Wednesday 1 March 2017

SAVE DROPS, SAVE LIFE ഹാസിഫ് നമുക്ക് ഓർമ്മപ്പെടുത്തിയത് /അസ്‌ലം മാവില

SAVE DROPS, SAVE LIEE
ഹാസിഫ് നമുക്ക് ഓർമ്മപ്പെടുത്തിയത്

അസ്‌ലം മാവില

ഇന്ന് സിപിയിൽ എന്റെ അയൽവാസികൂടിയായ ഹാസിഫ് ചില കാര്യങ്ങൾ പറഞ്ഞു. പട്‌ല പുഴയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഫോട്ടോ ഖാദർ അരമന  പോസ്റ്റിയതിന് പിന്നാലെയാണ് അദ്ദേഹം വോയിസിൽ വരുന്നത്.

കഴിഞ്ഞ കൊല്ലം വരെ നാം കേട്ടുകൊണ്ടിരുന്നത് നമ്മുടെ ഗ്രാമമൊഴിച്ചു,  ചുറ്റുഭാഗങ്ങളിളിൽ അനുഭവിച്ച  വരൾച്ചയെ കുറിച്ചായിരുന്നു. അവരുടെ ആധിയും ആശങ്കയുമായിരുന്നു ചിത്രമായും മൂവീഡാറ്റയായും  ഓഡിയോ വഴിയും  ലിഖിത രൂപത്തിലും നമ്മുടെ മുമ്പിൽ വന്നത്.

കഴിഞ്ഞ വർഷം എല്ലാം മാറ്റിമറിച്ചു കളഞ്ഞു. പിപി ഹാരിസിന്റെ നേതൃത്വത്തിൽ സിപിയുടെ കൂടി സഹകരണത്തോടെ നമ്മുടെ നാട്ടിൻപ്രദേശത്തു  മെയ്-ജൂൺ മാസങ്ങളിൽ വെള്ളവും വഹിച്ചു തലങ്ങും വിലങ്ങും അക്ഷരാർത്ഥത്തിൽ വണ്ടികൾ  ഓടുകയായിരുന്നു. ആ സാമൂഹ്യപ്രവർത്തകർ ജലക്ഷാമം വരുമ്പോൾ ഇനിയും  മുന്നിലുണ്ടാകും, അതുറപ്പാണ്. പക്ഷെ, നാട്ടുകാരായ നാമുക്ക് ചെയ്യാൻ ചിലതൊക്കെയുണ്ട്. അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹാസിഫ് പറയുന്നത്.  വളരെ ശ്രദ്ധേയമായ സജഷ്ഷൻസ്.

ചില വിഷയങ്ങൾ വരുമ്പോൾ പലപ്പോഴും നമുക്ക് നാം തന്നെ ഒരു വെല്ലുവിളിയാകുന്നതായിട്ടാണ് കാണുന്നത്. അവരവർക്ക് ചെയ്യാൻ പറ്റുന്ന ചെറിയ കാര്യങ്ങൾ നിസ്സാരമെന്ന് കരുതി തള്ളും. ജലം പാഴാകുന്നിടത്തും പാഴാക്കുന്നിടത്തും ഇത് കാണാം. അവനവൻ മുൻകൈ എടുത്ത് ചെയ്താലേ ഇത് നടപ്പിലാകൂ. വീട്ടീന്ന് തുടങ്ങണം. നാടൻ മലയാളത്തിൽ പറഞ്ഞാൽ - കുച്ചിൽന്നെന്നെ തുടക്കമിടണം.

എല്ലാ മാസവും കർക്കിടമല്ല. അത്കൊണ്ട് പരിമിതികളും  ലഭ്യതയും മനസ്സിലാക്കി വെള്ളമുപയോഗിക്കാനുള്ള ''പുതിയ ശീലം'' നാം സ്വയമുണ്ടാക്കിയേ തീരൂ. ഒപ്പം, പക്ഷികൾക്കും മൃഗങ്ങൾക്കും കൂടിയുള്ളതാണ് ഈ ഭൂമിയും വെള്ളവും. അവയ്ക്ക് കൂടി ഒരുകൊക്കിറക്കാനും ഒരിറുക്ക് കുടിക്കാനുമുള്ള സൗകര്യവും നാം ചെയ്യണം. ദഹിക്കുന്നുവെന്ന് വേവലാതി  പറയാൻ അവർ മനുഷ്യരല്ലല്ലോ.

ആവശ്യമില്ലാതെ അലക്കുന്ന രൂപത്തിലേക്ക് കുട്ടികൾ/ യുവാക്കൾ വസ്ത്രധാരണം വരെ ശ്രദ്ധിക്കണ്ടേ? എത്ര കുളിച്ചാലും തീരാത്ത വസ്‌വാസ് കുളിയും കുപ്പ്ളിക്കലും നിയന്ത്രിക്കണ്ടേ ? തീർച്ചയായും. അടുത്തടുത്ത രണ്ട്നമസ്കാരങ്ങളിലെ വുളു വരെ ഒന്നിൽ ഒതുക്കുന്ന സൂക്ഷമത പോലും save water application ന്റെ പരിധിയിൽ വരുമെന്ന് തന്നെയാണ് എന്റെ ബോധ്യം.

തൊട്ടടുത്ത ഗ്രാമത്തിൽ വെള്ളം വറ്റുന്നുവെന്നത് മുന്നറിയിപ്പാണ്. അത് കേൾക്കുമ്പോൾ നമ്മുടെ മനസ്സ് പിടക്കണം. തൊട്ടടുത്ത ഗ്രാമാതിർത്തിയിൽ വെള്ളത്തിന്റെ ക്ഷാമമുണ്ടാകുന്നുവെന്നത് നമുക്ക് കൂടിയുള്ള പരീക്ഷണമാണ്. പരസ്പരം സഹകരിച്ചും വിട്ടിവീഴ്ച്ച കാണിച്ചും  അയല്പക്കബന്ധങ്ങൾ സുദൃഡമാക്കാൻ ഇത്തരം സിഗ്നലുകൾ നമുക്ക് സന്ദേശം നൽകണം.

പ്രാർത്ഥനയോടുള്ള മനസ്സും സഹജീവിസ്നേഹവും നമുക്ക് കൈമോശം വരാതിരിക്കട്ടെ. ഹാസിഫിന്റെ വോയ്‌സ് നോട്ട് എല്ലാവരിലും എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

പിൻകുറി : പറഞ്ഞു പറഞ്ഞു വെള്ളം കുടിക്കാതിരിക്കരുത്. ഏറ്റവും കൂടുതൽ ജലപാനം ചെയ്യേണ്ടത് ചുടുകാലത്താണ്, അതെത്ര കൂടുതൽ കുടിക്കാൻ പറ്റുന്നുവോ അത്രയും നല്ലത്.

No comments:

Post a Comment