Sunday 11 August 2019

ഇത് അഭിമാന നിമിഷം /അമീൻ പട്ല

ഇത് അഭിമാന നിമിഷം.

അമീൻ പട്ല

കാസർകോട് ചാമ്പ്യൻസ്‌ ലീഗ്‌ ട്രോഫി യുണൈറ്റഡ് പട്‌ലക്ക് സ്വന്തം. വലിപ്പചെറുപ്പമില്ലാതെ മരുപ്പച്ചയിൽ ഒരു നാട് ആവേശവും പ്രോത്സാഹനവും കൊണ്ട്‌ ഒപ്പം നിന്നപ്പോൾ നമ്മൾ നേടിയത് മഹാ വിജയം.

നമ്മുടെ ചുണക്കുട്ടികൾ കഠിനാധ്വാനത്തിന്റെ അങ്ങേയറ്റം പുറത്തെടുത്ത പോരാട്ടവീര്യത്തിനു അഭിനന്ദനങ്ങൾ. ഒപ്പം ടീമിന് വഴികാട്ടിയായി മുന്നിൽ നിന്ന്‌ നയിച്ച ഒഫീഷ്യൽസിനും...

നമ്മുടെ നാട്ടുകാരുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും എങ്ങിനെയാണ് നന്ദി പറയേണ്ടത്. ദുബായിലെ കൃത്രിമ പുൽമൈതാനത് പന്ത് പായുമ്പോൾ കാണികളുടെ ആരവങ്ങൾക്കിടയിൽ  നൂറോളം പട്‌ളക്കാർ നമുക്ക് വേണ്ടി മാത്രം  ആർത്തലച്ചു. ആവേശത്തിൽ മതി മറന്നു,  പ്രായവ്യത്യാസമില്ലാതെ. ഈ പ്രോത്സാഹനത്തിനിടയിൽ നമുക്ക്  ജയിച്ചു കയറാതിരിക്കാൻ കഴിയുമായിരുന്നില്ല.

നിങ്ങളുടെ ഈ സ്നേഹത്തിനു-  പ്രോത്സാഹനത്തിന് കടപ്പാടറിയിക്കുന്നത് പോലും അല്പത്തരമായിരുക്കുമെന്നു ഞങ്ങൾ ഭയപ്പെടുന്നു. സ്നേഹം മാത്രം...

ഈ ചാമ്പ്യൻഷിപ്പിൽ ടീം സ്പോൺസർ ഷിപ് എന്ന വലിയ ദൗത്യം ഏറ്റടുത്തത് Faaz Super market. ടീം സപ്പോർട്ടർസ്‌ ജേഴ്‌സി സ്പോൺസർ ചെയ്തത് Burger Hut. ഫൂഡ്‌ സ്പോൺസർ ചെയ്ത Nutmeg biriyani durbar.
നിങ്ങൾ നൽകുന്ന പിന്തുണ ഇനിയും പൊരുതി ജയിക്കാൻ ഞങ്ങൾക്കുള്ള പ്രചോദനമാണ് നന്ദി.



No comments:

Post a Comment