Monday 23 October 2017

.ഈ പൂമുഖം തയ്യാർ

ഈ പൂമുഖം തയ്യാർ
ഇനിയിവിടെ
പൊലിമയുടെ
ആരവങ്ങൾ
ആളനക്കങ്ങൾ

പൊലിമയുടെ പൂമുഖം പണി തീർന്നു തീർന്നു വരുന്നു. അൽപം മിനുക്ക് പണികൾ മാത്രമിനി ബാക്കി.

എണ്ണിച്ചുട്ടദിവസങ്ങൾ! നിങ്ങൾ ഓർക്കുന്നല്ലോ ആ നാല് ഗജവീരന്മാരുടെ വാക്കുകൾ - Give us Seven Days ! അവർ വാക്കു പാലിച്ചു.

ഫൈസൽ അരമന, അദ്ദിപട്ല എന്നിവരുടെ നേതൃത്വം;   അൻവർ ബൂഡ്,  കാദി എസ്.എ., മുജീബ് ബൂഡ് എന്നിവരുടെ ഫുൾടൈം വർക്ക്.  സൂപ്പി , പി.പി. ഹാരിസ്, അസർ. റാഫി, സൂബെർ (ഉബ്ബി),  ഇക്കു, ശംസീർ, നാഫി, അബൂബക്കർ കൊല്ല്യ, ശിഹാബ്  എന്നിവരുടെ കൂട്ടായ പ്രയത്നം.

എം.എ. മജീദ്, പി.പി. ഹാരിസ്,  സി.എച്ച്, സൈദ്, സമീർ, ഹനിഫ, എം. കെ. ഹാരിസ്, പി. കരീമടക്കം ഒരുപാട് പൊലിമ പ്രതിനിധികളുടെ സജീവ സാന്നിധ്യം. എല്ലാം കൂടിയായപ്പോൾ പൊലിമയുടെ പൂമുഖത്തിന് ഭംഗി കൂടിക്കൂടി വന്നു.

മുഖ്യരക്ഷാധികാരി എം.എ. മജീദിന്റെ വാക്കുകൾ - "ആത്മാർഥമായ വർക്ക്, ടീം വർക്കിന്റെ ഫലം." 
സി. എച്ച് - "സൂപ്പർ, ഫാബുലസ് "

പഴയ, ട്രഡീഷനൽ ലൂക്കോടെ, ഓല മേഞ്ഞ "നാല്മാടുള്ള" പൊലിമ പൂമുഖം പട്ലയുടെ കവാടത്തിൽ തലയുയർത്തി നിന്നിട്ടുണ്ട്. തെക്കും പടിഞ്ഞാറും വരാന്തപോലെ ഇരിക്കാൻ സൗകര്യം. അകത്തു "L " ഷേപിൽ രണ്ട് ഇരിപ്പിടം, അതും കമുകിൻ തടിയിൽ. വൃത്തിയുള്ള കുഞ്ഞുമുറ്റം.  "ബര്ച്ചല് " കൊണ്ട് വേലി തീർത്തിട്ടുമുണ്ട്. ഇനി മുൻവശം വടക്ക് പടിഞ്ഞാറ് ഒരു സുലൈമാനിതട്ട് കൂടി പണിയാൻ മാത്രം ബാക്കി.

"പിന്നെയും ചില പണികളൊപ്പിക്കാനുണ്ട് " അദ്ദിയും ഫൈസലും അൻവറും കാദിയും  എന്താണെന്ന് പറയുന്നില്ല. വരും നാളുകളിൽ കണ്ടറിയാം.

ഈ പ്രയത്നത്തെ നമുക്കെല്ലാവർക്കും അഭിനന്ദിക്കാം, പൊലിമക്ക് വേണ്ടി അഭിനന്ദിക്കാം.

No comments:

Post a Comment