Monday 23 October 2017

സി.പി., പട്ളയുടെ കൂട്ടായ്മ../AzeeZ Patla

*സി.പി., പട്ളയുടെ കൂട്ടായ്മ...*

പ്രാരംഭ സി.പി. കെട്ടിലും മട്ടിലും  മാറ്റങ്ങള്‍ വരുത്തി, നാടിന്‍റെ വിവിധ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ സംഘടനാനേതൃപതവിയിയിലുള്ളവരെയും ഭാഗഭാക്കാക്കി പുതിയ മുഖം പണിത വാര്‍ത്ത‍ സി.പി. യുടെ അടുത്ത വൃത്തത്തില്‍ നിന്നു തെന്നെ കേള്‍ക്കാനായതില്‍, ഒരു കാലത്ത് സമാന  സംഘടനയെ സ്വപ്നം കണ്ടു നടന്ന എന്നെപ്പോലുള്ള അഭ്യുദയകാംക്ഷികള്‍ക്ക് ആഹ്ലാദിക്കാന്‍ ഏറെ വകയുണ്ട്., അല്‍ഹംദുലില്ലാഹ്... സന്തോഷം!

രണ്ട് വര്‍ഷം  മുമ്പ് ഒ.എസ്.എ പോലുള്ള ജനകീയ കൂട്ടായ്മയെ സി.പി.യിലൂടെ പുനരുജ്ജീവനം നല്‍കണമെന്ന ഈയുള്ളവന്‍റെ   വോയിസ്‌ മെസ്സേജും ടെക്സ്റ്റ്‌ മെസ്സേജും സി.പി. മെമ്പര്‍മാര്‍ മറക്കാനിടയില്ല., വേറെയും രണ്ടു നിര്‍ദ്ദേശങ്ങള്‍ സി.പി. യില്‍ ഉണര്‍ത്തിയിരുന്നു, ഒന്ന് വിവിധ തുറകളില്‍ നിന്നുള്ള നേതൃപങ്കാളിത്തവും മറ്റൊന്ന്  ടീന്സിനു വേണ്ടി മാത്രം ഒരു സി.പി. ജൂനിയര്‍ ഗ്രുപ്പും; അനിയന്ത്രിതജനബാഹുല്യം ഒഴിവാക്കാനും,  അവരുടെ ഭാവനകളെ ആവിഷ്ക്കാരിക്കാനും, പരിപോഷിപിക്കപ്പെടാനും ഒരു ഇടം, ആയിരുന്നു ഉദ്ദേശ്യം.

മാസങ്ങള്‍ നീണ്ട പരിപാടിയുടെ പിന്നില്‍ അണിനിരക്കുന്നവര്‍ ഇനിയുള്ള ദിവസങ്ങള്‍ കണ്ണും കാതും തുറന്ന് പ്രവര്‍ത്തിക്കേണ്ടി വരും, അതിനുള്ള നേതൃപാടവം സിദ്ധിച്ചവരാണ് മുന്‍നിരയില്‍ എന്നതില്‍ ആത്മാഭിമാനം കൊള്ളുന്നു., കോംപറ്റീഷന്‍ ഐറ്റംസ് ഉപശാഖകളായി തരംതിരിച്ചിരുന്നെങ്കില്‍ കുട്ടികളുടെ അഭിരുചിയെ അടുത്തറിയാനും പ്രോത്സാഹിപ്പിക്കാനും കഴിയുമായിരുന്നു.

സി.പി.ഗ്രാമോത്സവത്തിനു തുടക്കം കുറിച്ച ഈ വര്ഷം തന്നെ ഒരു സോവനീര്‍ ഇറക്കാനും പദ്ധതിയിട്ടിരുന്നെങ്ങില്‍, നാട്ടിലെ സര്‍ഗാത്മക കുരുന്നുകളുടെയും, കലാകാരന്‍മാരുടേയും, സാഹിത്യകുതുകികളുടേയും  തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടികളെ സംരക്ഷിക്കാനും, തലമുറകളെ  പ്രചോദിപ്പിക്കാനും ഏറെ ഗുണം ചെയ്യുമായിരുന്നു.

ഒരു നാടിന്‍റെ സന്തോഷമുറ്റി നില്‍ക്കുന്ന ഗ്രാമോത്സവ ദൌത്യത്തിനു എല്ലാ വിധ ഭാവുകങ്ങളും ഒരിക്കല്‍ക്കൂടി നേര്‍ന്നുകൊള്ളുന്നു....

💎💎💎💎💎

No comments:

Post a Comment