Saturday, 18 March 2017

ഒരു ലേഖനം വിവാദമാകുമ്പോൾ

അദ്ധി പട്‌ല
-------------------
'എഴുത്ത് എഴുത്തായിരിക്കണം ഇല്ലെങ്കിൽ എഴുതരുത്  വായനയിൽ ഏർപ്പെടണം '' എന്ന തലക്കെട്ടിൽ കുറിച്ച ലേഖനം വായിച്ചു ഇത് എഴുത്തുകാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു നല്ല സന്ദേശം .
ഞാൻ വെറുമൊരു വായനക്കാരനാണ്

അസ്ലം മാവിലയ്ക്ക്  ഇത് എഴുതാൻ   കാരണക്കാരൻ ഗ്രാമവാസിയനാണെന്നാണ് എനിക്ക് തോന്നുന്നത്  .
ഈ ( RT ) കൂട്ടായ്മയിൽ നിന്നും ഒരാളെ പിരിച്ച് വിടുമ്പോൾ  ( പുറത്താക്കപ്പെടുമ്പോൾ )   ക്ലാസ്സിൽ ഒര് കുട്ടി കുസൃതിത്തരം കാണിച്ചതിന്  സ്റ്റാഫ് റൂമിൽ  വെച്ച്  എന്ത് ചെയ്യണമെന്ന് അദ്യാപകരെല്ലാവരും ചേർന്ന് തീരുമാനിക്കുകയും .പിന്നീട്  ക്ലാസ്സിൽ വെച്ച്  സഹപാഠികളോട്  ഇവനെ എന്ത് ചെയ്യണം എന്ന് ചോദിക്കുകയും ചെയ്ത് കൊണ്ടിരിക്കുമ്പോൾ  അതിലൂടെ തൊട്ടടുത്ത ക്ലാസിലേക്ക്  പോകുന്ന അദ്യാപകൻ  സാപിന്റെ ഭാഷയിൽ ചോദിക്കുവാണെങ്കിൽ '' എന്ന്ന്റെ ഗൗജി '' എന്ന് ചോദിക്കുകയും... ചോദിക്കുന്നതിൽ എന്തർത്ഥമാണുള്ളത് .  ക്ലാസിൽ നിന്ന് പുറത്താക്കിയതിന് ശേഷം തെറ്റ് ചെയ്യാത്തവരോടായ്  ഉപദേശം നല്ലതാണ്  അങ്ങിനെ ചെയ്യാതിരിക്കാൻ .

ഉപദേശിക്കുമ്പോൾ പുറത്താക്കപ്പെട്ട കുട്ടി  കൂടി വേണമായിരുന്നു   അവൻ കാരണമാണല്ലോ   ഇങ്ങനെയൊരു ഉപദേശം നൽകാൻ കാരണമായത് അവനും കൂടി പഠിക്കണ്ടേ  മനസ്സിലാക്കേണ്ട കാര്യമാണല്ലോ .

കടലെടുക്കാൻ ഇനി ബാക്കിയുള്ളത് ദേശീയഗാനം മാത്രമാണെന്നാണ്   എനിക്ക്  തോന്നുന്നത് .                          
താങ്കളെപ്പോലുള്ളവരിൽ നിന്ന്  വരും തലമുറയ്ക്ക്  ഒര് പാട് കാര്യങ്ങൾ പഠിക്കുവാൻ  കഴിയും  താങ്കളെപ്പോലുള്ളവരെ കണ്ട് വേണം വരും തലമുറ വളരാൻ   ഇനിയും ഇത് പോലെയുള്ള ലേഖനങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിച്ച് കൊണ്ട്  എല്ലാവിധ നന്മകളോടൊപ്പം ആശംസകളും നേരുന്നു .

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

റാസ പട്‌ല

എഴുതാനുള്ള് കഴിവ് എന്നത് ദൈവഹിതമാണ്. എഴുത്തിന് വലിയ അറിവ് വേണമെന്നില്ല, അറിവുള്ളവന് എഴുതാൻ അറിയണമെന്നുമില്ല. സ്വത സിദ്ധമായ ശൈലിയിലൂടെ ചിലർ വലിയൊരു ഫോള്ളോവേഴ്സിനെ സൃഷ്ടിക്കന്നു.

മറ്റു ചിലർ അത്തരക്കാരിലേക്കെത്താൻ വിഫല ശ്രമം നടത്തുന്നു. അവർ എഴുതുന്നത് വലിയ കാര്യമായിരിക്കാം, പക്ഷേ അതിനെ വായന സുഖമുള്ളതാക്കി മാറ്റാൻ അവർക്ക് പറ്റുന്നില്ല എന്ന് മാത്രമല്ല വായിക്കുന്നവർക്ക് അത് മുശിപ്പും നിരാശയും സമ്മാനിക്കുന്നു. (എഴുതിയ ആൾ അതറിയുന്നുമില്ല!)
  ആരെഴുതിയാലും വായന യോഗ്യമാണന്കിൽ എത്ര വിമർശനമാണേലും എല്ലാവരും വായിക്കും, തിരിച്ചാണൻകിൽ ആരും വായിക്കുകയുമില്ല പ്രതികരിക്കുകയുമില്ല.

ഇവിടെ തികച്ചും ഗുണകാംക്ഷയോടെ മാത്രം മറുലേഖനം എഴുതിയ വ്യക്തിയെ കുത്തക എഴുത്തുകാരനായി മുദ്രകുത്തി ചിത്രീകരിക്കേണ്ട ആവശ്യം  ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു, ഒപ്പം ആരോഗ്യകരമായ ചർച്ചകളും സംവാദങ്ങളും എന്നെപ്പോലുള്ളവർക്ക് എഴുതാൻ പ്രേരകമാവുമെന്നും കരുതുന്നു.

വാൽകഷ്ണം: എഴുതുന്നവർ രണ്ടാവർത്തി വായിച്ച്, സ്വയം വിലയിരുത്തി പോസ്റ്റിയാൽ രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ഇത്തരം ചർച്ചകൾക്ക് വഴിയാവില്ല.😊

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

*RTM* /SAP

തുണ്ട് പേപ്പർ വലിച്ചെറിയുന്ന ലാഘവത്തോടെ ഒരാൾക്കും മനസ്സിലാകാത്ത കുറെ അക്ഷരങ്ങൾ!  എന്തോ മഹത്തായ സംഭവം എന്ന ഭാവത്തിൽ സാമൂഹ്യ വിമർശനം എന്ന വ്യാജേന പടച്ചു വിടുന്ന കുത്തിക്കുറിക്കലുകൾ.  ആളുകൾ എത്ര കാലം സഹിച്ചു നിൽക്കും!!

തുണ്ട് കടലാസുകൾ ഇവിടെ വിതറരുത് എന്ന് പല പ്രാവശ്യം  പറഞ്ഞതാണ്.!ഗുണകാംക്ഷ പരമായ നിർദേശൾക്ക് പുല്ലു വില കൽപിക്കുന്നവരെ പുറത്താക്കുകയല്ലാതെ വേറെ നിവൃത്തി ഉണ്ടായിരുന്നില്ല.

വളർന്നു വരുന്ന തലമുറയെ കൂടെ നിർത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് RT യുടെ നയം തന്നെയാണ്.  തീർച്ചയായും RT എന്നും അത്തരക്കാരുടെ കൂടെയുണ്ടാവും.

അത് കൊണ്ട് കൃയാത്മക ഇടപെടലുകൾക്കുള്ള വേദിയായി RT യെ കാണുക.XXXXXXXXXXXXXXXXXXXXXXXXXXXXXXXXXX

ടി.എച്. എം.


ഈ ഗ്രൂപ്പിൽ തന്നെ ഏക ദേശം25'ഓളം ആൾക്കാർ ഇതിന് ലൈക് അടിച്ചിട്ടുണ്ട്. ഈ യു ള്ള വനം എല്ലാം അപൂർണ്ണമായെങ്കിലും ലൈക്ക് അടിക്കുന്നു 'എന്നാൽ ഇവരാരും കാണാതെ പോയ ഒരു മറുവശം കൂടിയുണ്ട് എല്ലാം പത്രമാധ്യമങ്ങളെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന നമ്മുടെ ഇടയിലേക്ക്, സോഷ്യൽ മീഡിയ വളരെ പ്രചാരത്തിൽ എത്തിയിരിക്കുകയാണ്. എല്ലാം ഇന്ന് റിലയൻസിന്റെ അംബാനി പറഞ്ഞത് പോലെ "  ദുനിയാ 'മുട്ടി' മെ''വിരൽ തുമ്പിൽ എത്തിയിരിക്കുകയാണ്.

അത് കൊണ്ട് തന്നെ എല്ലാവരും ചെറിയതും വലിയതുമായ എഴുത്ത് കാരായി മാറിയിരിക്കുന്നു 'ഒരുവേള, ചാനൽ ചർച്ചകളെപ്പോലും അതിശയിപ്പിക്കുന്ന തരത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ് വാർട്ട് സ്ആപ്പിലൂടെ .അതിൽ മതം, രാഷ്ട്രീയം, സാഹിത്യം, സാംസ്ക്കാരികം, രചനാകായികം എല്ലാമെല്ലാം 'നമുക്ക് ഇതിലൂടെ അറിയാൻ കഴിയുന്നു. അതിൽ എല്ലാവരും ഭാഗഭാക്കാകുമ്പോൾ ചെറിയ തു വലിയതുമായ ( എഴുത്തുകാർ അവരുടെ ഹൃദയങ്ങളിൽ അന്തർലീനമായി രാക്കുന്ന കലാവാസനയെ തൊട്ടുണർത്താൻ ശ്രമിക്കാറുണ്ട്.'

അതിനിടയ്ക്ക് ചെറിയതും വലിയതുമായ തെറ്റുകൾ അനുഭവപ്പെട്ടേക്കാം.പക്ഷെവലിയ എഴുത്തുകാർ മാത്രമേ 'ശ്രദ്ധിക്കുകയുള്ളൂ. അതിനാൽ, ആഖ്യാന, വ്യാഖ്യാന'കോമ എന്നീ മതിൽ കെട്ടുകളിൽ തട്ടി നില്ക്കാതെ കൈ പിടിച്ച് മുന്നോട്ട് പോകാൻ അവരെ പ്രോത്സാഹിപ്പിക്കണം. അതാണ് എഴുത്തുകാരുടെ ധർമ്മം' കൂട്ടത്തിൽ തെറ്റുകൾ ചൂണ്ടിക്കാട്ടി അവർക്ക് തിരുത്താൻ അവസരം കൊടുക്കണം'- താങ്കൾ പറഞ്ഞത് പോലെ ഒരു ഗ്രൂപ്പിലെ ഒരു വ്യക്തി മറുകുറിപ്പിട്ടതും തിരുത്തേണ്ടിടത്ത് തിരുത്തിയതും പാഠമാണല്ലോ. അഴീക്കോട്, ഒ.എൻ.വി.കുറുപ്പു, കുഞ്ഞുണ്ണി മാഷ് തുടങ്ങിയവർ എഴുതിയതും കാട്ടിത്തന്നതും ഇളം തലമുറയെ പ്രോത്സാഹിപ്പിക്കുന്നതാണ്.

എന്തിനേറെ, റസൂലുല്ലാഹ്-പോലും ചെറിയ കുട്ടികൾ പാട്ടു പാടുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അതിൽ ശിർക്ക് വരുന്ന ഭാഗത്തെ മാത്രം വിലക്കകയുമാണ് ചെയ്തത്.അത് കൊണ്ട് അവർ എഴുതട്ടെ ' എഴുതി വലിയ എഴുത്ത് കാരാവട്ടേ'''''

  XXXXXXXXXXXXXXXXXXXXXXXXXXXXXXXXXXX
                        
എ .കെ . വെസ്റ്റ് പട്‌ല

CP എന്നാൽ  ആരുടെയെങ്കിലും കുത്തകയോ  രാജവാഴ്ചയോ  വിദ്യാഭ്യാസമുള്ളവർക്  മാത്രം  തമാശയും  കാര്യങ്ങളും  പറയാൻ  മാത്രം  പറ്റിയ വേദിയായി  കരുതാതെ  എല്ലാ  സാധാരണക്കാരനും  ഒരുപോലെ  സ്വാതന്ദ്രിയമുള്ള   ഒരു  ഗ്രൂപ്പ്  എന്ന നിലക്ക്  എഴുത്തുകാരായാലും  വാമൊഴിക്കാരായാലും  മടി കൂടാതെ  രംഗത്ത്  വരികയാണെങ്കിൽ  നമുക്ക്  ഗ്രൂപ്പിനെ  സജീവമാക്കായിരുന്നു .

നമ്മൾക്കു  തെറ്റ്  സംഭവിക്കാം  അത്  തിരുത്താനും  ഉപദേശിക്കാനും  പ്രോത്സാഹിപ്പിക്കാനും  വിദ്യാ സമ്പന്നരായ  സഹോദരന്മാർ  തയാറാവും  തയാറാവണം  നവാഗത എഴുത്തുകാരെയും മറ്റും  പ്രോത്സാഹിപ്പിക്കണം   വിമർശനം കാണുമ്പോൾ  ചൂടാവുന്നതിന് പകരം  അത്  പുഞ്ച് രിയോടെ   സ്വീകരിക്കാനുള്ള  മനസ്സുണ്ടാവണം .

അതുപോലെ  വിമർശനം  കടുത്തുപോകാതെ  നവാഗതരായ എഴുത്ത് കാരും   സൂക്ഷിക്കുന്നത്  നല്ലതാണ്
അപ്പൊ  എല്ലാവരും  രംഗത്ത വന്ന്  CP യെ  കുറച്ചു  പച്ച പിടിപ്പിക്കാം  അല്ലേ ?


.

No comments:

Post a Comment