Monday 23 October 2017

പൊലിമ നാടിന്റെ ചിത്രങ്ങളിലേക്ക് വഴിതുറക്കുമ്പോൾ*...../ABNU

*'പൊലിമ' നാടിന്റെ ചിത്രങ്ങളിലേക്ക് വഴിതുറക്കുമ്പോൾ*.....

കാലത്തിനു മായ്ക്കാൻ പറ്റുന്നവയല്ല ചരിത്രങ്ങൾ എന്ന വസ്തുതയ്ക്കു ഒരു ഉത്തമ ഉദാഹരണമാണ് ഈ മണിക്കൂറുകൾക്കിടയിൽ CP യിൽ വന്ന ലേഖനങ്ങളും അഭിപ്രായങ്ങളും....

              നമ്മുടെ നാടിന്റെ ഈ മഹത്തായ പൈതൃകം എന്ത് കൊണ്ട് രേഖപ്പെടുത്താതെ പോയി എന്ന് അതിശയിച്ചുപ്പോവുകയാണ്..
ഉത്തരമലബാറിന്റെ  പല പ്രദേശങ്ങളും മാപ്പിളപ്പാട്ടിന്റെ ഇശൽ ചരിത്രങ്ങളിൽ ഇടം പിടിച്ചപ്പോൾ നമ്മുടെ നാടിനും അഭിമാനം കൊള്ളാൻ രേഖപ്പെടുത്താതെപോയ ഒരു ചരിത്രമുണ്ടെന്നത് ഏറെ അത്ഭുതപ്പെടുത്തുന്നു ....
വർഷങ്ങൾക്കപ്പുറം ഇവിടെയൊരു മഹത്തായ സാഹിത്യ സാംസ്കാരിക പാരമ്പര്യമുണ്ടായിരുന്നു  എന്ന കാര്യം യുവതലമുറയ്ക്ക് വിലയേറിയ അറിവാണ്......

     എഴുതപ്പെടാതെ പോയ ഒരു ചരിത്രമിവിടെയുറങ്ങുന്നുണ്ടെന്നു ഓർമിപ്പിച്ചുകൊണ്ട്  'പൊലിമ' വഴിതുറക്കുകയാണ്....

 കാത്തിരിക്കുന്നു അറിവുകൾക്കും ഒരന്വേഷണങ്ങളിലേക്കും......

Abnu

No comments:

Post a Comment