Monday 23 October 2017

പൊലിമ സഹൃദയരെ.....

സഹൃദയരെ,

സ്നേഹാന്വേഷണങ്ങൾ !

പ്രസക്തമെന്ന് തോന്നുന്നതിന്  ബന്ധപ്പെട്ടവർ തീർച്ചയായും  പ്രതികരിക്കാറുണ്ട്.

പൊലിമയെ എങ്ങിനെ പ്രൊമോട്ട് ചെയ്യാമെന്നും എങ്ങിനെ അതിന്റെ പ്രചാരകരിലൊരാളാകമെന്നും  പങ്കാളിയാകാമെന്നുമുള്ള ആലോചനകളിൽ  പട്ലയിലെ  പൊലിമ സുഹൃത്തുക്കൾ കാണിക്കുന്ന ആവേശത്തിനും ഉത്സാഹത്തിനും നന്ദിയുണ്ട്.

ഓരോ വിഭാഗത്തിനും ഓരോ സബ് കമ്മിറ്റികൾ വെവ്വേറെയുണ്ട്. സ്വാഗത സംഘം ഭാരവാഹികളും അതത് സബ് കമ്മിറ്റികളും ഒന്നിച്ച്  നടക്കുന്ന കൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ ഏറ്റവും അനുയോജ്യമായ തീരുമാനങ്ങളാണ് നാം (പൊലിമ) കൈകൊള്ളുന്നത്. അപ്പോഴൊക്കെ വളരെ പ്രയോഗികവും പ്രൊഡക്റ്റീവുമായ നിർദ്ദേശങ്ങൾ ഒരിക്കലും തള്ളപ്പെടാറുമില്ല. 

പൊലിമ നാമകരണത്തിലും മുദ്രണ തെരഞ്ഞെടുപ്പ്  വിഷയത്തിലും നാട്ടുകാരുടെ ആലാചനകൾക്കും കലാഭാവനകൾക്കുമാണ് ബന്ധപ്പെട്ട ബോഡി മുൻതൂക്കം നൽകിയിട്ടുള്ളത്. മുദ്രണ സംബന്ധമായി ഒരു വോയിസ് നോട്ടും ലഘു ലേഖനവും ഇതിനകം പ്രസിദ്ധം ചെയ്തു കഴിഞ്ഞു.

അതിനർഥം ആ മത്സരത്തിൽ പങ്കെടുത്തവർ ചെറുതെന്നോ, നിസ്സാരരെന്നോ അല്ല. അവർ നിർദേശിച്ച പേരുകളോ മുദ്രണങ്ങളോ മോശവുമല്ല.  അവരുടെ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്.

ഒരു നിർദ്ദേശം കൂടി എഴുതട്ടെ, കലാ- സാഹിത്യ - സാംസ്കാരിക രംഗങ്ങളിലും വേദികളിലും മത്സരങ്ങളിലും നിങ്ങളുടെ എല്ലാവരുടെയും നിരന്തര പങ്കാളിത്തവും ഇടപെടലുകളുമുണ്ടാകണം. നിരവധി വേദികൾ നമ്മുടെ നാട്ടിൽ ഉള്ളത് കൊണ്ട് പഠിക്കാനും കൂടുതൽ അറിയാനും  ഒപ്പം നമ്മുടെ പ്രതിഭ തെളിയിക്കുവാനും മറ്റുള്ളവർക്കത് പങ്ക് വെക്കാനും അത്തരം വേദികൾ വഴിയൊരുക്കും. 

പിരിശത്തോടെ

അസ്ലം മാവില
ജനറൽ കൺവീനർ
പൊലിമ

No comments:

Post a Comment