Monday 23 October 2017

ഒരു വിശദീകരണം /സി.എച്ച്. അബൂബക്കർ

ഒരു വിശദീകരണം
സി.എച്ച്. അബൂബക്കർ

നമ്മുടെ നാട്ടിലെ പൊതു ക്ലബ്ബായ യുണൈറ്റഡ് പട്ലയുടെ ഒരു യോഗം സ്കൂൾ ക്ലാസ് റൂമിൽ ചേരുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വിസമ്മതം കഴിഞ്ഞ ദിവസം ഇവിടെ ചർച്ച ചെയ്യപ്പെടുകയുണ്ടായി.  ആ വിഷയത്തിൽ ബഹു: PTA പ്രസിഡൻറ് വിശദമായി സംസാരിച്ചു കഴിഞ്ഞു.

പട്ല സ്കൂൾ SMC ചെയർമാൻ എന്ന നിലയിൽ ആമുഖമായി പറയട്ടെ,  നമ്മുടെ യുനൈറ്റഡ് പട്ല കെങ്കേമമായി ഇത് വരെ വർഷാവർഷം നടത്തിയ  മഹാമേളയ്ക്ക് ( പ്രീമിയർ ലീഗ് ) അന്നേ ദിവസം സ്കൂൾ ക്ലാസ് മുറിയും ടോയ്‌ലെറ്റും പുറമേ നിന്ന് വരുന്ന കളിക്കാരുടെ സൗകര്യത്തിന് വേണ്ടി (ഫുഡ് കഴിക്കാനും വിശ്രമത്തിനും മറ്റും ) അപ്പോഴത്തെ സാഹചര്യങ്ങളും അസൗകര്യങ്ങളും കണ്ടറിഞ്ഞ് ഇക്കഴിഞ്ഞ വർഷം വരെ PTA ഇടപെട്ട് സ്കൂൾ അധികൃതർ  തുറന്നുകൊടുത്തിട്ടുണ്ട്.

ഇന്നലത്തെ ചർച്ചകളുടെയും ഫുട്ബോളിനെ സ്നേഹിക്കുന്ന യുവാക്കളുടെ അഭിപ്രായങ്ങളുടെയും വികാരം നാം മനസ്സിലാക്കുന്നു.  ഫുഡ്ബോൾ പ്രേമികൾ എന്ന നിലയിൽ ഞങ്ങളുടെ മനസ്സും യു.പി. ( FC) യുടെ കൂടെയാണ്. 

നാട്ടുൽസവമായ പൊലിമയുടെ കൂടിയാലോചനയ്ക്ക് വേണ്ടി കണക്ടിംഗ് പട്ല നമ്മുടെ സ്കൂളിൽ  യോഗം ചേർന്നു, എന്ത് കൊണ്ട് യുനൈറ്റഡ് പട്ലക്കായിക്കൂട എന്ന രീതിയിൽ ഒരുവേള ഇന്നലത്തെ ചർച്ച പോയിട്ടുണ്ട്.

സ്കൂൾ വികസന സമിതി ചെയ്ത പ്രവർത്തനത്തിന്റെ കോർഡിനേഷൻ വർക്ക് ചെയ്തത് ഒരർഥത്തിൽ  CP ആയിരുന്നുവെന്നത് ആരും സമ്മതിക്കുമല്ലോ. ശരിക്കും വികസന സമിതിയുടെ മെഗാ ഫോണും പ്രവർത്തന പ്ലാറ്റ്ഫോമുമായിരുന്നു CP, ഇന്നും അങ്ങിനെ തന്നെ. ലക്ഷക്കണക്കിന് രൂപ നമ്മുടെ സ്കൂളിന്റെ വികസനത്തിന് വേണ്ടി സ്വരൂപിക്കുന്നതിൽ CP യുടെ ആത്മാർഥമായ ഇടപെടൽ   ചെറുതല്ലെന്ന് എല്ലാവർക്കുമറിയാം.

അതുപോലെ തന്നെ  നമ്മുടെ നാട്ടിലെ വിവിധ ക്ലബ്ബുകൾ സ്കൂളിന്റെ  പുരോഗതിക്ക് വേണ്ടി അവരവരുടേതായ സംഭാവനകൾ (എത്ര ചെറുതായാലും വലുതായാലും) ചെയ്തു വരുന്നുമുണ്ടെന്നത് തർക്കമില്ലാത്ത സംഗതിയാണ്. യുണെറ്റഡ് പട്ല,  സംഘം, ഈസ്റ്റ് ലൈൻ മുതലങ്ങോട്ടുള്ള ക്ലബുകൾ,  കൂട്ടായ്മകൾ ഉദാഹരണങ്ങൾ മാത്രം .

ആര്  നിഷേധിച്ചാലും യുണൈറ്റഡ് പടല നമ്മുടെ നാടിന് നേടി തന്ന പ്രശസ്തി അളവറ്റതാണ്, പ്രശംസനീയമാണ്. വ്യക്തിപരമായും അല്ലാതെയും, ആത്മാർഥമായി ഞങ്ങൾ എല്ലാ സഹായ സഹകരണങ്ങൾ ചെയ്യാറുമുണ്ട്.  മാത്രവുമുല്ല, യുനൈറ്റഡ് പട്ലയെ ഇന്ന് കാണുന്നതിനപ്പുറം പ്രൊമോട്ട് ചെയ്യാനും പബ്ലിസിറ്റി നൽകാനും ദീർഘകാലടിസ്ഥാനത്തിൽ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതുണ്ടെന്ന അഭിപ്രായക്കാരാണ് ഞങ്ങൾ.  "പഠനം + കായികം = ഉന്നതി & ഉയർച്ച " എന്ന സമവാക്യത്തിൽ ഊന്നിക്കൊണ്ടു യുണൈറ്റഡ് പട്ല വിവിധ കായിക പ്രതിഭകളെയും പാൻസ്പോർട്സ് അനലിസ്റ്റുകളെയും എക്സ്പേർട്ട്സിനെയും മാർക്കറ്റിംഗ് ടീമിനെയും ഉൾപ്പെടുത്തി  വരും തലമുറകൾക്ക് കായികരംഗത്ത് ശരിയായ ദിശാബോധം നൽകുന്ന ആകർഷകമായ പ്ലാൻ തയാറാക്കേണ്ടതുണ്ട്. പ്രീമിയർ ലീഗ് കഴിഞ്ഞ ഉടനെ അത്തരം ആലോചനകൾ തുടങ്ങിയാൽ വളരെ നല്ലതാണ്.

ഇനി പറയട്ടെ.  cp മീറ്റിംഗ് കൂടിയത് കൊണ്ട് അതൊരു ഒഴികഴിവായി യുനൈറ്റഡ് ക്ലബ്ബിനോ മറ്റു ക്ലബുകൾക്കോ വൈകുന്നേരങ്ങളിലോ രാത്രി കാലങ്ങളിലോ  മീറ്റിംഗ് കൂടണമെന്ന് നിർബന്ധം പിടിച്ചാൽ, പിന്നെ ഏത് ക്ലബ്ബിനെയാണ് ഒഴിവാക്കാൻ പറ്റുക ?  ഒഴിവാക്കാൻ എന്ത് മാനദണ്ഡമാണ് സ്വീകരിക്കേണ്ടത് ?  ഒരു ക്ലബ്ബിനെയും അവയുടെ വലുപ്പച്ചെറുപ്പമനുസരിച്ച് തഴയാൻ സാധിക്കില്ല എന്നേ ന്യായം പറയുന്ന ആരും ചൂണ്ടിക്കാണിക്കുകയുള്ളൂ. ഇനി അഥവാ അങ്ങിനെ ആൾ-അർഥ ബലം നോക്കി തഴഞ്ഞാൽ, അത് പട്ലക്കകത്ത് പ്രാദേശികമായി സംഘടിച്ച് രൂപം നൽകിയ ക്ലബ് പ്രവർത്തകരുടെ മനസ്സ് വേദനിപ്പിക്കുന്നതിന് തുല്യമായിരിക്കാം. ഒപ്പം, അനീതിയും.

" വളർന്ന് വരുന്ന തലമുറയെ കായിക രംഗത്തേക്ക് കൈപിടിച്ചു കൊണ്ട് വരാനാണ് ഞങ്ങളും ശ്രമിക്കുന്നത്, സാമ്പത്തികമോ വലിയ അംഗബലമോ ഉന്നത സ്വാധീനമോ സ്കൂളിൽ മീറ്റിംഗ് കൂടാൻ തടസ്സമാകരുതെന്ന് " ഏതെങ്കിലും ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞാലോ  വാദമുന്നയിച്ചാലോ സ്കൂൾ അധികൃതർക്ക് നാടൻമട്ടിൽ മറുപടി പറഞ്ഞ് ഒഴിഞ്ഞ് മാറാൻ സാധിക്കില്ലല്ലോ. 

മാത്രവുമല്ല, മത്സരബുദ്ധിയേട് കൂടി നമ്മുടെ സ്കൂളിന് വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ (അതെത്ര ചെറുതായാലും) കണക്കിലെടുത്ത് നാട്ടിലെ ഒരു ക്ലബ്ബിനേയും നമുക്ക് അകറ്റി നിർത്താൻ സാധിക്കുകയില്ല. അകറ്റുന്നതും ശരിയല്ല. വളരെ ദുർബ്ബലമായ ക്ലബ്ബുകളിൽ പ്രവർത്തിക്കുന്നവരുടെ മക്കളോ അടുത്ത ബന്ധുക്കളോ നമ്മുടെ സ്കൂളിൾ ഒരു പക്ഷെ വിദ്യാർഥികളായിരിക്കും. ആരോടും ചിറ്റമ്മനയമോ ഡബ്ൾ സ്റ്റാൻഡേർഡ് സമീപനയോ PTA/SMC ക്കല്ല, കായിക രംഗത്തെ മനസ്സിൽ കൊണ്ട് നടക്കുന്ന ആർക്കും സാധ്യമല്ല. അവകാശങ്ങൾ അനുവദിക്കുന്നതും അനുമതി നൽകുന്നതും വലുപ്പച്ചെറുപ്പം അളവ്കോലാക്കി തീരുമാനിക്കുന്ന ഒന്നല്ലല്ലോ.

അത് കൊണ്ട് ഒരു അഭിപ്രായം:  തീർച്ചയായും പട്ല സ്കൂളിന്റെ മുന്നോട്ടുള്ള സുഗമമായ പ്രയാണത്തിന് വേണ്ടി CP യുടെ ഇനിയുള്ള മീററിംഗുകൾ സ്കൂളിൽ ചേരുന്നതിൽ നിന്ന് ഒഴിവാക്കാം. അല്ലാതെ  ക്ലബ്ബുകൾക്ക് യോഗം ചേരാൻ യഥേഷ്ടം അനുമതി നൽകുകയാണെങ്കിൽ തുടർന്നങ്ങോട്ട് ഇതൊരു പതിവായി മാറും.  പിന്നെ, ആ വിഷയത്തിൽ സംസാരിക്കാനും പഞ്ചായത്ത് നടത്താനും മാത്രമേ സ്കൂൾ അധികൃതർക്ക് നേരവുമുണ്ടാകൂ. ഞങ്ങളെക്കാളേറെ സാഹചര്യങ്ങൾ മനസ്സിലാക്കുന്ന യുവാക്കൾക്കത് എളുപ്പത്തിൽ ബോധ്യമാകുമെന്ന് വിശ്വസിക്കുന്നു.

കാര്യങ്ങൾ യഥാവിധം മനസ്സിലാക്കുമെന്ന് കരുതുന്നു. ഒപ്പം, യുണൈറ്റഡ് പട്ല അടക്കമുള്ള മുഴുവൻ കായിക കൂട്ടായ്മകൾക്കും അഭിവാദ്യം അർപ്പിക്കുന്നു. നാട്ടിൽ നമ്മുടെ മക്കളെയും യുവതലമുറയെയും കായികരംഗത്ത് കൈപിടിച്ച് കൊണ്ട് വരുന്നതിൽ നിങ്ങൾ ചെയ്യുന്ന സേവനങ്ങൾ ആർക്കും മറക്കാൻ സാധിക്കില്ല; മറന്നാൽ തന്നെ പട്ലക്കാർ പൊറുക്കുകയുമില്ല. 

അത് കൊണ്ട്, സാങ്കേതികതയുടെയും സങ്കീർണ്ണതകളുടെയും പേരിലുണ്ടാകുന്ന  ഇത്തരം വിഷയങ്ങൾ പൊതുചർച്ചകളിൽ നിന്ന് മാറ്റി വെച്ച്,  നമുക്ക് എല്ലാവർക്കും നമുക്ക് മുന്നിലുള്ള 2017 വിൻറർ സീസൺ പ്രിമിയർ ലീഗിന്റെ വിജയത്തിന് വേണ്ടി ഒന്നിക്കാം.
ഫുട്ബോൾ ജയിക്കട്ടെ, യുനൈറ്റഡ് പട്ല ഉന്നതങ്ങൾ കീഴടക്കട്ടെ

സി.എച്ച്. അബൂബക്കർ
എസ്. എം. സി. ചെയർമാൻ
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പട്ല

No comments:

Post a Comment