Wednesday 8 March 2017

പട്‌ല ഗവ. സ്‌കൂൾ : പുതിയ ബ്ലോക്കിന്റെ ഉത്‌ഘാടനം (Media Release )

MEDIA RELEASE
Date : 09 MARCH 2017

പട്‌ല ഗവ. സ്‌കൂൾ :
പുതിയ ബ്ലോക്കിന്റെ ഉത്‌ഘാടനം
മന്ത്രി ഇ . ചന്ദ്രശേഖരൻ ശനിയാഴ്ച നിർവ്വഹിക്കും

പട്‌ല :   പട്‌ല ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന്റെ  പുതിയ ബ്ലോക്ക്  (ഹൈസ്‌കൂൾ വിഭാഗം)  ഉത്‌ഘാടനം ശനിയാഴ്ച  (11/03/2017 ) രാവിലെ നടക്കും. കാസർകോട് എം.എൽ. എ ശ്രീ എൻ. എ. നെല്ലിക്കുന്നിന്റെ അധ്യക്ഷതയിൽ നാളെ രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ചടങ്ങിൽ  ബഹു. കേരളാ റവന്യൂ വകുപ്പ് മന്ത്രി ശ്രീ ഇ. ചന്ദ്രശേഖരൻ സ്‌കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടനം നിർവ്വഹിക്കും. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീർ മുഖ്യാതിഥി ആയിരിക്കും.

ഉപയോഗമല്ലെന്ന് അധികൃതർ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നിലവിലുണ്ടായിരുന്ന ദ്രവിച്ച കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ ബ്ലോക്ക് നിർമ്മിച്ചത്. ഒരു കോടി 65 ലക്ഷം  രൂപ വകയിരുത്തിയ ഈ കെട്ടിടത്തിന്റെ പണി  9 മാസംകൊണ്ടാണ് പൂർത്തിയായത്. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ ഫണ്ടിൽ നിന്ന് കേരളത്തിലെ പതിനാലു ജില്ലകളിൽ നിന്ന് തെരെഞ്ഞെടുത്ത 16 സ്‌കൂളുകൾക്ക് അനുവദിച്ച തുകയാണ് സ്ഥലം എം.എൽ.എ. ശ്രീ എൻ . എ. നെല്ലിക്കുന്നിന്റെ പ്രത്യേക താല്പര്യ പ്രകാരം പട്‌ല ഗവ.  ഹയർ സെക്കണ്ടറി സ്‌കൂളിന് ലഭ്യമായതെന്ന് വാർത്താ സമ്മേളനത്തിൽ വാർഡ് മെമ്പർ എം.എം. മജീദ്,  പിടിഎ  പ്രസിഡന്റ് സൈദ് കെ.എം സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി ചെയർമാൻ ശ്രീ സി എച് അബൂബക്കർ,  സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് കുമാരി  റാണി ടീച്ചർ  എന്നിവർ   അറിയിച്ചു. 2014 -2015 കാലയളവിലാണ്  സ്‌കൂൾ നിർമ്മാണത്തിനായി  ഗവണ്മെണ്ടിൽ നിന്ന്ഫണ്ട് ലഭിച്ചത്.

രണ്ടു നിലകളുള്ള ഈ കെട്ടിടത്തിന് ഒരു നിലകൂടി നിർമ്മിക്കാനുള്ള ഫൗണ്ടേഷൻ വർക്ക് ഒരുക്കിയാണ് നിർമ്മിച്ചിട്ടുള്ളത്. നിലവിൽ താഴെയും മുകളിലുമായി പത്ത്  ക്‌ളാസ് മുറികൾ, ലാബ്, സ്റ്റാഫ് റൂം, രണ്ടു ടോയ്‌ലെറ്റ് എന്നിവയാണ് ഉള്ളത്. മദ്രസ്സാ മാനേജ്‌മെന്റിന്റെ സഹകരണത്തോടു കൂടി സ്‌കൂളിന്റെ തൊട്ടടുത്ത് പ്രവർത്തിക്കുന്ന എം.എച്.എം. മദ്രസ്സയിലാണ് ഇത് വരെ ക്‌ളാസ്സുകൾ നടത്തിയിരുന്നത്. അടുത്ത അധ്യയന വർഷത്തിന് മുമ്പ് തന്നെ കുട്ടികൾക്ക് ഒരുക്കാൻ പാകത്തിൽ 9 മാസത്തിനുള്ളിൽ കോൺട്രാക്ടർ സി.എൽ. അബ്ദുല്ല പണിപൂർത്തിയാക്കി തരികയായിരുന്നു.

മധൂർ പഞ്ചായത്തിലെ ഏക ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളായ പട്‌ല ജി.എച്. എസ്.എസിനു ഇനിയും ഒരു പാട് സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. ഈ കെട്ടിടത്തിന് മുകളിൽ തന്നെ 5 ക്‌ളാസ്സ് മുറികൾ നിർമ്മിക്കാനായാവശ്യമായ ഫണ്ട് ലഭ്യമാക്കാൻ റവന്യൂ മന്ത്രിക്ക് നിവേദനം നൽകുമെന്ന് അവർ വാർത്താ സമ്മേളനനത്തിൽ അറിയിച്ചു.

വർഷങ്ങളായി എസ്.എസ്.എൽ. സി. യിൽ നൂറ്മേനി വിജയം കൊയ്യുന്ന ഈ സ്‌കൂളിന്റെ വിജയത്തിന് കാരണം നാട്ടുകാരും നിസ്സീമമായ സേവനം ചെയ്യുന്ന  അധ്യാപകരുമാണെന്ന് അവർ പറഞ്ഞു. പട്‌ല സ്‌കൂളിന്റെ വികസന കാര്യത്തിൽ  ശ്രദ്ധ ചെലുത്തുന്ന  എം.എൽ.എ , ജില്ലാപഞ്ചായത്ത്, എംപി. എന്നിവർക്ക് സ്‌കൂൾ ഭാരവാഹികൾ  വാർത്താ സമ്മേളനത്തിൽ നന്ദി അറിയിച്ചു.

ശനിയാഴ്‌ച നടക്കുന്ന ഉത്‌ഘാടന ചടങ്ങിൽ മാലതി സുരേഷ് (മധൂർ പഞ്ചായത്ത് പ്രസിഡണ്ട്), മുംതാസ് സമീറ (ഡിവിഷൻ മെമ്പർ, ജില്ലാ പഞ്ചായത് ), എം.എ. മജീദ് (വാർഡ് മെമ്പർ ), സൈദ് കെ.എം. (പിടിഎ പ്രസിഡണ്ട്), സി.എച്. അബൂബക്കർ (ചെയർമാൻ എസ് .എം.സി), സക്കീന പട്‌ല (പ്രസിഡന്റ്, മദർ പിടിഎ ), രാജ്‌മോഹൻ (സെക്രട്ടറി, കാസർകോട് ജില്ലാ പഞ്ചായത്ത്), എ .എം. കടവത്ത് (മുസ്ലിം ലീഗ്),  അഡ്വ. സുരേഷ് ബാബു (സിപിഐ), രാജീവൻ നമ്പ്യാർ (കോൺഗ്രസ്സ് ), രാധാകൃഷ്ണൻ (ബി.ജെ.പി), കുമാരി  റാണി ടീച്ചർ (സ്‌കൂൾ ഹെഡ്മിസ്ട്രസ്സ്), കെ. വി. രാജൻ (സ്‌കൂൾ പ്രിൻസിപ്പാൾ), അസ്‌ലം പട്‌ല, പി., അബ്ബാസ് മാസ്റ്റർ, അബ്ദുൽ റഹിമാൻ കൊളമാജേ, പി.  അബ്ദുൽ റഹിമാൻ ഹാജി എന്നിവർ ആശംസാ പ്രസംഗം നടത്തും.

പട്‌ല സ്‌കൂളിലെ അധ്യാപകരായ മംഗലാപുരം സർവ്വകലാശാലയിൽ നിന്നും എം.എഡിന്  രണ്ടാം റാങ്ക് നേടിയ ഇ.വി. നാരായണൻ മാസ്റ്ററെയും ദൽഹി ജാമിയ മില്ലിയ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും അറബിക് സാഹിത്യത്തിൽ   ഡോക്ടറേറ്റ് ലഭിച്ച സി. അബ്ദുൽ വഹാബ് മാസ്റ്ററെയും പ്രസ്തുത ചടങ്ങിൽ വെച്ച് പൗരാവലി ആദരിക്കുമെന്നും പിടിഎ, എസ്.എം.സി ഭാരവാഹികൾ അറിയിച്ചു.

Attendees - Media Conference

എം.എ. മജീദ് (Ward Member )
സൈദ് കെ.എം. (President PTA GHSS PATLA)
സിഎച്ച് അബൂബക്കർ (Chairman SMC GHSS PATLA)
കുമാരി റാണി ടീച്ചർ (Headmistress,GHSS PATLA)
കെ .വി. രാജൻ (Principal,GHSS PATLA)
അസ്‍ലം പട്‌ല (Ex . President PTA GHSS PATLA)
അബ്ബാസ് മാസ്റ്റർ ((Ex . President PTA GHSS PATLA)
അബ്ദുൽ റഹിമാൻ കൊളമാജ (PTA )
എച്. കെ. അബ്ദുൽ റഹിമാൻ (OSA Representative)

No comments:

Post a Comment