Monday 23 October 2017

പൊലിമ* *എന്തിന് ? / A M

പൊലിമ*
*എന്തിന് ?*

എഴുന്നൂറിനടുത്ത് വീടുകൾ നാലായിരം കഴിഞ്ഞ ജനസംഖ്യ. ഉൾനാടല്ല; അങ്ങിനെ ഒരു ടിപിക്കൽ വില്ലേജുമല്ല പട്ല. കൈ എത്തും ദൂരെയാണ് നമുക്ക് നഗരം.

തെങ്ങും  കമുകും വയലും തോടുമൊക്കെ പട്ലക്കുണ്ട്.  പക്ഷെ, കാണെക്കാണെ  ഗ്രാമപ്രതക്ഷ്യമാവുന്നു. ഇപ്പോളേതാണ്ട് ഒരു അർധ നഗരത്തിന്റെ തുടക്കത്തിലാണ് പട്ല.

ഇന്നേവരെ പട്ലക്കൊരാഘോഷമില്ല. ഒന്നിക്കാറുണ്ട്. പക്ഷെ, അതൊരു കല്യാണത്തിനോ മറ്റെന്തെങ്കിലും സ്വകാര്യ ചടങ്ങുകളിലോ മാത്രമൊതുങ്ങുന്ന ഒന്നിക്കൽ മാത്രം .

ഒന്നിച്ച് കളിച്ചവർ, വളർന്നവർ, പഠിച്ചവർ   ഒരേ ദിവസം ഒരേ സമയം കണ്ടുമുട്ടാനും കുശലമന്വേഷിക്കാനും  സുഖ ദുഖങ്ങളറിയാനും പറയാനും  ഒരു പൊതു ഇടത്തിൽ ആരും സന്ധിക്കുന്നില്ല. നമുക്ക്  ഒരു നാട്ടാഘോഷമേയില്ല.

ആ ഒരു നാട്ടൊരുമ തേടുകയും നേടുകയുമാണ് പൊലിമ, ആ നാട്ടഴകിന്റെ പൊലിമയാണിനി പട്ലക്കാറെപിരിശപ്പെരുന്നാൾ !

                        ഏ. എം. ▪

No comments:

Post a Comment