Sunday 11 August 2019

ചില ആസ്ഥാനങ്ങൾ ഉണ്ടായേ തീരൂ വാടകകെട്ടിടത്തിലതത്ര രസമില്ല കേൾക്കാൻ / അസ്ലം മാവിലെ

*ചില ആസ്ഥാനങ്ങൾ*
*ഉണ്ടായേ തീരൂ*
*വാടകകെട്ടിടത്തിലതത്ര*
*രസമില്ല കേൾക്കാൻ*
.........................
അസ്ലം മാവിലെ
.........................
24/03/2019
എവിടെ താമസം ?
നാട്ടിൽ തന്നെ.
വീടും കുടിയുമൊക്കെ സ്വന്തമായിട്ടായിരിക്കും ?
അതേ 3 സെന്റിൽ ഒരു ചെറിയ വീട് എങ്ങനെയൊക്കെയോ ഒതുക്കി വാർത്തിട്ടുണ്ട്. ആ വകയിൽ ചെറിയ കടവുമുണ്ട്.
അതൊന്നും സാരമില്ലെന്നേയ്, സ്വന്തമായൊരു വീടും കുടിയുമായില്ലേ ...

ഇത് കേൾക്കാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. ആധാരവും അടിയാധാരവും  പാൽപ്പെട്ടിയും പ്രമാണവും നൂലിൽ തുന്നിച്ചേർത്ത സ്റ്റാമ്പ് പേപ്പറിന്റെ അകമ്പടിയോടെ കുറെ ഡോക്സും റെസിപ്റ്റും ...
ഇങ്ങനെയൊന്നു ഭദ്രമായി അവനവന്റെ വീട്ടിൽ ഉണ്ടാകണമെന്നിച്ഛിക്കാത്ത ഏതെങ്കിലും "ലോഹറു"ണ്ടാകുമോ ? ഉണ്ടാകില്ല. അതുറപ്പല്ലേ ..

എന്നാൽ അതേ പോലെ സ്വന്തമായി പെട്ടിയും പ്രമാണവും ആവശ്യമായ ചില സ്ഥാപനങ്ങളുണ്ട്, പ്രസ്ഥാനങ്ങളുണ്ട്, കൂട്ടായ്മകളുണ്ട് നമ്മുടെ പട്ലയിൽ. അവയിൽ ചിലതാണ് United PatIa, Connecting PatIa, Patla Library, Patla Youth Forum ....

പ്രബലമായ രണ്ട് രാഷ്ട്രിയ പാർട്ടികൾക്ക്, CPM & മുസ്ലിംലീഗ്, ഇവയ്ക്ക് രണ്ടും അങ്ങിനെയൊന്നു വേണമെന്ന് നേരത്തെ തന്നെ തോന്നി, നന്ന്, വളരെ നന്ന്. ഒന്ന് തുറന്നു പ്രവർത്തിയ്ക്കുന്നു, പിന്നൊന്ന് പണിതുടക്കത്തിലുമാണ്. ഏറ്റവും വലിയ ദേശിയ പാർട്ടിയായ കോൺഗ്രസ്സിന് കൂടി ഇങ്ങനെയൊന്നു വളരെ ആവശ്യമാണെന്ന്  കൂട്ടത്തിൽ പറയട്ടെ. പട്ലയിലെ വളരെ പഴക്കം ചെന്ന പാർട്ടിയായത് കൊണ്ട് പ്രത്യേകിച്ചും.   മറ്റു പാർട്ടിക്കാർ ഉത്സാഹം കാണിക്കുമെന്ന്  വെറുതെ കാത്തിരിക്കാതെ കോൺഗ്രസുകാർ തന്നെയാണ് അതിന് വേണ്ടി മുൻകൈ എടുക്കേണ്ടത്.

നേരത്തെ പറഞ്ഞ നാല് പ്രസ്ഥാനങ്ങൾ - UP, CP, PL, YF - ഇവ നാലും നിലവിലുള്ള പട്ലയിലെ സാമ്പത്തിക ചിത്രപ്പശ്ചാത്തലത്തിൽ വാടക കെട്ടിടത്തിലോ സ്കൂൾ പരിസരത്തോ ആരാന്റെ കടത്തിണ്ണയിലോ കൂട്ടം കൂടിയിരിക്കേണ്ടവരല്ല. സ്വന്തമായി കുറഞ്ഞ സെൻറ് സ്ഥലം വാങ്ങി, അതിൽ തൽക്കാലം ഒരു ഓലപ്പുര മേഞ്ഞാലും സാരമില്ല. own Property & .own Building.   അത് പറയാനും കേൾക്കാനും സുഖമൊന്ന് വേറെ തന്നെയാണ്.

എനിക്ക് വിയോജിപ്പുണ്ട് - ഒസിക്ക്  സ്ഥലം തരുമോ എന്നും ചോദിച്ചോ പ്രതീക്ഷിച്ചോ ഇങ്ങനെ ഓടിക്കിതച്ച് ആളുകളെ കാണുന്നതിൽ. അങ്ങിനെ  ആരും സ്ഥലം തരാനൊന്നും പോകുന്നില്ല. മൂളിയാൽ തന്നെ അത് ഒർക്കണ്ണിൽ പറഞ്ഞതാന്ന് പറയിപ്പിക്കാൻ പിന്നാലെ നടക്കുന്ന ആളുകൾ വേറെയുമുണ്ടാകും.  പാർട്ടിയാഫീസുകൾക്കോ മതസ്ഥാപനങ്ങൾക്കോ ഹദിയ ചെയ്യുന്നത് പോലെ ഇവയ്ക്ക് വലുതായി ആരും തന്നെ അത്ര മുൻകൈ എടുക്കില്ല എന്നതാണ് ശരി.

പിന്നെ ഉള്ളത് ഇതാണ്. ഏത് ?  ഒരു സ്പോട്ട് കണ്ട് വെക്കുക. ഉടമസ്ഥനെ മീറ്റ് ചെയ്യുക. വില നിശ്ചിയിക്കുക. ഒരു അഡ്ജസ്റ്റ്മെന്റിന് വേണ്ടി നയതന്ത്രം പറയുക. ആ വാക്കിൽ അയാൾ വീണാൽ അൽഹംദുലില്ലാഹ് പറയുക.  ടോക്കൺ കൊടുത്ത് പുറത്തിറങ്ങുക.
എത്ര കുറച്ചു കിട്ടി അതു തന്നെ തമ്പ്രാൻ പുണ്യം.  പിന്നെയൊരു ധനസമാഹരണവും.

പറ്റുമോ ? നല്ലത്. പറ്റില്ലേ, ഈ കുറിപ്പ് അവിടെ ബ്ലോഗിൽ കിടക്കട്ടെ. ഒരു 100 കൊല്ലം കഴിഞ്ഞാൽ നമ്മുടെ പുള്ള്യോം മക്കളും ബ്ലോഗ്‌ കാണും. അവർ ഒരു പക്ഷെ ഇതിന് മുന്നിട്ടിറങ്ങുമായിരിക്കും.  പിന്നെന്ത് പറയാനാ ?

തമാശ പറഞ്ഞതല്ല, എല്ലാവരും കൂടി മനസ്സു വെച്ചാൽ ഒരേ പറമ്പിൽ തന്നെ താഴേം മുകളിലുമായി ഈ സ്വപ്നതുല്യ സങ്കൽപം യാഥാർഥ്യമാക്കാനാകും. പക്ഷെ, അതിനൊരുങ്ങണം. ചെറുപ്പക്കാർ വിചാരിച്ചാൽ നടക്കും.

അറിയാലോ, പട്ല പഴയ പട്ലയൊന്നുമല്ല.  ഒരുപാട് ആന്നേം പോന്നേം ആളുകൾ ഉള്ള നാടാണ്.

NB : കുറച്ച് കാലം മുമ്പ് ദർഘാസ് സ്ഥലം കൊണ്ട് നാട്ടിൽ നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു, അപ്പോൾ ഒരു മനുഷ്യന് പോലും ഇത്തരമൊരാവശ്യത്തിന് കുറച്ച് സ്ഥലം മാറ്റി വെക്കാൻ തോന്നിയില്ലല്ലോ. ആഹ് പോട്ടെ, പോയ ബുദ്ധി ആന വലിച്ചാലും വരില്ലല്ലോ.

No comments:

Post a Comment