Monday 23 October 2017

നമ്മുടെ മുറ്റങ്ങളിൽ പൊലിമാ തൈകൾ മധൂർ മുഹമ്മദ് കുഞ്ഞി മാതൃകയാകുന്നു

നമ്മുടെ മുറ്റങ്ങളിൽ
പൊലിമാ തൈകൾ
മധൂർ മുഹമ്മദ് കുഞ്ഞി
മാതൃകയാകുന്നു

തൈ വിതരണം
നാളെ 2 മണിക്ക്
പൊലിമ പൂമുഖത്ത്

പൊലിമ ലെവല് വിട്ടു തുടങ്ങി. അതിപ്പോൾ ജനകീയമായിക്കഴിഞ്ഞു. പ്രചരണോത്ഘാടനം പോലും നടന്നില്ല. അതിന് മുന്നേ നാട്ടുകാർ മൊത്തം പൊലിമയെ നെഞ്ചോട് ചേർത്തുവെച്ചു കഴിഞ്ഞു.

ഇന്നലെ മധൂർ മുഹമ്മദ് കുഞ്ഞിയുടെ വീട്ട് മുറ്റത്തിറങ്ങിയത് നൂറു കണക്കിന് പച്ചക്കറിത്തൈകൾ! നല്ല അസ്സൽ മുളകിൻ തൈകളും  തക്കാളി ചെടികളും. പൊലിമ പ്രചരണത്തിന്റെ ഭാഗമായാണ് ഇനി ഈ  ഹൈബ്രിഡ് തൈകൾ നമ്മുടെ അടുക്കളത്തോട്ടത്തിൽ ഇടം പിടിക്കുക. 

"നന്നായി വിളയുന്ന ഇനങ്ങൾ;  മാക്സിമം വീടുകളിൽ ഇവ എത്തണം" മുഹമ്മദ് കുഞ്ഞി പറഞ്ഞു.

നാളെ ജുമുഅ: നമസ്കാരം കഴിഞ്ഞ് കിണറ്റിൻകരയിലെ പൊലിമ പൂമുഖത്ത് വെച്ച് തൈ നൽകാനാണ് തീരുമാനമെന്ന് തൈ വിതരണത്തിന് നേതൃത്വം വഹിക്കുന്ന ഫൈസൽ അരമന, അദ്ദി പട്ല എന്നിവർ അറിയിച്ചു. വോളണ്ടിയർ വിംഗിനും & പരിസ്ഥിതി സൗഹൃദ വിംഗിനുമാണ് വിതരണ ചുമതല.

പൊലിമയുടെ പ്രചാരണമായി ബന്ധപ്പെട്ട് കൂടതൽ പുതുമകളുള്ള പരിപാടികൾ വരും ദിനങ്ങളിൽ പ്രതീക്ഷിക്കാമെന്ന് പൊലിമ സ്വാഗത സംഘം ഭാരവാഹികളായ എം. കെ. ഹാരിസ്,  പി.പി. ഹാരിസ്, പി. അബ്ദുൽ കരീം, എം. എം. ആസിഫ്, സൈദ് കെ. എം. എന്നിവർ അറിയിച്ചു.

No comments:

Post a Comment