Saturday 4 March 2017

ശറാബിയുമൊത്തുള്ള യാത്ര!! / അബ്ദുല്ലകുഞ്ഞി മൊഗ്രാൽ


ശറാബിയുമൊത്തുള്ള യാത്ര
--------------------------
അബ്ദുല്ലകുഞ്ഞി മൊഗ്രാൽ 
---------------------------
രാത്രി ഏട്ടര മണിക്കുള്ള ബസ്സില്‍ എന്റെ സീറ്റിനടുത്തെത്തിയ ഓള്‍ ഇരിക്കാന്‍ സമ്മദം ചോദിത്‌ എന്നെയല്‍പം അത്ഭുതപ്പെടുത്തി!!
സാധാരണയായി മെട്രോ നകരങ്ങളില്‍ മാത്രം കണ്ടുവരുന്ന ഈസംസക്‌ാ്‌രം ഇവിടെയുമോ?
സീറ്റിലല്‍പം ഒതുങ്ങുന്നതിനിടയില്‍ മൂപ്പര്‌ വീണ്ടുമെന്നെ ഉസതാദാക്കി,
''ഞിങ്ങൊ പാങ്ങലെ ഇര്‌ന്നോളിം ഉസ്‌താദെ,
ഞാന്‌ കെരേത്‌ ഇര്‌ന്നോളാം,''

ഇരുന്നയുടനെ എണീന്റ്‌
ആ ചങ്ങായി വീണ്ടുമെന്നോട്‌,
''മാപാക്കണം ഉസ്‌താദെ,
ഞാന്‌ മാഡിക്കുത്ത്‌ കീക്കാന്‌ മർന്നേയി,''

ആ പഹയന്‍ വീണ്ടും വാചാലനായി,
ഞാനൊപ്പ്‌ഡി ബെള്ളം അട്‌ചിന്‌ ഉസ്‌താദെ എന്നെന്നോട്‌ പറയുമ്പോള്‍ ഹിവാസ്‌ മൈ ഫേ്‌സ്‌ടു ഫേസ്‌,
സ്‌പിരിറ്റിന്റെ രൂക്ഷഗന്ധംമൂലം ഞാന്‍മൂക്ക്‌പൊത്തിയദും ഓനെന്നോട്‌,
''ഞീങ്ങൊ മൂക്ക്‌പൊത്തണ്ട ഉസ്‌താദെ,
ഞാന്‌ മൂക്ക്‌ പൊത്തിക്കോളാം,''

ഇടത്തേ കയ്‌പത്തികൊണ്ട്‌ മൂക്കും വായും പൊത്തിപ്പിടിച്ചതും ഞാനെന്റെ മുഖത്തിലല്‍പം പ്രസന്നത വരുത്തി മന്ദഹസിച്ചു,

''ബേണ്ട ഉസ്‌താദെ,
ഞിങ്ങൊ ചിരിക്കണ്ട,
ഞാന്‌ ചിരിച്ചോളാം,''

യാത്രയില്‍ ഒരു എന്റെർടൈനറെ കൂട്ടായി ലഭിച്ചതിലുള്ള സന്തോശം ഞാഌം മറച്ച്‌ വെച്ചില്ല,
പേരനേഷിച്ചു,തൊഴിലിലും മൊഴിയും ചികഞ്ഞറിഞ്ഞു,ജോലിത്തിരക്കറിഞ്ഞു,
പുട്ടിയിടാത്ത ചുമരുകളില്‍ ബ്രഷുരക്കാഌള്ള പെടാപാടറിഞ്ഞു,
അഞ്ഞൂറിന്റെ മൂന്ന്‌ നോട്ട്‌ കയ്യിലിരുന്നിട്ടും കലക്കിക്കുടിക്കാഌള്ള വിഷം പോലും കിട്ടില്ലെന്നും,
സ്‌പിരിറ്റ്‌ വില്‍പനക്കാർ ഈടാക്കുന്ന ഡബ്‌ള്‍ ചാർജിനെപ്പറ്റിയും പറഞ്ഞു,
ഉസ്‌താദ്‌ന്‌ മാസ്‌ത്‌ല്‌ ഒരിക്കൊ അല്ലെ ശമ്പളം കിട്ടിന്നെ?
അയ്‌നെകൊണ്ട്‌ പേടിക്കാനില്ല,
ഞിങ്ങക്ക്‌ സമ്പളം കിട്ടുമ്പൊ ഈ പ്രശ്‌നം ഇണ്ടാബേല,
എന്നെപ്പോല്‍തെ നാള്‍കൂലിക്കാറ്‌ കെണ്‍ഞതന്നെ,
മുന്ന്‌ന്നാളായി മൊതലാളി
പായെനോട്ടന്നെ തെര്‌ന്നെ,ഇന്നും അങ്ങന്നെ. 
സുഹ്ര്തിന്റെ വിഷമം കേട്ട്‌ ഞാനല്‍പം വിഷണ്ണനായോ എന്ന്‌ സംശയം പ്രകടിപ്പിച്ച്‌ എന്നോടയാള്‍ വീണ്ടും പറഞ്ഞു,
''ഞിങ്ങൊ ബേജാറാണ്ട,
ഞാന്‌ അതേറ്റെട്‌തോളാം'',
ബസ്‌റ്റാണ്ടിലെത്തിയതും കുമാരന്‍ കുമ്പളയില്‍ നിന്ന്‌പുറപ്പെടുന്ന മറ്റൊരു അവസാന ബസ്സ്‌ ലക്ഷ്യമാക്കി കൈ കൂപ്പി ഗുനൈറ്റ്‌പറഞ്ഞ്‌ നടന്നകന്നു,!!
ബദിയട്‌ക കുമ്പളെ റൂട്ടിന്റെ ദൈർഘ്യം തീരെ കുറഞ്ഞപോയത്‌പോല തോന്നിയ എന്റെ യാത്രയായിരുന്നു കഴിഞ്ഞാഴ്‌ചയില്‍ ആ ശറാബിയുമൊത്തുള്ള യാത്ര!!

അബ്ദുല്ലകുഞ്ഞി മൊഗ്രാലിനെ കുറിച്ച് കാസർകോട്  വാർത്തയ്ക്ക് വേണ്ടി ഒരു ആർട്ടിക്ൾ എഴുതുന്നതിനിടയിൽ എന്റെ ശ്രദ്ധയിൽ പെട്ട അദ്ദേഹത്തിന്റെ ഒരു രചന നിങ്ങളുടെ വായനക്കായി പങ്ക് വെക്കുന്നു. എന്റെ ആർടിക്ൾ മറ്റന്നാൾ അപ്‌ഡേറ്റ് ചെയ്യും.  )

No comments:

Post a Comment