Monday 23 October 2017

ആർട് എക്സിബിഷൻ പ്രചരണോത്ഘാടനം

ആർട് എക്സിബിഷൻ
പ്രചരണോത്ഘാടനം
മണ്ണിന്റെ മണത്തോടെ
പട്ലക്കാറെ പിരിശപ്പെരുന്നാൾ
പൊലിമ തുടങ്ങി

അതെ, വിശേഷങ്ങൾ മാത്രം ! ഇന്നലെ പൊലിമ വിശേഷങ്ങൾ മാത്രമായിരുന്നു!

ഇന്നലെ, വെളളിയാഴ്ച പട്ല പൊലിമയിൽ നിറഞ്ഞു നിന്ന ദിവസമായിരുന്നു. പൊലിമ കൊണ്ട് സജീവമാമായിരുന്നു.

ജുമുഅഃ കഴിഞ്ഞതോടെ ഇനിയും ഉദ്ഘാടനം കാത്തിരിക്കുന്ന പൊലിമ പൂമുഖത്ത് നാട്ടുകാർ എത്തിത്തുടങ്ങി. കിണറ്റിൻകരയിൽ പ്രതികാത്മകമായി ഉണ്ടാക്കിയ ഒരു കുഞ്ഞു കടവുണ്ട്, ആ കടവ് കടന്ന് വേണം പൂമുഖത്തെത്താൻ.

കൃഷി ഭവനിലെ ഉദ്യോഗസ്ഥകൾ നേരത്തെ എത്തി. കൃഷി ഓഫീസർ ബിന്ദു അടക്കം എല്ലാവരും. പൗരപ്രമുഖനും പൊലിമയുടെ രക്ഷാധികാരികളിൽ ഒരാളുമായ പി.  അബ്ബാസ് മാസ്റ്റർ വേദിയിലെത്തി. കർഷകരായ ബീരാൻസാഹിബ്, മുഹമ്മദ് കുഞ്ഞി സാഹിബ്, പൊലിമ ട്രഷറർ പി.പി. ഹാരിസ്, പൊലിമ മുഖ്യ രക്ഷാധികാരി എം.എ. മജിദ്, വോളണ്ടിയർ ചെയർമാൻ ഫൈസൽ എല്ലാവരും വേദിയിലുണ്ട്.

സ്വാഗതത്തിൽ പൊലിമ പരിചയപ്പെടുത്തി. പിന്നീട് നടന്നത് ഹ്രസ്വമായ സംസാരങ്ങൾ.

ചടങ്ങിലെ ഏറ്റവും പ്രധാന ഇനം പൊലിമ തൈ വിതരണമായിരുന്നു.  മധൂർ മുഹമ്മദ് കുഞ്ഞി നൽകിയ നൂറു കണക്കിന് ഹൈബ്രിഡ് തൈകൾ. കാദിയുടെ നേതൃത്വത്തിൽ ഷെല്ലുകളിൽ വേർപ്പെടുത്താൻ തുടങ്ങി. തക്കാളി, മുളക്, വഴുതന ഓരോന്നും ഇനം തിരിച്ചു.

ആദ്യ വിതരണം കൃഷി ഓഫിസർ നടത്തി, കർഷക പ്രമുഖർ അതേറ്റ് വാങ്ങി. പിന്നിട് സൂപ്പി, അൻവർ, ഫൈസൽ, ഷരീഫ്, കുമ്പള അഷ്റഫ് ,പി.  കരീം, മുജീബ്, PP ഹാരിസ്, സി.എച്ച്, നിസാർ ടി.എച്ച് തുടങ്ങിയവരുടെ നേതൃത്യത്തിൽ തൈകൾ കൈകളിൽ നിന്ന് കൈകളിലേക്ക് .... ഒരു കാരണവരെ പോലെ സൈദ് മുക്ക് കണ്ണട വെച്ച് ഓരോരുത്തരുടെയും പേരെഴുതിക്കൊണ്ടിരുന്നു.

''വളരെ നല്ല പരിപാടി, പൊലിമയുടെ ഏറ്റവും നല്ല മാതൃകാപരമായ ഒന്ന്" കൃഷി ഓഫീസർ ബിന്ദുവും അബ്ബാസ് മാസ്റ്ററും ഒരേ സ്വരത്തിൽ പറഞ്ഞു.

ഇനിയാ തൈകൾ നമ്മുടെ അടുക്കള തോട്ടത്തിൽ സ്നേഹ പരിചരണത്തോടെ വളരും. വരും നാളുകളിൽ ആ കുഞ്ഞു തൈകൾ വളരട്ടെ, പൂക്കുകയും കായ്ക്കുകയും ചെയ്യട്ടെ.

പൊലിമക്കാരൻ

No comments:

Post a Comment