Tuesday 28 March 2017

സ്മാർട്ട് സ്‌കൂൾ വിശേഷങ്ങൾ - അസ്‌ലം മാവില

സ്മാർട്ട് സ്‌കൂൾ വിശേഷങ്ങൾ :

അവർ പറഞ്ഞു,
ഒരുക്കൂട്ടി,
കൈമാറേണ്ടിടത്ത്
കൈമാറി

 നിങ്ങളിൽ ചിലരെങ്കിലും  ഒരുപക്ഷെ ''പെൺബെഞ്ച്'' എന്ന് അപൂർവ്വമായോ ആദ്യമായോ കേൾക്കുന്നതായിരിക്കും. ചില പദങ്ങളും പ്രയോഗങ്ങളും ഉപയോഗിക്കാൻ ആരെയും കാത്തിരിക്കരുത്.
വളരെ സജീവമായ സ്ത്രീകൂട്ടായ്മയെ നമുക്ക് എവിടെയും പെൺബെഞ്ചെന്നു സധൈര്യവും ഇവിടെ അത് സന്ദർഭോചിതമായും പറയാം.

ഇന്നലെയോ മിനിയാന്നോ നാം 86 - 87 ബാച്ചിലെ പെൺബെഞ്ചുകാരുടെ വർത്തമാനം കേട്ടതേയുള്ളൂ. ഇന്നിപ്പോൾ അവരുടെ ഓഫർ പ്രയോഗ വൽക്കരണത്തിൽ  വന്നു. ഞങ്ങൾ ബിസിനസ്സ്  അഡ്മിൻ ഭാഷയിൽ materialized എന്ന് പറയും. അതിന്റെ ഫോട്ടോയാണ് ചുവടെ.

വന്നു, ഇരുന്നു, കേട്ടു, ആലോചിച്ചു, മൂളി , ഒരുക്കൂട്ടി, ഒന്നായി, കൈമാറി. അങ്ങിനെ പന്തീരായിരത്തിന്റെ വാക്കവർ പാലിച്ചു.  ഇത്രപെട്ടെന്ന്, ക്വിക്ക് ആക്ഷൻ. നല്ല പഴഞ്ചൻ മലയാളത്തിൽ പറഞ്ഞാൽ - ''അപ്ലെക്കപ്പം''.
 PROMISE is beautiful, DONE is Gorgeous ! വാഗ്ദാനം സുന്ദരം; നിർവ്വഹണം അതിലുമപ്പുറം. ഭാവുകങ്ങൾ തണലോരം ടീംസ് !

നോട്ട് : ഫോട്ടോയിൽ ഹെഡ്ടീച്ചർ & പിടിഎ ഭാരവാഹികൾക്കൊപ്പം   അഡ്മിൻ ശ്രീ ഹനീഫ് കോയപ്പാടിയും തണലോരം പ്രവർത്തകരെയും   കാണാം.

പബ്ലിസിറ്റി വിംഗിന് വേണ്ടി, അസ്‌ലം മാവില

No comments:

Post a Comment