Monday 23 October 2017

ഒരു വിഷമം പങ്ക് വെയ്ക്കാൻ ആഗ്രഹിക്കുന്നു./ MUSTAFA PA

*അസലാമുഅലൈക്കും.*
➖➖➖➖➖➖➖➖
ഒരു വിഷമം പങ്ക് വെയ്ക്കാൻ ആഗ്രഹിക്കുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ജീവിതത്തിന്റെ ചിട്ടയും സമയക്രമത്തിനും പോറൽ സംഭവിച്ചികൊണ്ടിരിക്കുന്നു. ഒരു പാട് വാട്സ് ഗ്രൂപ്പിൽ അംഗമായിരിക്കുന്നതാണ് ഇതിനു വലിയ കാരണം. എന്നാൽ വാട്സ് ആപ്പ് തീരെ തുറക്കാതിരിക്കുന്നത് എന്നെ സംബന്ധിച്ചടത്തോളം പ്രായോഗികമല്ല. കാരണം വാട്സാപ്പ് ഒരു മിനി ഓഫീസാണ് ഒട്ടു മിക്ക പ്രൊഫഷണലിസ്റ്റിനും, എന്റെ വർക്കും ആയി ബന്ധപെട് പല കമ്യൂണിക്കേഷൻസിനും, പല ഡോക്യൂമെന്റ്സ് കൈമാറുന്നതിനും വാട്സ് ആപ്പ് വളരേ അത്യാവശ്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ അറിയാതെ പല ഗ്രൂപ്പുകളിൽ വഴുതിറങ്ങി അതിലെ മെസ്സേജസ് റീഡ് ചെയ്യാൻ ശ്രമിക്കുന്നത് വഴി സമയ നഷ്ടവും  ഒരുപാട് കാര്യങ്ങൾ ഇൻബാലൻസ് ആയിപോവുന്നുണ്ട്. ആയതിനാൽ മിക്ക ഗ്രൂപ്പിൽ നിന്നും ഞാൻ സ്വായം പുറത്ത് പോവുകയാണ് എന്റെ സഹോദരൻമാരായ അസ്ലം മാവിലയുടെയും, എസ്.അബൂബക്കറിന്റെയും നേതൃത്വത്തിലുള്ള ഈ ആർ.ടി.ഗ്രൂപ്പ് സത്യത്തിൽ വലിയ മുതൽ കൂട്ടാണ്. ഒത്തൊരുമയുടെ ഉത്സവമായ പൊലിമയുടെ ഈ വേളയിൽ *"കണക്ടിംഗ് പട്ള "* ഗ്രൂപ്പിൽ നിന്നും ഒഴിവായി പോകുന്നത് അത്ര അഭികാമ്യമല്ല എന്നതിനാൽ തത്കാലം സി.പി.യിൽ നിന്നും ഇപ്പേൾ പുറത്ത് പോകുന്നില്ല. ഏതൊരു പട്ളക്കാരനെ പോലെ എന്റെ ബാധ്യതയാണെന്ന് മനസ്സിലാക്കി കൊണ്ട് അതിൽ നിന്നും പുറത്ത് പോകുന്നത് പിന്നീടാവാം എന്ന് തീരുമാനിച്ചത്.അവസാനമായി എല്ലാവരോടും എനിക്ക് പറയാനുള്ളത് വാട്സ് ആപ്പ് ഉപയോഗം കഴിയുന്നതും കുറച്ച് കൊണ്ട് വരാൻ ശ്രമിക്കുക. പ്രത്യേകിച്ച് വൈകിയ രാത്രികളിൽ ഉറക്കമൊഴിച്ച് ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിനു അത്ര ഹാനികരമല്ല എല്ലാ വർക്കും പടച്ച തമ്പുരാൻ നന്മ ചൊരിയട്ടെ എന്ന് പ്രാർത്ഥനയോടെ.

സ്നേഹപൂർവം.

*പി.എ.മുസതഫ*

No comments:

Post a Comment