Monday, 23 October 2017

മാജിക് ബാഗ്

മാജിക് ബാഗ്

നാട്ടിലെ ആദ്യത്തെ ഉത്സവം. അത് ഓർമ്മച്ചെപ്പായി കുറെ കാലം നമ്മുടെ മനസ്സിൽ ഉണ്ടാകും. അത് മാത്രം മതിയോ ?

നമ്മുടെ വീടുകളിലെ ഷോകേസുകൾ കുറെ സമ്മാനങ്ങൾ കൊണ്ട് നിറയണം , ഓർമ്മയ്ക്ക്, ഒരുമയുടെ കയ്യൊപ്പായി.

പൂഗ്ലാസ്സ് , ഒരു പേന, പെൻസിൽ, കടലാസ് പൂക്കൾ, കളിപ്പാത്രങ്ങൾ എന്തുമാകാം. ഒരു ചന്തമൊത്ത ബാഗിൽ പൊതിഞ്ഞ് ഓരോ വീട്ടിലും വിരുന്നു വരിക. നമ്മുടെ പട്ലപ്പെരുമ പറയാൻ ഒരു സമ്മാനപൊതി. ഒന്നും രണ്ടും വീടുകളിലല്ല, എല്ലാ വീടുകളിലും, 650 പടിവാതിൽ തുറന്നും നമ്മുടെ ഗിഫ്റ്റ് ബാഗെത്തണം.

നിങ്ങൾക്കും സ്പോൺസറാകാം, വ്യക്തി, കുടുംബം, ക്ലബ്, കൂട്ടായ്മ, സ്ഥാപനം ആർക്കും. നമ്മുടെ നാട്ടാഘോഷത്തിന് ഒരു കൈതാങ്ങ്.

താത്പര്യമുണ്ടാകണം, താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടുക, വിശദവിവരങ്ങൾ ലഭിക്കും.

No comments:

Post a Comment