Monday 23 October 2017

Polima Invitation (Sr. Citizen)

Polima Invitation (Sr.  Citizen)

അസ്സലാമു അലൈക്കും

മാന്യരേ,
താങ്കൾക്കും കുടുംബാംഗങ്ങൾക്കും എല്ലാ നന്മകളും നേരുന്നു !

താങ്കളെപ്പോലുള്ള നന്മയാഗ്രഹിക്കുന്നവരുടെ  പിന്തുണയും സഹകരണവും പ്രതീക്ഷിച്ചാണ് താങ്കളെ കാണാൻ ഞങ്ങളെത്തിയിട്ടുള്ളത്.  പട്ലയുടെ പിരിശപ്പെരുന്നാളായ, പൊലിമയ്ക്ക് ആവശ്യമായ എല്ലാ വിധ പിന്തുണയും ഉപദേശ നിർദ്ദേശങ്ങളും താങ്കളിൽ നിന്നുണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

നവംബർ 20 മുതൽ ഡിസംബർ 24 വരെ നീണ്ടു നിൽക്കുന്ന 35 ദിവസ നാട്ടുത്സവമാണ് പ്ലാൻ ചെയ്തിട്ടുള്ളത്.

ഒരു നാട്‌ മൊത്തം ഇന്ന് പൊലിമയിലാണല്ലോ.  സി. പി. നേതൃത്വം നൽകുന്ന ഈ ആഘോഷത്തിന്റെ വിജയത്തിന് വേണ്ടി എല്ലാ വിഷമങ്ങളും മറന്ന് നാട്ടിലെ ഓരോരുത്തരും ഒന്നിക്കുകയാണ്. 

വിവിധ സെഷനുകൾ നമ്മുടെ ഈ നാട്ടുത്സവത്തിലുണ്ട്.   തലമുറകളുടെ സംഗമം, ആദരവു ചടങ്ങുകൾ, പരിസ്ഥിതി സൗഹൃദ പരിപാടികൾ, കാർഷിക-ഗാർഹികോപകരണ പ്രദർശനങ്ങൾ, വിവിധ സൗഹൃദ മത്സരങ്ങൾ, പെയിന്റിംഗ് തിയേറ്റർ, ചായ മക്കാനികൾ,  എക്സിബിഷൻ, ആരോഗ്യ, വിദ്യാഭ്യാസ, സാംസ്കാരിക സമ്മേളനങ്ങൾ, 40 ൽ അധികം ബാച്ച് സംഗമr Iങ്ങൾ, സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, കലാ- സാഹിത്യ ശിൽപശാലകൾ, പാചക മത്സരങ്ങൾ, നാടൻ കായിക ഇനങ്ങൾ, ഇശൽ നിശ, കുട്ടികളുടെ കലാപരിപാടികൾ, നാടൻ കലകൾ,  കരകൗശലപ്രദർശനം, തമാശമൂലകൾ, ഇൻസ്റ്റന്റ് മത്സരങ്ങൾ തുടങ്ങി ഒരുപാട് സെഷനുകൾ ഈ പിരിശപ്പെരുന്നാളിന്റെ പ്രത്യേകതകളാണ്.

നമ്മുടെ നാടിന്റെ പേരും പെരുമയും സ്നേഹവും ഐക്യവും എന്നുമെന്നും നിലനിർത്തുവാനും ഒരുമിച്ച് കൂടാനും ഒത്തൊരുമയിൽ സന്തോഷിക്കുവാനുമാണ് പൊലിമ.   എല്ലാവരുടെയും ആഗ്രഹത്തിന്റെയും പ്രാർഥനയുടെയും ഫലമാണ് പട്ലക്കാറെ ഈ പിരിശപ്പെരുന്നാൾ.

താങ്കളും കുടുംബവും നിർബന്ധമായും പങ്കെടുക്കണമെന്നും, ആരോഗ്യം അനുവദിക്കുമെങ്കിൽ,  സജീവമാകണമെന്നും അഭ്യർഥിക്കുന്നു.

പിരിശത്തോടെ

എച്ച്. കെ. അബ്ദുൽ റഹിമാൻ
ചെയർമാൻ, പൊലിമ

പി.എസ്. മഹ്മൂദ്
വൈ. ചെയർമാൻ, പൊലിമ

അസ്ലം മാവില
ജനറൽ കൺവീനർ, പൊലിമ

എം. കെ- ഹാരിസ്
കപ്പൽ ഉസ്മാൻ
ഹാസിഫ് എം. എം.
കൺവീനർ, പൊലിമ

പി.പി. ഹാരിസ്
ട്രഷറർ, പൊലിമ

No comments:

Post a Comment