Saturday 18 March 2017

എനിക്ക് പറയാനുള്ളത് / അസ്‌ലം മാവില


എനിക്ക് പറയാനുള്ളത് / അസ്‌ലം മാവില

നിങ്ങൾ കൊങ്കിണിയുടെ കടയിൽ പോയിട്ടുണ്ടോ ? നിങ്ങൾ ഒരു സാധനം ചോദിക്കും. ആ പറഞ്ഞത് കൊങ്കിണി വ്യാപാരിക്ക് മനസ്സിലായി; കെട്ടുകാരനും മനസ്സിലായി; അവിടെ കൂടിയുള്ളവർക്കും മനസ്സിലായി.  അതുകേട്ട് കൊങ്കിണിവ്യാപാരി  എന്ത്കൊ ചെയ്യുമെന്നോ? അയാൾ പിന്നൊരു ഭാഷയിൽ കെട്ടുകാരിൽ (salesman) ഒരാളോട് കാര്യം പറയും. അതാർക്ക് മനസ്സിലാകില്ല, നിങ്ങൾക്കല്ല, അവിടെ സാധനങ്ങൾ വാങ്ങാൻ വന്ന ആർക്കും.  അത് ചെലപ്പോൾ നല്ല സാധനമെടുത്തു കൊടുക്കാനോ പൂത്തഴിയാനായത് ഏത് പത്തായത്തിൽ ഉണ്ടെന്ന് പറയാനോ ആയിരിക്കാം. ഇതൊന്നുമല്ലെങ്കിൽ അകത്തു സ്ററൗവ്വിൽ കത്തുന്ന ചെറുപയറ്കറി ഇറക്കി വെക്കാനുമായിരിക്കാം.  കസ്റ്റമറുമായി  ഒരു അകലവും  ദുരൂഹതയും വെച്ച് സൂക്ഷിക്കുന്ന ഈ കൊങ്കിണി വ്യാപാര-വ്യവഹാര ഭാഷപോലെ ആകരുത് സാമൂഹ്യക്ഷേമം മുൻനിർത്തിയുള്ള ഒരു ലേഖനവും.

ഒരു പരിഹാരമാണല്ലോ സാമൂഹിക സംബന്ധമായ ഒരു ലേഖനം കൊണ്ടുദ്ദേശിക്കുന്നത് ?  വേറെ വല്ലതുമല്ലല്ലോ. അതിനെ സുതാര്യമായ ഭാഷ തന്നെയാണ് ഏറ്റവും നല്ലത്. മെസ്സേജ് എളുപ്പത്തിൽ എത്തും, കൺഫ്യുഷന് സാധ്യതയും കുറയും. ഒരു നടപടി ഉടനെ ഉണ്ടാവുകയും ചെയ്യും. അതല്ലെങ്കിൽ ആ വിഷയത്തിൽ ജാഗ്രതയ്ക്കുള്ള വഴിയെങ്കിലുമുണ്ടാകും.

No comments:

Post a Comment