Sunday 19 March 2017

പട്‌ല സ്മാർട്ട് സ്‌കൂൾ : അവർ പഠിച്ചത് ഈ സ്‌കൂൾ മുറ്റത്ത് നിന്ന് അവരെ പഠിപ്പിച്ചതും അങ്ങിനെയുള്ള അധ്യാപകർ ഈ വെട്ടം കയ്യിലേന്താൻ ഇതാ ചിലർ .....

പട്‌ല സ്മാർട്ട് സ്‌കൂൾ :
അവർ പഠിച്ചത്
ഈ സ്‌കൂൾ മുറ്റത്ത് നിന്ന്
അവരെ പഠിപ്പിച്ചതും
അങ്ങിനെയുള്ള അധ്യാപകർ
ഈ വെട്ടം  കയ്യിലേന്താൻ
ഇതാ ചിലർ .....

നാമെന്തിന് പണിയെടുക്കുന്നു ? അതറിയാം. മക്കളുടെ ഭാവി എങ്ങനെയായിരിക്കണം ? അതുമറിയാം. അവരുടെ പഠനമെങ്ങിനെ ഉണ്ടാകണം ? അതുമറിയാം. അത് പോലെ  അവരുടെ പാഠശാലയെകുറിച്ചും അറിയേണ്ടതല്ലേ ?

പിന്നെന്തിനു,  അവിടെ സൗകര്യമൊരുക്കാൻ നമുക്ക് പറ്റുമെങ്കിൽ,  പിന്നേയ്ക്ക് വെക്കണം ? ഇതാ ഇവരെപ്പോലെ മുന്നോട്ട് വരിക, നമുക്കെല്ലാവർക്കുമതിനുള്ള സന്മനസ്സുണ്ടാകട്ടെ.

പുതിയ ജൂണിൽ, സ്‌കൂൾ മുറ്റത്തെത്തുന്ന  കുട്ടികൾ പുതിയ വാർത്തകൾ കണ്ടും കേട്ടും സന്തോഷിക്കട്ടെ.
-------------------------------------------
പട്‌ല സ്മാർട്ട് സ്‌കൂൾ മിഷൻ :
ആ സഹോദരർ ഒന്നിച്ചു;
അവർ പഠിച്ച സ്‌കൂളിന്
കളി മുറ്റം തീർക്കുന്നു
ചിയേഴ്സ് എം. പി. ബ്രദർസ്

ഓഫർ ലിസ്റ്റ് വായിക്കുന്നുണ്ടല്ലോ എല്ലാവരും. അതിൽ ഏതാനും ഓഫറുകൾ ശ്രദ്ധിച്ചിട്ടുണ്ടോ ? സഹോദരർ ഒരുമനസ്സായപ്പോൾ ഉണ്ടായതാണ് അതിലെ ചില ഓഫറുകൾ.

''ഞാൻ നൽകട്ടെ''എന്ന് പറയുമ്പോൾ ''നീയോ ? ആഹാ....സ്‌കൂളിനോ ?  അത് ശരി, വേറെ പണിയില്ലെടോ?'' എന്നല്ല പറഞ്ഞത്,  പകരം, ''നീയുണ്ടെങ്കിൽ നിന്നെക്കാളും മുന്നിൽ ഞങ്ങളുണ്ടെടാ, നിന്റെ കൂടെയുണ്ടെടാ"  എന്ന് പറയാൻ മാത്രം നല്ല സംസ്കാരവും ഉദാരമനസ്കതയും അവരെ അനുഗ്രഹിച്ചു.

ഒരു കുടുംബം കൂടി, ഒന്നിച്ചു, ഒരേ മനസ്സോടെ  പഠിച്ചസ്‌കൂളിന്റെ പടിവാതിൽക്കലെത്തുന്നു, ഓഫറുകളുടെ പെരുന്നാൾ വിശേഷവുമായി,  എം. പി. ബ്രദേഴ്‌സ്. ഒരു ഷെൽഫ്. തീർന്നില്ല, ഷട്ടിൽ കളിക്കളത്തിന് കോർട്ടും പോസ്റ്റും സാധനസാമഗ്രികളും !  കുട്ടികളുടെ മനസ്സ് അങ്ങിനെയാണ് നാം കയ്യിലെടുക്കേണ്ടത്.

ഇത് മറ്റുള്ളവർക്കും മാതൃകയാകട്ടെ !

ഒരു ഷെൽഫ്  - M.P. ബ്രദേഴ്‌സ്
ഷട്ടിൽ കോർട്ട് പാക്കേജ്  - M. P. ബ്രദേഴ്സ്


No comments:

Post a Comment