Thursday 2 March 2017

പഴമൊഴികള്‍ പാഴുവാക്കാവുമ്പോള്‍...!!*/ ////by - അസീസ് പട്‌ല


പഴമൊഴികള്‍ പാഴുവാക്കാവുമ്പോള്‍...!!*

പ്രിയ സി.പി. മെമ്പര്‍മാര്‍മാരെ,

السلا عليكم ورحمةالله وبركاته

പ്രിയ സ്നേഹിതന്‍ ഖാദര്‍ അരമന അടിക്കുറിപ്പോടെ പോസ്റ്റ്‌ ചെയ്ത പട്ള അണക്കെട്ട് ഫോട്ടത്തിനു സുഹൃത്ത് ഖരീം കൊപ്പ്ളം “എല്ലാ പുഴയും വറ്റി..” എന്ന ടൈറ്റിലില്‍, പ്രേരിപ്പിച്ചവര്‍ക്കും പ്രവര്‍ത്തിച്ചവര്‍ക്കും പ്രാര്‍ഥിക്കാന്‍ ഉല്‍ബോധിക്കുന്നു, അല്ലാഹു തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ آمين  ., ശേഷം മച്ചുനന്‍ ആസിഫിന്‍റെ മനസ്സില്‍ തട്ടിയ വാക്കുകളും മാവിലയുടെ ലേഖനവും ഈ വിഷയത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള ടിപ്സും അര്‍ത്ഥ വ്യാപ്തിയുയം പകര്‍ന്നു തരുന്നു.

നമ്മുടെ കുട്ടിക്കാലത്തൊക്കെ, എന്തിനു ഈ അടുത്ത കാലം വരെ സുലഭമായി കിട്ടുന്ന ഒരു കാര്യത്തെ വെള്ളത്തോട് ഉപമിച്ചിരുന്നു, വരും തലമുറകള്‍ക്ക് അത്തരം പഴമൊഴികള്‍ അപ്രാപ്യമാകും., രണ്ടര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജിദ്ദയിലായിരുന്നപ്പോള്‍ ഒരു ഇംഗ്ലീഷ് ചാന്നലില്‍ കണ്ട രംഗം ഇപ്പോഴും ഓര്‍ക്കുന്നു, ഫ്ലഷ് ടാങ്കില്‍ വെള്ളത്തെ എങ്ങിനെ പരിമിതപ്പെടുത്താമെന്നു വിവരിക്കുകയായിരുന്നു അവതാരകന്‍, കൂട്ടത്തില്‍ ഒരു ഇഷ്ടികക്കല്ല് ഫ്ലഷ് ടാങ്കില്‍ ഇറക്കിവച്ചു വ്യാപ്തം കുറയ്ക്കുകയാണ്, അന്നും ഞാന്‍ വെറുതെ ഊഹിച്ചിരുന്നു ഇഷ്ടികക്ക് പകരം സ്പോന്ജ് കഷ്ണങ്ങളായാലും മതിയാവില്ലേ?, ഇന്നത്തെ സാഹചര്യത്തില്‍ നമ്മള്‍ ഒഴിവാക്കുന്ന വാട്ടര്‍ ബോട്ട്ല്‍ തെന്നെ ധാരാളം, *ഇനി അതുമല്ലെങ്ങില്‍ ഫ്ലഷ് ടാങ്ക് സെലക്ട്‌ ചെയ്യുമ്പോള്‍ രണ്ടു തരം ഫ്ലഷ്ബട്ടണ്‍ ഉള്ളത് തെരഞ്ഞെടുക്കുവാന്‍ ശ്രദ്ദിക്കണം.,* വലീയ ബട്ടന്‍ വലീയ കാര്യത്തിനും ചെറീയ ബട്ടണ്‍ ചെറീയ കാര്യത്തിനുമായി പരിമിതപ്പെടുത്തിയിട്ടുണ്ട്., വീട്ടിലുള്ളവരെക്കൂടി അക്കാര്യം അറിയിക്കണം.

ഈ ഞാനടക്കം വ്യക്തിമനസ്സുകളില്‍ ഒരു ചോദ്യം ഉയര്‍ന്നു വന്നേക്കാം, ഹാ.... ഞാന്‍ മാത്രം ഇപ്പോള്‍ ഇത്ര സൂക്ഷ്മത പാലിച്ചി ട്ടെന്തു കാര്യം?, അയല്‍പക്കക്കാര്‍ യഥേഷ്ടം ഉപയോഗിക്കുന്നുണ്ടല്ലോ!, ആയിരിക്കാം, നമ്മളെ തെന്നെ നമ്മള്‍ക്ക് സൂക്ഷിക്കാമല്ലോ?, ഒരു പക്ഷെ നന്മയെ പിന്തുടര്‍ന്ന് മറ്റുള്ളവരും മാതൃകയാക്കിയാലോ? അതും ഒരു ജാരിയായ സദഖയല്ലേ സുഹ്രുത്തേ? ഒരു തുള്ളി ദാഹജലത്തിനു വേണ്ടി തൊണ്ട വരളുമ്പോള്‍ പ്രയാസപ്പെടുത്താതെ റബ്ബ്  കനിഞ്ഞാലോ? ഇതക്കെ നന്മയല്ലേ..

സ്വയം പ്രതിജ്ഞയെടുക്കുന്നതോടൊപ്പം മറ്റുള്ളവരെയും പ്രേരിപ്പിക്കുക.

അല്ലാഹുവിന്‍റെ വിധിവിലക്കുകളനുസരിച്ചു, സൂക്ഷ്മത കൈകൊണ്ടു ജീവിക്കുവാന്‍ നമ്മെല്ലാവരെയും അല്ലാഹു തുണക്കുമാറാകട്ടെ

اللهم ربنا آتنا فى الدنيا حسنة و في الأخرة حسنة وقنا عذاب النار... أمين**

പ്രാര്‍ത്ഥനയോടെ,

അസീസ്‌ പട്ള

No comments:

Post a Comment