ടീമകളോട് ഏറ്റുമുട്ടിയാണ്  യുനൈറ്റഡ് പട്ല പൂൾ (എ) യിൽ ഒന്നാമതെത്തിയത്.

മികച്ച ഗോൾ കീപ്പറായി  സാബുവും (യുനൈറ്റഡ് പട്ല) മികച്ച പെർമോർമറായി ഷറഫുവും  (യുനൈറ്റഡ് പട്ല) മികച്ച സ്ട്രൈക്കറായി സഫ്വാനും (യുനൈറ്റഡ് പട്ല) തെരഞ്ഞെടുക്കപ്പെട്ടു.

യുനൈറ്റഡ് പട്ല ടീം : സഫ്വാൻ,
നൗഫൽ, മാഹിർ, സറഫൂ, റാഷി,
മുക്താർ (ക്യാപ്റ്റൻ), മുഹമ്മദ് ഷബീർ, മൂനു, സുഹൈൽ, മുസു, സാബു (ഗോൾ കീപ്പർ ). 
ഇല്യാസ് (അഡ്വൈസർ ), അമീൻ (മാനേജർ),  അൻവർ (അസി. മാനേജർ),   റഊഫ് (കോർഡിനേറ്റർ), ബക്കർ മാഷ് (കോച്ച്),  അനു & റച്ചു (അസി. കോച്ച്), സിനു & ആസിഫ് (ഫിസിയോ). 

കാസർകോട് ജില്ലയിലെ പത്ത് പ്രമുഖ ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.

കമന്ററി ബോക്സിൽ നിന്നുള്ള പ്രശസ്ത കമന്ററേറ്റർ ഷൈജു ദാമോദരന്റെ ആവേശകരമായ തൽസമയ വിവരണം ഫുട്ബോൾ പ്രേമികളെ ഹഠാദാകർഷിച്ചു.

ഇഖ്ബാൽ ഹത്ബൂർ, സുശാന്ത് നിലമ്പൂർ, ഖലീൽ ഫിലി, ഖയ്യൂം മാന്യ, ഷൈജു ദാമോദരൻ, എച്ച്. കെ. അബ്ദുറഹിമാൻ തുടങ്ങിയവർ അതിഥികളായെത്തി. 

- വാർത്ത -  

No comments:

Post a Comment