Saturday 18 March 2017

ഹൃദയപൂർവ്വം സ്നേഹപൂർവ്വം കാരുണ്യകടാക്ഷങ്ങൾക്ക് കൺകുളിർക്കെ നന്ദി by CP

ഹൃദയപൂർവ്വം
സ്നേഹപൂർവ്വം
കാരുണ്യകടാക്ഷങ്ങൾക്ക്
കൺകുളിർക്കെ നന്ദി

ഇന്നലെ പട്‌ലയുടെ എല്ലാ വാട്സ്ആപ്പ് കൂട്ടായ്മകളിലും ചെന്നികുടൽ കാദർചാന്റെ ഭാര്യയുടെ ചികിത്സയ്ക്ക്  വേണ്ടി   സിപി  ഒരു സഹായ അഭ്യർത്ഥന നടത്തിയിരുന്നു. അത് അർഹിക്കുന്ന പരിഗണയോട് കൂടിയാണ് സഹോദരിമാരടക്കം പ്രതികരിച്ചതും സഹായഹസ്തം നീട്ടിയതും.

ഒറ്റവാക്കിൽ നന്ദി പറയുന്നു, നിങ്ങളുടെ നല്ല മനസ്സിനും നിങ്ങളുടെ എല്ലാവരുടെയും  ആത്മാർത്ഥമായ പ്രാർത്ഥനയ്ക്കും.

ആസ്പത്രി കിടക്കയിൽ വേദനയിൽ പുളയുന്ന ഒരു ഉമ്മയ്ക്ക് കൈത്താങ്ങാകാനും കൈലേസാകാനും നമുക്കെല്ലാവർക്കും സാധിച്ചുവല്ലോ, പ്രാർത്ഥനയും അതിന്റെ വലിയ ഭാഗമാണ്.

ഈ പ്രയത്നങ്ങൾ പടച്ചവൻ സ്വീകരിക്കുമാറാകട്ടെ, ആ രോഗിയുടെ അസുഖം എത്രയും വേഗം സുഖപ്പെടട്ടെ.

ജസാക്കല്ലാഹ്, ജസാക്കല്ലാഹ് ഖൈർ


കണക്റ്റിംഗ് പട്‌ല 

No comments:

Post a Comment