Monday, 13 March 2017

പട്ളയുടെ മുഖം,മാറാത്ത ചില മുഖങ്ങൾ - / അദ്ധി പട്‌ല.                                                        *പട്ളയുടെ മുഖം*

.                              

നാട് നാട്ടുകാർ ഒന്നിച്ചതിന്റെ  കാഹളം മുഴങ്ങി  കുറച്ച് ദിവസങ്ങൾക്ക് മുമ്പ്  വാക്കുകളിൽ  അത് തെറ്റായിരുന്നുവെന്ന് മനസ്സിലാക്കാൻ കാലങ്ങളോ മാസങ്ങളോ വേണ്ടി വന്നില്ല .
ഒറ്റക്കൂട്ടത്തിന്റെ   ഒന്നിക്കലിന്റെ  ഒന്നായതിന്റെ    നാട്ടുകാർ എന്നത് നാടായ് ഒറ്റശ്വാസത്തിൽ പറഞ്ഞു . ഒരേ ഈണത്തിൽ,  ഒരേ താളത്തിൽ,   അവർ പറഞ്ഞു,  അതെ ഞങ്ങൾ ഒന്നാണ്.   എവിടെത്തുകാരെ ഉദ്ദേശിച്ചാണാവോ ആവോ അവർ പറഞ്ഞതും പാടിയതും  ? അതെ  വർഷങ്ങളോ മാസങ്ങളോ ആഴ്ചകളോ ദിവസങ്ങളോ  മണിക്കൂറുകളോ വേണ്ട നാടിന്റെ  ചിലമുഖങ്ങൾ മാറാൻ .  അത് നാട്ടുകാരായ നമ്മളെല്ലാവരും കണ്ടതും കേട്ടതുമായ പരമമായ  യഥാർത്ഥ്യം.   ഇന്നലെ കണ്ട മുഖമല്ലായിരിക്കാം നാടിന്റെ.

എന്നാൽ  മാറാത്ത  ചിലമുഖങ്ങൾ ഇനിയും ബാക്കി . അതേറ്റുവാങ്ങുവാൻ പട്ള എന്ന നാട് ഗ്രാമം ഇനിയും ബാക്കിയായത്  മുൻകാല സുകൃതമായിരിക്കാം.   *കല്ല്യാണത്തലേന്ന് ആ വീട്ടിൽ മരണം  അല്ല ,കല്ല്യാണപ്പെണ്ണ്  ഒളിച്ചോടിയതോ അല്ല ,    സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കം മുമ്പ് ( നിശ്ചയദിവസം ) പറഞ്ഞുറപ്പിച്ച  പണ്ടവും പണവും ഇതിനെ ചൊല്ലി കല്ല്യാണം നടക്കാതെ പോയ് എന്നതോ   ?  അതിലും മേലെ എന്ന് പറഞ്ഞത് പോലെ അവിടെ നിക്കാഹിന് ആര് നേതൃത്വം  വഹിക്കണം എന്ന് ചൊല്ലി  മുടങ്ങിയതത്രേ....!!!*

 ഈയ്യിടെ പട്ളയിൽ  നടന്ന സംഭവത്തിൽ  എവിടെയാണ്  എന്തിനാണ് കാഹളം മുഴങ്ങിയതും,മുഴക്കിയതും ?കാലം സാക്ഷി അല്ലെ  ? എന്തിന്ന് വേണ്ടിയായിരുന്നു  കൊടിയേറിയതും  അവസാനം മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ  കൊടി ഇറക്കിയതും ?   കൂട്ടമാണ്.   ഒന്നാണ് ഒറ്റക്കെട്ടാണ് ,  എവിടെ ഇവിടെയോ ആര്പറഞ്ഞു .  ഇവിടെ പട്ളയിൽ  ഇങ്ങനെമതി ഇങ്ങനെയൊക്കേ ആകാവൂ.   ഞങ്ങൾ, അവർ ,ഇവിടെ നമ്മളില്ല  .

എന്ത് കൊണ്ട് പേന ചലിപ്പിച്ചില്ല ? തൂലിക ചലിച്ചില്ല ? ചോദ്യങ്ങളും മറുപടിയും ചർച്ചകളും കൊണ്ട്  പ്രതിഷേധിച്ചില്ല ?  *ചിലപ്പോൾ നമ്മൾ നമ്മളല്ലാതാവുന്നു നീയും ഞാനും  അതല്ലെ യാഥാർത്ഥ്യം നമ്മൾ നമ്മളാവുന്നില്ല*

എന്നിട്ടവർ തന്നെ പറയുന്നു  നമ്മളാണെന്ന്    വാക്കുകളിൽ മാത്രം
 കാഴ്ചക്കാരെ വിഢികളാക്കുകയല്ലേ  ചെയ്യുന്നത്    വെളിച്ചത്തിനാണ് ഇരുട്ട്  
 അല്ലാതെ ഇരുട്ടിനല്ല ഇരുട്ട് ! അതിലും മനോഹരം !

  -----------------------------------------------------------------

it is not related to the above article

രണ്ടാം ഘട്ടം

കഴിഞ്ഞ വരവിൽ ഞാൻ ഒരു കാര്യം സൂചിപ്പിച്ചിരുന്നു, പ്രസംഗ പരിശീലനം. അതിനു വട്ടം കൂട്ടിയപ്പോൾ, as usual  ഭയങ്കര തെറ്റുധാരണ. രണ്ടാമത്തെ യോഗത്തിലെ എണ്ണം   തെറ്റിദ്ധരിപ്പിച്ചവർക്കും എനിക്കും ഒരുപോലെ   സന്തോഷം നൽകി.  ചെറിയ തിരക്കുണ്ടായിരുന്ന എനിക്കാണ് ശരിക്കുമീ ഫിത്ന   ഉർവ്വശി ശാപം ഉപകാരമെന്ന്   പറഞ്ഞത്  പോലെയായത്.  പക്ഷെ,  അത്കൊണ്ട് എന്റെ മൂന്ന് പിള്ളേർക്ക്  ഗുണവുമുണ്ടായി. അവർ കൂളായി പ്രസംഗിക്കാൻ പഠിച്ചു. വേദിയും മാറി,  എന്റെ വീടായി പിന്നെ കളരി.

ഇപ്രാവശ്യം പ്രസംഗപരിശീലനം രണ്ടു ഭാഷകളിൽ;  മലയാളം & ഇംഗ്ലീഷ്.  രണ്ടാമത് പറഞ്ഞ  ഭാഷ എനിക്ക്കൂടി ഒന്ന് ശരിയാക്കി എടുക്കാനാണ്. 6 പേർക്ക് മാത്രം പ്രവേശനം.  മൂന്ന് കുട്ടികൾ എന്റേതാണ്. ബാക്കി മൂന്ന് പേർ ആരുമാകാം. ആറ് പേർ ഉണ്ടായാലേ ഈ സംരംഭം തുടങ്ങൂ എന്നൊന്നുമില്ല. അത്കൊണ്ട് (6) ഉദ്ദേശിച്ചത്  മാക്സിമം എന്നാണ്. പഠിക്കണമെന്ന് ആഗ്രഹമുള്ളവർ മാത്രം, സാനിനെ  ബന്ധപ്പെടുക. 

No comments:

Post a Comment