Sunday 19 March 2017

ചെറിയ ഇടവേള; ഇനിയൊരിക്കൽ സജീവമാകാം

 ചെറിയ ഇടവേള;
ഇനിയൊരിക്കൽ സജീവമാകാം

അസ്‌ലം മാവില

കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ഞാനെന്റെ  സൈറ്റിലെയും ഓഫീസിലെയും  വിരസ മണിക്കൂറുകളിൽ http://www.google.com/intl/en/inputtools/try/ ന്റെ സഹായത്തോട് കൂടി ഇടക്കിടക്ക്  കുറച്ചു കുത്തിക്കുറിക്കലുകൾ   ഉണ്ടായിരുന്നു. അതിനൊരു അർദ്ധവിരാമത്തിനുള്ള സമയമായി.

പ്രവാസിയാകുമ്പോൾ കേട്ടതിനെയാണ്  വിശ്വസിക്കേണ്ടത്.   എന്നെ പറഞ്ഞു വിശ്വസിപ്പിച്ചവർക്കും ബോധ്യപ്പെടുത്തിയവർകുമാണ് എന്റെ എഴുത്തിന്റെ മുഴുവൻ ക്രഡിറ്റും. അവരുടെ ആത്മാർത്ഥതയുടെ വരമ്പിൽ നിന്നാണ് ഞാൻ വിഷയങ്ങളെ എത്തിനോക്കിയത്. അവരെന്നെ  പറയിപ്പിച്ചില്ല എന്ന ആശ്വാസത്തിലാണ്.

എന്റെ ആശകളും  ആശങ്കകളും പ്രതീക്ഷകളും പ്രത്യാഘാതങ്ങളും പറയാനും നിങ്ങളുടെ   ശ്രദ്ധയിൽ കൊണ്ട് വരാനും  ഓൺലൈൻ കൂട്ടായ്മകൾ എനിക്ക് നൽകിയ ''ഇരിപ്പിടം'' ചെറുതല്ല.  അവയൊന്നും അവസാനവാക്കുകൾ ആകണമെന്ന് വിചാരിച്ചോ അതിനുമാത്രം  നിർബന്ധബുദ്ധി കാണിച്ചോ എഴുതിയതുമല്ല. അങ്ങിനെ കരുതുന്നത് അഹങ്കാരമല്ലേ ?

 യെസ്-വായനയെക്കാളും  മറുവായനയും സഭ്യമായ വിമർശനങ്ങളുമായിരുന്നു  ഞാൻ എപ്പോഴും പ്രതീക്ഷിച്ചിരുന്നത്.  Thumps up & down-കൾ സാമൂഹിക നിരീക്ഷണത്തിനു വലിയ മുതൽകൂട്ടുകളുമാണല്ലോ .  ചിലർ എഴുതി, ചിലർ പറഞ്ഞു, ചിലർ അടയാളങ്ങളും മുദ്രകളും വഴി സൂചനകൾ നൽകി, എല്ലാം നല്ലതിന്. അവർക്ക് നന്ദി.

അടുക്കി ഒരുക്കി വാരിക്കൂട്ടി വൃത്തിയാക്കുന്നതിന്റെ തിരക്കിൽ എന്നത്തേയും പോലെ വാട്സാപ്പിടങ്ങൾ അത്ര ശ്രദ്ധിച്ചു നോക്കിക്കൊള്ളണമെന്നില്ല. ഇനി  മൂന്ന് - നാല് മാസത്തേക്ക് നാട്ടുകാരനാകുന്നു. എഴുതി അറിയുന്നതിലും ഭേദം കണ്ടറിയാനുള്ള സന്ദർഭമാണതുവഴി കൈവരിക്കുന്നത്.

എന്നെ ഇതുവരെ   വായിച്ചവർക്കും സഹിച്ചവർക്കും  എന്റെ അഭിപ്രായം കേട്ടവർക്കും  നന്ദി പറയുന്നു.  

No comments:

Post a Comment