Monday 23 October 2017

ഉത്സവഗാനം /SAKIR AHMAD

ഉത്സവഗാനം
▪▫▪

നിറച്ചാർത്തുമായ് വരവേറ്റിടാം
പുതു മഴ പോൽ നനഞ്ഞിടാം

നനവുള്ള മണ്ണിൽ  ചവിട്ടിടാം.   
വയലോരം ചേർന്ന് നടന്നിടാം.

ഓർമ്മകൾ തൻ തീരത്തു തല ചായ്ച്ചിടാം.
ഇവിടെയാഘോഷപ്പെരുമഴ

മേനി കുളിരും  കള്ളക്കാറ്റിൻ  കൂട്ടു      വന്നൊരു പിരിശ മഴ.. 

നന്മയുള്ളൊരു ഗ്രാമത്തിൻ  സ്നേഹാനുരാഗ മഴ
പൊലിമ മഴ

ആറാട്ടു കടവിൽ നീന്തിത്തുടിച്ചതും..
തൂക്കു പാലത്തിന്  കൈവരി കുലുക്കി-
കൂക്കി വിളിച്ചതും, കുസൃതിക്കാറ്റെറ്റതും.
അക്കരെയുത്സവച്ചന്തയിലർമാദിച്ചതും.
തിരികെ വിളിച്ചിടാം... തിരിഞ്ഞൊന്നു നടന്നിടാം.. 

തെയ്യാരം തെയ്യ പാടി വിത്തിട്ടു കൊയ്ത     പാടം.
കലപ്പയേന്തിയ ഉശിരുള്ള കാളയെ- മെയ്‌വഴക്കത്താൽ ചൊല്പടിക്കാക്കിയ കർഷകൻ.
പുത്തരിചോറുണ്ടതും പത്തായപ്പുര നിറച്ചതും...
സ്രാമ്പിപ്പള്ളി തൻ  തിരുമുറ്റത്തെയാ ഓത്തു  പള്ളിയും.          വെറുതെയൊന്നോർത്തിടാം.

ഹൃദയത്തോട് ചേർത്തിടാം.

വരൂ, ഇതിലെ... ഇതിലെ...
ഈ സായം സന്ധ്യ ധന്യമാക്കിടാം, നാടിൻ  പൈതൃകം പാടിടാം...

നിറമുള്ള ഗ്രാമീണ പച്ചപ്പിൻ ഓർമ്മകൾ തിരതല്ലുംഇടനെഞ്ചിൽ; സുഖമുള്ള, നനവുള്ളയീ നാട്ടകപ്പെരുന്നാൾ.

കുളിര് കോരുമീ മഞ്ഞു മാസത്തിന്റെയുണർത്തു പാട്ടുമായ് ഒരുനാട്ടഴകിൻ പെരുന്നാൾ.


Sakir Ahmad

No comments:

Post a Comment