Sunday 11 August 2019

ഒരു TTC ക്കാരൻ കൂടി പട്ലയിൽ നിന്ന്/ അസ്ലം മാവിലെ

http://rtpen.blogspot.com/2019/01/blog-post_2.html?m=1

*ഒരു TTC ക്കാരൻ കൂടി*
*പട്ലയിൽ നിന്ന്*
.........................
അസ്ലം മാവിLAE
.........................

മുകളിലിട്ട ലിങ്ക് വായിക്കുക, ഒരു വട്ടം കൂടി. എന്റെ സൗഹൃദങ്ങളിലൊരാളായ പട്ല അബുബക്കർ സാഹിബിന്റെ മകൻ ആഷിഖ് എന്ന വിദ്യാർഥി ഹുദവി ബിരുദം നേടിയതറിഞ്ഞപ്പോൾ എഴുതിയ കുറിപ്പാണ്. കുറച്ചു ആഴ്ചകൾക്ക് മുമ്പ്.

ഇതേ ആഷിഖ് ഒരിക്കൽ കൂടി  അഭിനന്ദനത്തിന് അവസരം ഒരുക്കിയിരിക്കുന്നു. അദ്ദേഹം അലിഗറിൽ നിന്നും TTC കോഴ്സ് വിജയകരമായി പൂർത്തിയാക്കി പുറത്തിറങ്ങിയതായി അറിയാൻ സാധിച്ചു -  അധ്യാപന സർട്ടിഫിക്കറ്റ്. അംഗീകാരമുള്ള Teachers Training Certificate.

പട്ലയുടെ മണ്ണിൽ നിന്ന്  കുറച്ചു കൂടി  സൗകര്യപ്രദമായ മറ്റൊരു മണ്ണിലേക്ക്   പറിച്ചുനടപ്പെടുന്നത് വരെ ഇവിടെയുള്ള ഓരോ സന്തോഷങ്ങളോടൊപ്പം യഥാസമയം പങ്ക് ചേരാൻ ഞാൻ എപ്പഴും  നിങ്ങളോടൊപ്പമുണ്ട് - as a wellwisher, ഒരഭ്യുദയകാംക്ഷിയായി, ഗുണകാംക്ഷിയായി.

ആഷിഖിനെ എനിക്ക് നേരിട്ടറിയില്ല. എങ്കിലും, ഈ സന്തോഷത്തോടൊപ്പം ഞാനും അദ്ദേഹത്തിന്റെ  കൂടെ ചേരുന്നു.

മുമ്പൊരിക്കൽ സൂചിപ്പിച്ചത് ആവർത്തിക്കട്ടെ, ഇതേ പോലെ ഒന്നും രണ്ടും വർഷങ്ങളിൽ തീർക്കാൻ പറ്റാവുന്ന അല്ല, ഒരു വർഷത്തിനകം തീർക്കാവുന്ന കോഴ്സുകൾ തേടിപിടിച്ചു അതിന് ചേരാനും പഠിക്കാനും എല്ലാവരും ശ്രമിക്കുക.

പിൻകുറി : ഇന്ന് E- സംസാരം മധ്യേ അഷ്റഫ് ഫാർമസി സൂചിപ്പിച്ചത്  ഇവിടെ കുറിക്കട്ടെ - Male Nursing ഒരു പാട് ജോലി സാധ്യതയുള്ള കോഴ്സാണത്രെ. Deploma/ Degree Courടe കൾ. ഒരിക്കലും Saturated (മുഴുവനായി ജോലി ഒഴിവ് നികത്തൽ) ആകാൻ സാധ്യത കുറവുള്ള ജോലിയാണത്രെ Male Nurse ജോലി. അധികമാരും ശ്രദ്ധിക്കാത്ത ഒന്ന്. തെക്കൻ ജില്ലക്കാരണധികവും ഈ കോഴ്സിൽ മുൻ പന്തിയിൽ.

അതേ പോലുള്ള Job oriented കോഴ്സുകൾ തെരഞ്ഞെടുക്കാൻ പ്രത്യേകിച്ചു ആൺകുട്ടികൾ ശ്രദ്ധിക്കണം. പാരാമെഡിക്കൽ രംഗത്ത് നല്ല സാധ്യതകളാണ്. നാട്ടിൽ മാത്രമല്ല വിദേശത്തും ഇവ പഠിക്കാൻ സൗകര്യങ്ങൾ ഒരുപാടാണ്. രണ്ട് വർഷത്തെ പാരാമെഡിക്കൽ കോഴ്സ് PG ചെയ്യാൻ മറ്റന്നാൾ (21 മാർച്ച്)  ബംഗ്ലൂരിൽ നിന്നും ലണ്ടനിലേക്ക് പറക്കുന്ന എന്റെ കസിൻസിസ്റ്ററുടെ മകൻ അനീസും ഇത് തന്നെയാണ് സൂചിപ്പിച്ചത്. താത്പര്യമുണ്ടെങ്കിൽ എവിടെപ്പോയും പഠിക്കാം.

Any way, ഭാവുകങ്ങൾ, ആഷിഖ് !
നല്ല അധ്യാപകനാകാൻ അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. നന്മകൾ !

No comments:

Post a Comment