Thursday 16 March 2017

സൈഫുദ്ദീൻ മൊഗർ അവർകൾക്ക് / അരമന മുഹമ്മദ്

സൈഫുദ്ദീൻ മൊഗർ അവർകൾക്ക്

അരമന മുഹമ്മദ്

ചത്ത ശവം എന്ന പ്രയോഗം തന്നെ തെറ്റാണ്. വിചാരത്തിനുമപ്പുറം വികാരം കൊടികുത്തി വാഴുമ്പോഴാണ് ഇങ്ങിനെയൊക്കെ വാക്കുകളിൽ ഇരട്ടിപ്പ്  വരുന്നത്. ''മജ്ജത്ത്'' എന്ന് കൂടി എഴുതായിരുന്നു. വിശേഷണത്തിനു ഒരു വിശേഷണവുമായി, ഒരു കൂട്ടായ്‍മയെ കൊഞ്ഞനം കുത്തിയ സുഖവും കിട്ടി.  ഇനി അതല്ല ഡെഡ് ബോഡി എന്ന രണ്ടു പദങ്ങൾ കണ്ടപ്പോൾ മലയാളത്തിൽ ഇങ്ങിനെ ആയിരിക്കും അർത്ഥമെന്ന് തെറ്റുധരിച്ചതോ ? സഹോദരാ dead body  ശരിയായ word to word പരിഭാഷയുണ്ട് മൃതദേഹം.

മാവില ആടട്ടെ, മാവും ആടട്ടെ. കാറ്റുള്ളപ്പോൾ മാവിലയും പ്ലാവിലയും മത്സരിച്ചാടും.  സൈഫുദ്ദീൻ മൊഗർ ഇങ്ങിനെ വെപ്രാളപ്പെടുന്നതെന്തിനാണെന്ന് അറിയുന്നില്ല. താങ്കളാണ് ആ മനുഷ്യനെ വലുതാക്കിയത് ! നിങ്ങൾ മൈൻഡ് ചെയ്തിരുന്നില്ലെങ്കിൽ മാവിലെ ആ പട്ടിക്കൂട്ടിൽ തന്നെ ഒതുങ്ങിക്കഴിയുമായിരുന്നു. നിങ്ങൾ മൂലം അയാൾക്ക് സഹതാപവും കിട്ടി, എല്ലാ ഗ്രൂപ്പിലും നിങ്ങളുടെ മെസ്സേജുകൾ എത്തുകയും ചെയ്തു. അത്കൊണ്ട് ഇനിയെങ്കിലും അയാളെ കാരണമുണ്ടെങ്കിൽ മാത്രം വിമർശിക്കുക. അയാൾ കുരക്കട്ടെ, RT കൂട്ടിൽ കുരക്കട്ടെ.

താങ്കൾ സൂചിപ്പിച്ച വിഷയം അദ്ദേഹത്തോട് ചോദിച്ചു, അതിന് മറുപടി  ലഭിച്ചത് സൈഫുദ്ദീൻ മൊഗറിന്റെ ഒരു മുഴം മുമ്പേ കല്ലെറിയുക എന്ന സൈക്കളോജിക്കൽ മൂവ്മെന്റ് എന്നാണ്. എന്ത് പറഞ്ഞാലും ആ ഒരു മറുചോദ്യം പറഞ്ഞു നേരിടാമെന്ന വളരെ നാളത്തെ നോമ്പ് നോറ്റു കിട്ടിയ തന്ത്രപരമായ ആശയപോലും നിങ്ങളുടേത്. . അത് കേട്ടാൽ മാവില ഒരുത്തരം പറയും, അത്കൊണ്ട് നെയ്യപ്പഫലം സൈഫുദ്ദീൻ മൊഗറിന്  കിട്ടുകയും ചെയ്യും.  കുടുംബവും കുടുംബത്തിന് പുറത്തുമുള്ളതുമായ ഒരു വിഷയമായി ഈ  ചർച്ച വഴിതിരിച്ചു വിടാം.  അങ്ങിനെ വന്നാൽ  അവിടെ കുളമാക്കാം, ആ കുളത്തിന്റെ കരയിൽ ഇരുന്ന് കല്ലും കച്ചറയുമിട്ട് കലക്കാം, തയ്യാറാക്കി വെച്ച ''കുത്തുകുടു'' തഞ്ചത്തിലിറക്കി  മീൻ പിടിക്കുകയും ചെയ്യാം, അതിലും കിട്ടാത്തത് ചൂണ്ടയിട്ടും പിടിക്കാം.  വേല മനസ്സിലിരിക്കട്ടെ സഹോദരാ, കൊക്കെത്ര കുളം കണ്ടുവെന്ന്  അങ്ങോട്ട് പറയാൻ പറഞ്ഞു.

നാസിസം എന്നത് എന്താണെന്ന്ശരിക്ക് പഠിക്കാനും മാവില  പറഞ്ഞു;  narcissism എന്ന ഒരു  പുതിയ വാക്കും എക്സ്ട്രാ  പഠിക്കാനും പറഞ്ഞു. നിഘണ്ടുവിൽ രണ്ടാമത് പറഞ്ഞതിന്റെ അർത്ഥം ആർക്ക് വേണമെങ്കിലും പരിശോധിക്കാം.   ആ അർഥം  നിങ്ങൾക്ക് യോജിക്കാതിരിക്കട്ടെ എന്ന് അദ്ദേഹം അകമഴിഞ്ഞു ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട് പോലും.

നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും അദ്ദേഹം ക്ഷേമമാശംസിക്കുന്നു. 

No comments:

Post a Comment