Saturday 18 March 2017

ഈ ഉമ്മ വേദനിക്കുന്നു, നാം സഹായിച്ചേ തീരൂ by CP

ഈ ഉമ്മ വേദനിക്കുന്നു, നാം സഹായിച്ചേ തീരൂ


ഒരു പ്രധാനകാര്യം നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നു.  വായിക്കണം, പ്ലീസ്.

 നമ്മുടെ നാട്ടിലെ ഒരു  ഉമ്മയെ കാസർകോട്  CAREWELL  ഹോസ്പിറ്റലിൽ ഇന്നലെ  അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

നിങ്ങൾക്കറിയാം, നമ്മുടെ കാദർചാന്റെ ഭാര്യ. രണ്ടു ദിവസം മുമ്പ് വീണ് പരിക്കേറ്റതാണ്. നടുവിന് താഴെ തുടയെല്ലാണ് പൊട്ടിയിട്ടുള്ളത്.  അനങ്ങാൻ പറ്റാത്ത അവസ്ഥ. ചെറിയ ഒരു ഇലയനക്കം വരെ ആ ഉമ്മയ്ക്ക് വേദനയുണ്ടാക്കുന്നു.  ശരിക്കും, കരയുകയാണ്.  നമുക്കറിയാമല്ലോ പ്രായമായ ഒരു ഉമ്മ എത്ര കണ്ടാണ്,  ഈ വേദന സഹിക്കുന്നത് ? പോരാത്തതിന് കൂനിമ്മേൽ കുരു പോലെ ഡയബറ്റിക്ക് അസുഖവും.

അവരുടെ സാമ്പത്തിക അവസ്ഥ എല്ലാവർക്കും അറിയാം. അന്നന്ന് കഴിഞ്ഞാൽ ആണ്ട് കഴിഞ്ഞു എന്ന് പറഞ്ഞത് പോലെയാണവസ്ഥ.   മകൻ ഈ പരിതാപകരമായ അവസ്ഥ പലരോടും പറഞ്ഞു; സിപിയെയും അറിയിച്ചിട്ടുണ്ട്. സഹായിക്കും എന്ന പ്രതീക്ഷയോടെയാണ് അവൻ അത് പറഞ്ഞിരിക്കുക.

ഉമ്മാന്റെ വേദന ഒരു ഭാഗത്ത്; വീട്ടിലെ പരാധീനത മറ്റൊരു ഭാഗത്തും.  മകൻ പറഞ്ഞത് ഉമ്മയ്ക്ക് ഒരു ഓപ്പറേഷൻ അത്യാവശ്യമാണ്. ഇന്ന് രാവിലെ ഖാദർ അരമന  ഡോക്ടറെ കണ്ടു സംസാരിച്ചു. റിസ്കാണ്, പക്ഷെ ഓപ്പറേഷൻ ചെയ്തേ പറ്റൂ എന്ന് ഡോക്ടർ പറഞ്ഞു.

പ്രയാസമാണ് ആ ഉമ്മാന്റെ അവസ്ഥ. 10,000 രൂപ കൊണ്ട് പോയി അടച്ചിട്ടുണ്ട്. അതൊന്നുമാകില്ല. എന്നാലും ആദ്യ ആശ്വാസം എന്നനിലയിലാണത്. ഇനി പ്രതീക്ഷ നാമൊക്കെ തന്നെ.

നമുക്ക് സഹായിക്കണ്ടേ ? പടച്ചവൻ നൽകിയതിൽ നിന്ന് നമുക്ക് എന്തെങ്കിലും നൽകണ്ടേ ? നമ്മുടെ എല്ലാവരുടെയും ഉമ്മയുടെ സ്ഥാനത്ത്  ആ ഉമ്മയെ നിർത്തി അവർക്ക് വേണ്ടി ഇന്ന് തന്നെ നിങ്ങൾ സഹായിക്കുക.

ഇനി പറയുന്നവരെ വിളിച്ചോ മെസ്സേജ് വഴിയോ നിങ്ങളുടെ കാരുണ്യം അറിയിക്കുക, ഒപ്പം ആ ഉമ്മാന്റെ അസുഖം സുഖപ്പെടാൻ ആത്മാർത്ഥമായും പ്രാർത്ഥിക്കുക

കണക്റ്റിങ് പട്‌ല

ഖാദർ അരമന
റാസ പട്‌ല
സൈദ് കെ.എം.
---------------------------------------------

കാരുണ്യ വർഷമായി
പ്രതികരണം വന്നു തുടങ്ങി
അല്ലാഹു ദാനശീലരെ
അനുഗ്രഹിക്കട്ടെ , ആമീൻ യാ റബ്ബ്


ഒരു സഹോദരൻ : 1000 രൂപ

---------------------------------------
ആകെ: ഓഫർ ലഭിച്ചത് 1000 രൂപ 

No comments:

Post a Comment