Monday 23 October 2017

നാടുണരുന്നു / Ashraf Sulaiman

ഗ്രാമീണോത്സവത്തിൻെറ ശംഖ്  മുഴങ്ങുകയാണ്
നാടുണരുന്നു
നാട്ടാരുണരുന്നു
ഗ്രാമീണതയുടെ ഹരിത വർണ്ണം
ലൻകിത്തെളിയുന്ന പുലരി.
മനുഷ്യ ത്ത്വത്തിൻെ പുല്ലാംകുഴൽ
മീട്ടുകയാണ്,
സ്നേഹ ത്തിൻെറ, സഹോദര്യത്തിൻെറ
സഹവർത്തിത്ത്വത്തിൻെറ.
   ''സ്നേഹമാണഖിലസാരമൂഴിയിൽ.''
കവി വാക്യത്തീൻെറ സമർപ്പിത രൂപമായ്
പ്രകൃതി നെൻചോട്, ചേർത്ത് നമ്മെ ആലിംഗനംചെയ്യുന്നു
നമ്മുടെ  ജനനം, ജീവിതം മരണം. പക്ഷെ നാം പ്രകൃതിക്കെതിരിലും.?എന്തിനേറെ
മനുഷ്യന്നും
മനുഷ്യത്ത്വത്തിനുമെതിരെയാണിന്നു നാം
അവനെ കൊല്ലുന്നു
കൊലവിളിനടത്തുന്നു.
മാതൃത്ത്വത്തിൻെറ ഹൃദയം പൊട്ടിയനിലവിളി ,
പ്രകൃതിയിൽ വലയം ക്കൊളളുന്നു.
ആമാതൃത്ത്വത്തെ ചവിട്ടിത്തേച്ച്
വൃദ്ധസദനത്തിൽ പൂജക്ക് വെക്കുന്ന
നരാധമത്ത്വം ,നാം ആഢംബരമായ് കൊണ്ടാടുകയാണ്.
എവിടെത്തേക്കാണീ പോക്ക്
ഏതറ്റം വരെ ഈ പോക്ക്  പോകും.
നാം നമ്മെ ത്തന്നെ തിരിച്ചറിയുക
മനുഷ്യനാകുക .
മതവും
ഇസങ്ങളു മൊക്കെ,അതവൻെറ വളർച്ചക്കും , സംസ്ക്കാര സംബന്നതക്കും
ആത്മീയോത്കൃഷ്ടതക്കുമാകണം.
മാനവ ലോകത്തിൻെറ ഉന്നമനത്തിനും
അഭിവൃദ്ധിക്കുമാവണം.
അതായിരിക്കട്ടെ നമ്മുടെ ഗ്രാമീണോൽസ
വത്തിൻെറ സന്ദേശങ്ങൾ
    നിലാവിൻെറ പൊൽസും
മയിലിൻെറ പൊലിമയും ,പ്രകൃതിയുടെ
കണ്ണാടിയുമായ്
നാമുണരുംബോൾ., മറക്കാതിരിക്കാൻ പാടില്ലാത്ത ,ചിലതൊക്കെയുണ്ടെന്ന്
നാമും ഒാർക്കേണ്ടതുണ്ട്.
ലഹരി ബാധിക്കാത്ത
യുവത്ത്വം ,
അറിവ് സംബാധിക്കാനുളള ബോധവൽക്കരണം.
മൊബെെലിൻെറ  ദുരുപയോഗം
സമുഹത്തിനുണ്ടാക്കുന്ന ഭവിഷ്യത്തുകൾ.
ചിന്തകളും  ,ചർച്ചകളും ,സിംബോസ്യങ്ങളും,
പഠനങ്ങളുമ്മുണ്ടാവട്ടെ.
നമ്മുടെ  പ്രവർത്തനങ്ങൾ മുന്നോട്ടു പോകുംബോൾ
ദീനിനെ നിന്ദിക്കുന്ന
മത പണ്ധിതൻമാരെനിന്ദ്യരാക്കുന്ന
അവരെ മറ്റുളളവർ അധിക്ഷേപിക്കുന്നവിധത്തിലുളള,നമ്മുടെ  നമ്മുടെ  പ്രവർത്തനങ്ങളോ,വാക്കുകളോ
ഉണ്ടാവാത്ത വിധം നമ്മുടെ  പ്രവർത്തനങ്ങളോ,വാക്കുകളോ
ഉണ്ടാവാത്ത വിധം,നാം ശ്രദ്ധയുണ്ടയിരിക്കണമെന്ന ഒാർമ്മപ്പെടുത്തലോടെ
ഗ്രാമീണോത്സ വത്തിന്ന്
                   സർവ്വ ഭാവുകങ്ങളും  നേർന്നു കൊണ്ട് 
                  അഷ്റഫ്  പട്ല Sulaiman

No comments:

Post a Comment