Monday 23 October 2017

ഓർമയുണ്ടോ ഇങ്ങനെയൊരു കാലം /ഷരീഫ് കുരിക്കൾ

*ഓർമയുണ്ടോ* *ഇങ്ങനെയൊരു കാലം*

*ഷരീഫ് കുരിക്കൾ*

കുഞ്ഞുങ്ങളുടെ കൈയിൽ ടാബ് എത്താത്ത കാലം.

കുഞ്ഞിക്കുടുക്കേല് കഞ്ഞി ബെച്ച്

ഈനും കഞ്ഞി കൊട്ത്ത്
ഈനും കഞ്ഞി കൊട്ത്ത്
ഈനും കഞ്ഞി കൊട്ത്ത്
ഈനും കഞ്ഞി കൊട്ത്ത്
ഈന് കൊട്ക്കാൻ കഞ്ഞിയില്ല

കുമ്പള മാസത്തില് കറി ബെച്ച്‌

ഈനും കറി കൊട്ത്ത്
ഈനും കറി കൊട്ത്ത്
ഈനും കറി കൊട്ത്ത്
ഈനും കറി കൊട്ത്ത്
ഈന് കൊട്ക്കാൻ കറിയില്ല

ഈനും  ഉപ്പേരി കൊട്ത്ത്
ഈനും  ഉപ്പേരി കൊട്ത്ത്
ഈനും  ഉപ്പേരി കൊട്ത്ത്
ഈനും  ഉപ്പേരി കൊട്ത്ത്
ഈന് കൊട്ക്കാൻ ഉപ്പേരിയില്ല

ഈനും  ബപ്പടം കൊട്ത്ത്
ഈനും  ബപ്പടം കൊട്ത്ത്
ഈനും  ബപ്പടം കൊട്ത്ത്
ഈനും  ബപ്പടം കൊട്ത്ത്
ഈന് കൊട്ക്കാൻ ബപ്പടംല്ല

ബണ്ണാത്തൻ പോയ ബയിയേത്
അയിലെ കല്ല്ണ്ടാ
അയിലെ മുള്ള്ണ്ടാ
അയിലെ പാമ്പ്ണ്ടാ
അയിലെ തേള്ണ്ടാ.......

കൊച്ചു കുട്ടിയുടെ ഓരോ വിരൽ മടക്കി ക്കൊണ്ട് ഈ വരികൾ ചൊല്ലിതുടങ്ങുന്നു.
ഒടുവിൽ ഉള്ളം കൈയിലൂടെ ഉമ്മയുടെ കൈവിരലുകൾ കൈയിലേക്ക് കേറിപ്പോകുമ്പോൾ ഇക്കിളി കൊണ്ട് കുട്ടി ചിരിച്ച് മറിയും.

(NB:
▪FB യിൽ നിന്ന് ഞാൻ പൊക്കിയത്
▪ ഇക്കിളിപ്പെടുത്തുമ്പോൾ കുട്ടിയുടെ ചിരിക്കൊപ്പം ചിക്ക്ളി ചിക്ക്ളി ചിക്ക്ളി ചിക്ക്ളിചിക്ക്ളീ ... ന്ന് ഉമ്മ നീട്ടി പറയും.

ചില കുഞ്ഞുങ്ങൾ  കൈ വെള്ളയിൽ ഉമ്മയുടെ ചൂണ്ടുവിരൽ മുന്നിലും തള്ളവിരൽ പിന്നിലായി നടന്ന് നടന്ന് വരുമ്പോഴേക്കും "കട്ടെകട്ടെ "ചിരി തുടങ്ങും.  : *മാവില*)

No comments:

Post a Comment