Monday 23 October 2017

ഒരു നാടിൻറെ വികസനത്തിനും ഖ്യാതിക്കും പെരുമക്കും / UNITED FRONT

യുനൈറ്റഡ് പട്ള*

*ഒരു നാടിൻറെ വികസനത്തിനും ഖ്യാതിക്കും പെരുമക്കും* *എല്ലാം അത്യാവശ്യമാണ്. ഏതൊരു പ്രവർത്തനത്തിനും യുവാക്കളുടെ സഹകരണം ആത്മാർഥമായി ആഗ്രഹിക്കുന്നവരാണ്* *ഏതൊരു നാടും*..
   *സാംസ്കാരികമായും കലാപരമായും ജില്ലയിൽ* *മുന്നിട്ട് നിൽക്കുന്ന നമ്മുടെ സമീപ പ്രദേശങ്ങളായ ഉബൈദ് മാഷിന്റെ നാടായ തളങ്കരയും ഇശലിന്റെ സ്വന്തം മൊഗ്രാലും നവോത്ഥാനത്തിന്റെ* *ഗ്രാമം  ചെമ്മനാടുമൊക്കെ കായികപരമായും വളരെ പേര് കേട്ട പ്രദേശങ്ങളാണ്*..
      *അവിടെയൊക്കെ മറ്റു മേഖലകളെ പരിപോഷിപ്പിക്കുമ്പോൾ കായികം രണ്ടാം കിടയായി അവരൊന്നും കണ്ടില്ല*..
       *ഇവിടെ ചിലപ്പോൾ നേരെ തിരിച്ചുള്ള അനുഭവം ഉണ്ടാവാറുണ്ട് എന്നത് വേദനാജനകമാണ്*.
    *ഒന്ന് കൂടി, യുണൈറ്റഡ് പടല ഒരു* *മഹല്ലാടിസ്ഥാനമോ രാഷ്ട്രീയമോ മറ്റു ക്ലബ്ബുകളുടെ ഉപ ക്ലബോ ഒന്നുമല്ല. ഫുട്ബോളിന് മാത്രമുള്ള നാട്ടിലെ പൊതു സംഘടന.സ്കൂളിന് വേണ്ടി* *കായികാദ്ധ്യാപകനോ മറ്റോ എന്ത് സഹായം ചോദിക്കുമ്പോഴും ഇന്ന് വരെ ചെയ്ത* *കൊടുക്കാതിരുന്നിട്ടുമില്ല. *എന്നിട്ടും ഈ അവഗണന *അതിരു കടക്കുന്നു. *മുമ്പും ഇത്തരം സമീപനം പീ ടീ എ  യുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്*.
*എന്ത് തന്നെയായാലും പടലയെ പുറം നാട്ടുകാർക്ക് പരിചയപ്പെടുത്തുന്നതിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി* *യുണൈറ്റഡ് നടത്തിയിട്ടുള്ള പങ്കിനെ ആർക്ക് ചോദ്യം ചെയ്യാൻ കഴിയും?.. വേറെ ഏതു  മേഖലയിലാണ് പടല ഇതിലും പുറം നാടുകളിൽ ഫൂട്ട്ബോളിനേക്കാൾ ശ്രദ്ധ നേടിയിട്ടുള്ളത്*.  *ചെറുതെങ്കിലും ഒരു സംഘം  വിയർത്ത നേടിയ നേട്ടങ്ങളെ എന്തിനു പുറം കാലു കൊണ്ട് ചവിട്ടാൻ ശ്രമിക്കുന്നു? നിരന്തരം* *അവഗണിക്കാൻ ശ്രമിക്കുന്നു*?
*ഞങ്ങളെന്താണ് സർ, ചന്ദ്രനിൽ നിന്നും മറ്റും* *വന്നവരാണോ? ഇവിടത്തെ മണ്ണിൽ മണ്ണപ്പം ചുട്ടും  പൂമ്പാറ്റയെ പിടിച്ചും കളിച്ചു* 
*വന്നവർ തന്നെയല്ലേ??..*

*യുനൈറ്റഡ് പട്ള*

No comments:

Post a Comment