Monday 27 March 2017

പട്‌ല സ്മാർട്ട് സ്‌കൂൾ മിഷൻ : ഇതാ, ഇവയാണിനി ബാക്കി ആര് മുന്നോട്ട് വരും ? ഒറ്റയ്ക്കും, ഒന്നിച്ചും, പകുത്തും, പങ്കിട്ടും..

പട്‌ല സ്മാർട്ട് സ്‌കൂൾ മിഷൻ :
ഇതാ, ഇവയാണിനി ബാക്കി
ആര് മുന്നോട്ട് വരും ?
ഒറ്റയ്ക്കും, ഒന്നിച്ചും,
പകുത്തും, പങ്കിട്ടും..

സ്‌കൂൾ ഡെവലപ്പ്മെന്റ് പ്രോജക്ടിന് വേണ്ടി
അസ്‌ലം മാവില

സന്തോഷം കൊണ്ട് ചിലർ ചോദിക്കുന്നു, പിടിഎ ക്കാരേ ഇനിയും എന്തൊക്കെ പ്രോജക്ട്സാണ് നമ്മുടെ സ്‌കൂളിന് ആവശ്യമുള്ളത് ? നാട്ടുകാർ, പൂർവ്വവിദ്യാർത്ഥികൾ എന്ന നിലയിൽ ചെയ്യാൻ പറ്റിയത് ? അങ്ങിനെയൊരു ലിസ്റ്റ് വൺ ബൈ വണ്ണായി കിട്ടിയാൽ ''എന്താണ് ഇനി  ചെയ്യേണ്ടത്?'' എന്ന് ആഗ്രഹിച്ചു പോകുന്നവർക്ക് ആലോചിക്കാനും അവർക്ക് ഒന്ന് പ്ലാൻ ചെയ്യാനും സാധിക്കുമെന്നാണ് ആ സംശയം ചോദിച്ചവരുടെ സദുദ്ദേശം.

ഒരു പ്രൊജക്റ്റ് മുഴുവനായും ഏറ്റെടുക്കാൻ പറ്റുന്ന സൈസല്ലെങ്കിൽ രണ്ടോ മൂന്നോ അഞ്ചോ പത്തോ  പേർക്ക് കൂട്ടായി ചെയ്യാമല്ലോ, നിർദ്ദേശം ഇങ്ങോട്ട്. YES, അതൊരു പ്രായാഗിക സജ്ജഷനാണ്.

ഇപ്പോഴും വാട്ട്സ്ആപ്പ് കൂടായ്മക്ക് പുറത്ത്  ഒരുപാട് പേരുണ്ട്. ഗൾഫിൽ ഉള്ളവരിൽ തന്നെ ചില ഏരിയകളിൽ   ഉള്ളവരുടെ സാന്നിധ്യം സിപി പോലുള്ള കൂട്ടായ്മകളിൽ വലുതായി കാണുന്നുമില്ല, ബഹ്‌റിനിലൊക്കെ പണ്ടുംപണ്ടേക്ക് തന്നെ പട്‌ലക്കാർ ഒരുപാടുണ്ട്, ഇപ്പോഴുമുണ്ട്. കുവൈറ്റ്, ഖത്തർ, ഒമാൻ താരതമ്യേന കുറവാണെന്ന് എല്ലാവർക്കുമറിയാം. പക്ഷെ അവിടെയും, ഉള്ളവർ മുഴുവനും  സന്മനസ്സുള്ളവർ തന്നെയാണ്.  ബഹ്‌റൈൻ പ്രവാസികൾക്കൊക്കെ ഒരു ഇരുത്തത്തിന് തന്നെ ഇവിടെ എഴുതുന്ന മിക്ക പ്രോജക്ടുകളിലും കൈ വെക്കാനും പറ്റും. അത് നിറവേറ്റാനും പറ്റും. മുൻകാല അനുഭവങ്ങൾ ധാരാളമുണ്ട്.

നാട്ടിലുള്ളവരായ ഉദാരമതികൾ മറ്റൊരു വിഭാഗം. അവരിലും ഈ സന്ദേശം ശരിക്കും എത്തിയിട്ടുണ്ടോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കണം. ബോധ്യപ്പെടുത്തിയാൽ അവർ ''നോ'' പറയുമോ ? ഇല്ല. അത്കൊണ്ട് അവരെ അവരുടെ സൗകര്യം നോക്കി നേരിട്ട് കണ്ടു ബോധ്യപ്പെടുത്തണം.  പിന്നൊരു വിഭാഗം പട്‌ലയിൽ വന്നു പഠിച്ചു പോയ പട്‌ലക്കാരല്ലാത്തവരാണ്. നമ്മുടെ കണക്ക് കൂട്ടലിനപ്പുറം അവരിൽ ചിലരൊക്കെ നല്ല ഉന്നതിയിൽ എത്തിയിട്ടുണ്ടാകും.  അവരെയും കാണാമല്ലോ. ഓരോ എസ് എസ് എൽ സി ബാച്ചിനും സംഘടിക്കാം. അവരിൽ തന്നെ പെൺബെഞ്ചിനും ഒന്നിക്കാം.

ഏതായാലും ബന്ധപ്പെട്ടവരോട് സംസാരിച്ചപ്പോൾ കിട്ടിയ ഡ്രീം പ്രോജെക്ട്സ്  താഴെ കൊടുക്കുന്നു.   വിട്ടു പോയത് നിങ്ങൾക്ക്  ചേർക്കുകയും ചെയ്യാം.

സിസി ടിവി (ഹയർ സെക്കണ്ടറി )
ടേബിൾസ് & മറ്റു സൗകര്യങ്ങൾ (ഹയർ സെക്കണ്ടറി 2  ലാബിന്)
പന്തൽ & ഇന്റർലോക്ക് (ഹയർ സെക്കണ്ടറി )
ഔട്ട് ഡോർ ഫ്ളഡ് ലൈറ്റ് (ഹൈസ്‌കൂൾ ക്യാംപസ്)
ബാക്കിയുള്ള ഷെൽഫുകൾ
രണ്ടു/ മൂന്ന്  ഓവൻ (പുറത്തു നിന്ന് ഭക്ഷണവുമായി വരുന്ന മുതിർന്ന കുട്ടികൾക്ക് )
ഇൻവെർട്ടർ
സ്പോർട്ട്സ് & ഗെയിംസ്  സാമഗ്രികൾ
ഇന്റർലോക്ക് (ഹൈസ്‌കൂൾ ബാക്കിവന്നത് )
റിഫ്രഷ്മെന്റ് ഹാൾ (പൊടിമക്കൾക്ക് ഉച്ചഭക്ഷണം/ വിശ്രമം )
വാൻ വിത് ഡ്രൈവർ (പൊടിമക്കൾക്ക് )
ഗാർഡനിങ്/പൂന്തോപ്പ് ക്യാംപസ്  (ഹയർ സെക്കണ്ടറി )
ഹയർസെക്കണ്ടറി രണ്ടു ക്ലാസ്സ്മുറികൾ - ടൈൽസ് വർക്ക്
ഹയർസെക്കണ്ടറി മൂന്ന് ലാബ് - ടൈൽസ് വർക്ക്
സ്‌കൂളിൽ നിന്ന് അകലെയായി കളിമൈതാനം

The way to ‘get there’ is to ‘be there’. നമുക്കൊന്നിലേക്ക്എത്താനുള്ള വഴി ഇവിടെയൊക്കെതന്നെയുണ്ട്. ഇനി സ്വപ്‌നങ്ങൾ കാണുന്ന കാലം അടുത്ത തലമുറക്ക് വിടാം; കണ്ട സ്വപ്നങ്ങൾക്ക്  ചിറക് മുളപ്പിക്കലാണ് നമ്മുടെ ദൗത്യം. നമുക്കെല്ലാവർക്കും ഒന്നിച്ചു ശ്രമിക്കാം. അല്ലാതെ  പിന്നെ ആര് ചെയ്യും ? അടുത്ത തലമുറയോ ? come on, man  !

എല്ലായിടത്തും ഈ വിവരമെത്തിയാൽ നന്നായിരുന്നു.  എഴുത്തിൽ പാകപ്പിഴകൾ ഉണ്ടാകാം, പക്ഷെ, ഇതിലെ ആവശ്യങ്ങൾ പരിഗണിച്ചു വിഷയം എല്ലാവരും വായിക്കട്ടെ.

No comments:

Post a Comment