Wednesday 8 March 2017

ഖന്നച്ചായെ കുറിച്ച് തന്നെ / ഫയാസ് അഹ്‌മദ്‌

ഖന്നച്ചായെ കുറിച്ച് തന്നെ

ഫയാസ് അഹ്‌മദ്‌

ആദ്യ വായനയിൽ തന്നെ പുനർ വായനയുടെ സുഖം തരുന്ന സൃഷ്ടികളെ ക്ലാസിക്കുകൾ എന്ന വിളിക്കാമെന്ന് കേട്ടിട്ടുണ്ട്. എന്നാൽ ആദ്യ വായനയിൽ തന്നെ ജീവിതാനുഭവങ്ങളെ അനുസ്മരിപ്പിക്കുന്ന മാസ്മരികത ഖന്നച്ചയുടെAbdulla Kunhi എഴുത്തുകളിൽ കാണാം. കാസർകോടൻ അടുക്കളയുടെ പിന്നാമ്പുറങ്ങളിൽ വീണുടഞ്ഞു കൊണ്ടിരിക്കുന്ന വാമൊഴിയെ രത്നത്തിന്റെ മൂല്യമുള്ളതാക്കി ഫേസ്ബുക്കിലൂടെ കോറിയിടുമ്പോൾ രോമാഞ്ചമുളവാകുകയാണ് ഒരോ കാസര്കോടിയനും.

അസ്‌ലം മാവില Aslam Mavilaeവിവരിച്ചത് പോലെയുള്ള ആ സുന്ദര രൂപം ഞാൻ കണ്ടത് അബ്ദുല്ല ഗുരുക്കളുടെ Abdulla Gurukkal നേതൃത്വത്തിൽ ഓൺലൈൻ എനിമീസ് ഫേസ്ബുക് കൂട്ടായ്മയുടെ ഒത്തു ചേരലിന്റെ സമയത്തായിരുന്നു. ചേർന്ന് നിന്ന് ആലിംഗനം ചെയ്യുമ്പോൾ എന്റെ കുപ്പായ കീശയിലുള്ള ഫ്രെയിലെസ്സ് ഗ്ലാസ് പൊട്ടിപ്പോയി.അതെടുത്തു കളഞ്ഞു വീണ്ടും ആശ്ലേഷിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വന്തം കണ്ണട എന്നെ നോക്കി പുഞ്ചിരിച്ചു. അന്ന് ഒരുപാട് സംസാരിച്ചു.കൂടെ ഫോട്ടോയുമെടുത്തു. കുട്ടിത്തം മാറാത്ത ചിരിയും നർമ്മ സംഭാഷണവും ഏതൊരാളെയും ആകര്ഷിപ്പിക്കുന്ന വ്യക്തിത്വമാണ് ഖന്നച്ചയുടേത്. ചിരിയും സൗഹൃദവും എല്ലായ്പ്പോഴുമുണ്ടാകുമെന്ന ഉറപ്പിലാണ് ഞങ്ങളന്ന് പിരിഞ്ഞത്. പിന്നീട് പലപ്പോഴുണ് ഫേസ്ബുക്കിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്.

ഖന്നച്ചായുടെ കൂടെ എടുത്ത് പറയേണ്ട വേറൊരു നാമമാണ് പ്രിയപ്പെട്ട ജിഎം ന്യൂസ് ഔക്കൂച്ചAboobacker Abdulrahiman.ഇവർ രണ്ടു പേരും കാസർകോടൻ വാമൊഴിയുടെ അംബാസിഡർമാരാണ് . ഇരുവർക്കും നന്മകൾ നേരുന്നു.

No comments:

Post a Comment