Monday 23 October 2017

ബാല്യത്തിന്റെ " പൊലിമ " പറയാം/ മഹമൂദ് പട്ല.

ബാല്യത്തിന്റെ " പൊലിമ " പറയാം/
മഹമൂദ് പട്ല.

_____________________________________

ഓർമയിലും ചിന്തയിലും സ്വപ്നങ്ങളിലും തന്റെ ഗ്രാമവിശുദ്ധി പകർത്തി മനസ്സിനെ പച്ചപ്പിന്റെ പൊലിമയിൽ തീർത്തുകൊണ്ട് ഓരോ പ്രവാസിയും പഠിച്ച സ്കൂളും സഹപാഠികളും കളിച്ചു വളർന്ന തിരുമുറ്റങ്ങളുമൊക്കെ  ഓർമകളുമായി ജീവിതം തള്ളിനീക്കി  നാട്ടിൽ പോകുമ്പോൾ,
ഗൃഹാദുരത്വ മുണർത്തുന്ന ആ നനവുള്ള ഓർമകളെ തൊട്ടറിയാൻ കഴിയാതെ,
വീണ്ടും ഒരുപറച്ചു നടലിന്റെ തനിയാവർത്ഥനമാണ് കാണാൻ സാധിക്കുന്നത് ...

എന്നാൽ,

" പൊലിമയുടെ ഈ പിരിശപെരുന്നാളിൽ"
പതിറ്റാണ്ടുകളുടെ പഴക്കമുള്ള കളിക്കൂട്ടുക്കാരുടെ പുതിയ മുഖം കാണാൻ വിശേഷങ്ങൾ പങ്കുവെക്കാൻ,

സ്കൂളിന്റെ തിരുമുറ്റത്തും ക്ലാസ് മുറിയിലും തമാശയുടെ പൊട്ടിച്ചിരിയുടെ ശബ്ദങ്ങളും ബെഞ്ചടി താളങ്ങളും സല്ലാപഗാനങ്ങളും  മുഴങ്ങുന്നുണ്ടോ എന്നറിയാൻ,
ക്ലാസ് മുറിയിലും ഇടവഴികളിലും പതിഞ്ഞ അവരു പാദസ്പർശങ്ങൾ കാണുന്നുണ്ടോ എന്ന് നോക്കാൻ,

വരാന്തയിലെ തൂണിലും ക്ലാസ്സ്മുറിയിലെ ബോർഡിലും ചുമരിലും പതിഞ്ഞ അവരുടെ വിരലടയാളം മായാതെ നില്പുണ്ടോ എന്നറിയാൻ,
ഇണക്കവും പിണക്കവും നിറഞ്ഞ സൗഹൃദത്തിന്റെ കുസൃതി കണ്ണുകൾ കാണുന്നുണ്ടോ എന്ന് നോക്കാൻ,

ആ പഴയകാല ബാല്യത്തിന്റെ മനസ്സുമായി അവിടെ  ചെല്ലുന്നവർക്ക്,
നാല് പതിറ്റാണ്ട്കൾക്കിടയിൽ പഠിച്ച
ക്ലാസ്‌ മേറ്റ്സുകളുടെ ഹൃദങ്ങൾ തമ്മിൽ ബന്തിപ്പിക്കാൻ ആ പഴയകാല ഓർമകളുടെ പൊലിമ പറയാൻ ഇതാ പട്ല ഗ്രാമോത്സവം കടന്ന് വരികയാണ് ,....

ഈ ചരിത്ര മുഹൂർതത്തിന് സാക്ഷിയാകാൻ പട്ല സ്കൂളിന്റെ തിരുമുറ്റത്ത് നിങ്ങളുണ്ടാവില്ലെ?.. ഉണ്ടാവണം!!

( ഓൺലൈൻ വിംഗ് )

⚫⚪
_____________
🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

No comments:

Post a Comment