Monday 23 October 2017

നിലാവുള്ള രാവിൽ/ മാപ്പിളപ്പാട്ട് / രചന: SAP

മാപ്പിളപ്പാട്ട്
രചന: SAP
▪▫▪

പൊലിമ ....പൊലിമ..... പൊലിമ..... പൊലിമ ......
(ഹമ്മിംഗ്)

നിലാവുള്ള രാവിൽ
കനിവിന്റെ മഞ്ചലിൽ
കിനാക്കാഴ്ച്ചയുമായ് വന്നു
പെരുന്നാളിൻ മേളം (2)

പിരിശത്താലെങ്ങും
ഇശൽ ഗ്രാമമൊന്നായ്
തുടിക്കൊട്ടിപ്പാടുന്നു
ഒരുമതൻ ഗീതം

(നിലാവുള്ള രാവിൽ ......)

സ്നേഹമന്ത്രങ്ങൾ,
സൗഹൃദ സന്ധ്യകൾ
പുത്തുലയുന്ന
പൊലിമതൻ കാഴ്ച്ചകൾ

ഓർമ്മക്കടലുകൾ
വാടാ മലരുകൾ
മുമ്പേ ഗമിച്ചൊരാ
നന്മതൻ നാമ്പുകൾ

(നിലാവുള്ള രാവിൽ......)

നാടൊരുങ്ങിയ നേരം
നേര് പൂത്ത കാലം
നമ്മളൊന്നായ് പാടി
പൊലിമ മികന്ത ഖ്യാതി

(നിലാവുള്ള രാവിൽ.....)

▪▫▪▫▪▫

No comments:

Post a Comment