Monday 23 October 2017

ആർ. ടി. & പൊലിമയുടെ നാടൻപാട്ട് ശില്പശാല

നാളെ (ബുധൻ)
സ്കൂൾ അങ്കണത്തിൽ
കുട്ടികൾക്കായ്
ആർ. ടി. & പൊലിമയുടെ 
നാടൻപാട്ട് ശില്പശാല

പട്ലയുടെ സാംസ്ക്കാരിക കൂട്ടായ്മ, റീഡേഴ്സ് തിയേറ്ററിന്റെ സഹകരണത്തോടെ *പൊലിമ* കലാ-സാഹിത്യ വിഭാഗം സ്കൂൾ കുട്ടികൾക്കായി നാളെ നാടൻപാട്ട് ശിൽപശാല നടത്തും.

നാടൻ പാട്ടു ഗായകനും ഗവേഷകനും നാടക സംവിധായകനുമായ ഉദയൻ കുണ്ടംകുഴി ശിൽപശാലക്ക് നേതൃത്വം നൽകുമെന്ന് പൊലിമ ഭാരവാഹികളും  RT എക്സി. അംഗങ്ങളുമായ  ബി. ബഷീർ, ജാസിർ എം. എച്ച്. എന്നിവർ പറഞ്ഞു.

ആയിരത്തിലേറെ നാടൻ പാട്ടുകൾ ഹൃദിസ്ഥമാക്കിയിട്ടുള്ള ഉദയൻ മാഷിന്റെ ശേഖരത്തിൽ മുപ്പതിനായിരത്തോളം പാട്ടുകളുണ്ട്. നാടൻ പാട്ടുപഠന ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാടക സംവിധായകനെന്ന നിലയിലും പ്രശ്സ്തനാണ് ഉദയൻ മാഷ്.

പൊലിമ കലാ - സാഹിത്യ വിഭാഗം അഡ്വൈസറും RT എഴുത്തുപുര കോർഡിനേറ്ററുമായ ഷരീഫ് കുരിക്കൾ മാസ്റ്ററാണ് ശില്പശാലാ ഡയരക്ടർ.

കുട്ടികളെ കലാ-സാഹിത്യ രംഗങ്ങളിൽ സക്രിയമാക്കുക എന്ന ലക്ഷൃത്തോടെയാണ് ആർട്-ലിറ്റ് വർക്ക്ഷോപ്പുകൾ പട്ലയിൽ നടക്കുന്നത്. സാംസ്ക്കാരിക രംഗത്ത് വിദ്യാർഥികളെ കൈ പിടിച്ചുയർത്തുവാൻ റീഡേഴ്സ് തിയേറ്റർ (RT ) വിഭാവനം ചെയ്ത അഞ്ച് വർഷം നീണ്ട് നിൽക്കുന്ന പദ്ധതിയിൽ പെട്ടതാണ് ഈ ശിൽപശാലകൾ.

പട്ലക്കാറെ പിരിശപ്പെരുന്നാളായ പൊലിമയുടെ പ്രൊമോഷൻ കൂടിയാണ് ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന RT ശിൽപശാലകളെന്ന് ഭാരവാഹികളായ അസീസ് ടി.വി., സാക്കിർ, ഫയാസ്  എന്നിവർ അറിയിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന കഥാശില്പയ്ക്ക് അഭൂതപൂർവ്വമായ റിസൾട്ടാണ് സംഘാടകർക്ക് ലഭിച്ചത്.

No comments:

Post a Comment