Monday 23 October 2017

ദൃഷ്ടിക്കുമപ്പുറം! / അസീസ്‌ പട്ള

*ദൃഷ്ടിക്കുമപ്പുറം!*

______________________________
*അസീസ്‌ പട്ള*
______________________________

ലോകത്തിലെ ഏറ്റവും വംശശുദ്ധീകരണത്തിനു പേരുകേട്ട, ബര്‍മ്മയിലെ ഗാന്ധിയുടെ മകള്‍ ഓങ് സാൻ സൂ ചി, പതിനഞ്ചു വര്‍ഷത്തോളം പട്ടാളത്തടങ്കലിലായിരുന്നു., രക്ഷയില്ലെന്നുകണ്ട പട്ടാള ത്തലവന്‍ ഭരണഘടന മൂന്നില്‍ രണ്ടും തങ്ങളുടെമേല്‍ നിയമാനുസൃതമക്കി,  സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യ മന്ത്രിയുമായി പരിമിതപ്പെടുത്തി മോചിതയാക്കി, വിജയത്തിന്‍റെ കരഘോഷയലയടിയില്‍ സമാധാനത്തിനുള്ള നോബല്‍സമ്മാനം നല്‍കി ആദരിച്ച  നോബല്‍കമ്മറ്റി തങ്ങള്‍ക്കു പറ്റിയ തെറ്റില്‍ ലോകമനസ്സാക്ഷിയുടെ മുമ്പില്‍ നാണംകെട്ടുവത്രേ, ചൂഴ്ന്നു നോക്കാന്‍ പറ്റില്ലല്ലോ.....നാടോടിയപ്പോള്‍ നടുകെ ഓടി, അതേയുള്ളൂ.. അവര്‍ ചെയ്ത തെറ്റ്.

ഇപ്രാവശ്യം നോബല്‍സമ്മാനകമ്മിറ്റി തിരിച്ചും മറിച്ചും ചിന്തിച്ചു വ്യക്തികള്‍ക്കതീതമായി സംഘടനയെ തിരഞ്ഞെടുത്തതും അതോക്കെക്കൊണ്ടാണെന്നാ ചില അടക്കംപറച്ചില്‍,  അതു കൊണ്ട് ഈ വര്‍ഷത്തെ നോബല്‍ സമ്മാനം 2007ൽ  ഓസ്‌ട്രേലിയയിൽ മൊട്ടിട്ട ആണവായുധ നിരോധന രാജ്യാന്തര ക്യാംപെയ്നിനു “ICAN” എന്ന രാജ്യാന്തര സംഘടനയ്ക്കാണ്,ആസ്ഥാനം സാന്‍ഫ്രാന്‍സിസ്കോയാണ്, 101 രാജ്യങ്ങളും 468 സംഘടനകളുമായി ആണവനിര്‍മാര്‍ജനത്തില്‍ സജീവ വ്യാപൃതരാണ്., ഉത്തര കൊറിയയ്ക്കും, ആണവായുധം കൈവശമുള്ള രാജ്യങ്ങള്‍ക്കുമെതിരെയുള്ള താക്കീതാണ് നോബല്‍ പുരസ്കാരത്തോടെ വ്യക്തമയാതെന്നു ശത്രുക്കള്‍ പറഞ്ഞു നടക്കുന്നു.

സായംസന്ധ്യയില്‍  അവതീര്‍ണ്ണമാകുന്ന വിഡ്ഢിപ്പെട്ടിയിലെ ആത്മാവില്ലാത്ത മായികരൂപങ്ങളാണല്ലോ ചില മങ്കമാരിലെങ്കിലും പകയും, കുശുമ്പും, വിദ്വേഷംവും കുത്തിനിറയ്ക്കുന്ന  “റോള്‍മോഡല്‍മാര്‍”, ആര്‍ക്കും വേണ്ടാത്ത മുത്തശ്ശിമാര്‍ക്കോ.. ഇതൊരനുഗ്രഹവും!, പേരക്കുട്ടികള്‍ വഴിപിഴക്കാന്‍ വേറെന്തു വേണം?!

ഈയിടെ ട്യുഷനിറങ്ങിയ ബാലിക സ്കൂള്‍ബാഗു ഉപേക്ഷിച്ചു വീട്ടിലെത്തി കിതച്ചുകൊണ്ട് പരിഭ്രാന്തി പരത്തിയത്രേ...വഴിയില്‍ വണ്ടി നിര്‍ത്തി രണ്ടാള്‍ ബലമായി വണ്ടിയില്‍കയറ്റാന്‍ ശ്രമിച്ചപ്പോള്‍  കുതറി രക്ഷപ്പെട്ടുവെന്നും, പരാതിപ്രകാരം പോലിസ് അരിച്ചുപെറുക്കിയെങ്കിലും, കള്ളക്കേസ് ചുമത്താന്‍ പോലും ആരെയും കിതടിയില്ല!, നിരാശയില്‍, ഒന്നൂടെ ചോദ്യം ചെയ്യാലില്‍ കുട്ടി സത്യം തുറന്നു പറഞ്ഞു, പിള്ളമനസ്സില്‍ കള്ളമുണ്ടാകില്ലല്ലോ? മുത്തശ്ശി തന്ന  ധൈര്യത്തില്‍  കഴിഞ്ഞ എപിസോഡ് അനുകരിക്കുകയായിരുന്നുവെന്ന കൊച്ചിന്‍റെ മൊഴി കേട്ട് അന്തം വിട്ട പോലിസ്, ഉള്‍വലിയുന്ന മുത്തശ്ശിയെ നോക്കി കേസ് ചാര്‍ജ് ചെയ്യാതെ വിട്ടുവെന്നാ റിപ്പോര്‍ട്ട്.

കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്തു എന്ന് കേട്ടിട്ടുണ്ട്, ഇതിപ്പോ ബി.ജെ.പി. സംഘിരക്ഷാ ജാതയിലൂടെ ബോധ്യപ്പെടുത്തി, പണ്ടെങ്ങാണ്ടോ രഥം ഉരുട്ടി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബറി മസ്ജിദിനെ നിലംപരിശാക്കിയതിന്‍റെ തനിയാവര്‍ത്തനമായിട്ടാണ് തോന്നിയത്., കേരളം യു.പി. അല്ല  എന്ന തിരിച്ചരിവ് കുമ്മനത്തിനും, താമരക്കുട്ടന്മാര്ക്കുമില്ലെങ്കിലും ദേശീയ നേതാക്കള്‍ക്കെങ്കിലും ഉണ്ടായിരുന്നെകില്‍ പകുതിവഴിയില്‍ താമരക്കൃഷിയുടെ മൊത്തക്കച്ചവടക്കാര്‍ക്ക്  അമിട്ടടിച്ചു മുങ്ങേണ്ട ഗതി വരില്ലായിരുന്നു.

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനജേതാവ്   റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനാവട്ടെയെന്നു ആത്മാര്‍ത്ഥമായി ആശംസിച്ചുകൊണ്ട് ഇന്നത്തേക്ക് വിട.

▫▫▫▫▫

No comments:

Post a Comment